രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കേറ്റ തിരിച്ചടിയോ?

അലഹബാദ്: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഒരു നിയമപോരാട്ടത്തിന്റെ അധ്യായത്തിനാണ് അന്ത്യം കുറിക്കുന്നത്. 2025-ല്‍ രാഹുല്‍ ഗാന്ധി നടത്തിയതായി പറയപ്പെടുന്ന ഒരു പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം കോടതി മുറിയില്‍ തകര്‍ന്നടിയുമ്പോള്‍, അത് രാഷ്ട്രീയ വിമര്‍ശനങ്ങളെ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി മാറുന്നു. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലെ ഓരോ വാക്കും നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി അവരെ

ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില്‍ കേരളം

തൃശൂര്‍: വേനല്‍ച്ചൂടിന്റെ കാഠിന്യം മനുഷ്യരെയെന്നപോലെ മൃഗങ്ങളെയും അക്രമാസക്തരാക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട് പാമ്പിന്‍ പേടിയിലായിരുന്നെങ്കില്‍, ഇപ്പോള്‍ ആനകളുടെ അപ്രതീക്ഷിത പ്രകോപനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും അങ്കമാലി കിടങ്ങൂരിലും വെള്ളിയാഴ്ച ആനകള്‍ ഇടഞ്ഞത് വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരിങ്ങാലക്കുടയില്‍ പാപ്പാനും അങ്കമാലിയില്‍ ലോറി ഡ്രൈവറുമാണ് ആനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ‘വാഴ്വാടി കാശിനാഥന്‍’ എന്ന ആനയാണ് വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തനായത്. ആനയുടെ ചവിട്ടേറ്റ്

ആദിത്യന്റേത് കൊലപാതകമോ? കേസ് ഒതുക്കാന്‍ രാഷ്ട്രീയ നീക്കം; നീതി അകലുന്നു, ദുരൂഹതയൊഴിയാതെ ബംഗളൂരു മരണം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു മുഴം കയറില്‍ ഒടുങ്ങിയത്. അരുവിക്കര സ്വദേശി ആദിത്യന്റെ മരണം ആത്മഹത്യയാണെന്ന് കോളേജ് അധികൃതര്‍ ഉറപ്പിച്ചു പറയുമ്പോഴും, കുടുംബം ഉന്നയിക്കുന്ന ഗൗരവകരമായ ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വലിയൊരു ഗൂഢാലോചനയിലേക്കാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയത്തിലാണ് ഈ നിര്‍ദ്ധന കുടുംബം ഇപ്പോള്‍ കഴിയുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ് എന്ന വസ്തുത പുറത്തു വന്നതോടെ, അന്വേഷണം വഴിമുട്ടുമോ എന്ന

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്‌ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം

ടെഹ്‌റാന്‍: പിതാവ് അലി ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് എത്തിയ മുജ്തബ ഖമേനി, നയതന്ത്രത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നത് അമേരിക്കയോടുള്ള കടുത്ത യുദ്ധപ്രഖ്യാപനത്തോടെയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെന്നും അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ വീണ്ടും കനലുകള്‍ കോരിയിട്ടിരിക്കുകയാണ്. നാഷണല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് ദിനത്തോടനുബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സന്ദേശം കേവലം ഒരു പ്രസംഗമല്ല, മറിച്ച് മാറുന്ന ഇറാനിയന്‍ രാഷ്ട്രീയത്തിന്റെ കൃത്യമായ സൂചനയാണ് നല്‍കുന്നത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന നഴ്സ് ആര്യമോൾ മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരംമരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  നഴ്സായി ജോലി ചെയ്തിരുന്ന ആര്യമോൾ വിദേശത്ത് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.ആദ്യഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ

ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി പാക് മന്ത്രി; തന്ത്രപരമായ എണ്ണശേഖരം ഇന്ത്യയ്ക്ക് തുണയായെന്ന് വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയെയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ, ഇന്ത്യ കൈക്കൊണ്ട തന്ത്രപരമായ നീക്കങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ആശ്വാസമായെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക അന്തരം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉണ്ടെന്നും, ഇത്

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീട്ടിൽ വച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലെ കട്ടിലിൽ ഇട്ടിരുന്ന പുതപ്പ് നിലത്ത് വീണുകിടക്കുന്നത് കണ്ട് അതെടുക്കാൻ ശ്രമിക്കുന്നതിനിടെ അണലി കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അഞ്ചുവര്‍ഷത്തെ ഏകാന്ത തടവിനുശേഷം ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലിലേക്ക്; ശിക്ഷയില്‍ ഇളവ് നല്‍കി മ്യാന്മര്‍ സൈന്യം; നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്  

Aung San Suu Kyi

നയ്പിഡോ (മ്യാന്മര്‍): മ്യാന്മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂ ചിയെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈനിക ഭരണകൂടം അറിയിച്ചു. 2021-ലെ സൈനിക അട്ടിമറിക്ക് പിന്നാലെ തടവിലാക്കപ്പെട്ട 80-കാരിയായ സൂ ചി, നയ്പിഡോയിലെ അതീവ സുരക്ഷാ ജയിലില്‍ കഠിനമായ ഏകാന്ത തടവിലായിരുന്നു. മ്യാന്മര്‍ സൈനിക മേധാവി മിന്‍ ഓങ് ഹ്ലൈങ് ആണ് സൂ ചിയുടെ ബാക്കി ശിക്ഷാ കാലാവധി നിശ്ചിത വസതിയില്‍ വീട്ടുതടങ്കലായി അനുഭവിക്കാന്‍ ഉത്തരവിട്ടത്. അടുത്ത കാലത്തായി മ്യാന്മറില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടും സൂ

”സ്റ്റുഡിയോയിൽ രഹസ്യക്യാമറ, സിസിടിവി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി”; പ്രമുഖ തമിഴ് സംഗീത സംവിധായകൻ പീഡിപ്പിച്ചെന്ന് പിന്നണി ഗായിക സ്വാഗത കൃഷ്ണൻ

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതര ലൈംഗികാരോപണവുമായി പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ് താൻ ജോലി ചെയ്തിരുന്ന പ്രശസ്തനായ സംഗീത സംവിധായകൻ ലൈംഗികമായും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സ്വാഗതയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്. ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്നാണ് സ്വാഗത ഇയാളെ വിശേഷിപ്പിച്ചത്. ഇയാൾ ഒരു

അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു

കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനയുടെ കൊമ്പിലെ പരിക്കിന്റെ ചിത്രം ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ഈ ആന രാവിലെ ഒൻപതരയോടെയാണ് ഇടഞ്ഞത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച