വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; വില 3000 കടന്നു, ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ സാധ്യത

ന്യൂ ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ ഇന്നു മുതൽ വൻ വർധനവ് വരുത്തി. 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നത്. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഇത്രയും വലിയൊരു വിലവർധനവിലൂടെ സിലിണ്ടർ വില ഇപ്പോൾ 3000 രൂപയും കടന്ന് കുതിക്കുകയാണ്. പുതുക്കിയ നിരക്കുകൾ പ്രകാരം കൊച്ചിയിൽ ഒരു

സഞ്ജു സാംസൺ ഏകദിന ടീമിലേക്ക്? പന്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിൽ, ന്ത്യൻ ഏകദിന ടീമിൽ വൻ മാറ്റത്തിന് സാധ്യത

ന്യൂ ഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സ്ഥാനം കടുത്ത ഭീഷണി നേരിടുകയാണെന്നും സഞ്ജു സാംസൺ പന്തിനെ മറികടന്ന് ടീമിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഐപിഎൽ സീസണിൽ ഫോം കണ്ടെത്താൻ പന്ത് നന്നായി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ, സെലക്ടർമാർ സഞ്ജു സാംസണെ പ്രഥമ പരിഗണന നൽകി ടീമിലെടുക്കാൻ നീക്കം നടത്തുന്നതായി ദൈനിക് ജാഗ്രൻ വ്യക്തമാക്കുന്നു. നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ.

ബംഗാൾ ഉൾക്കടലിൽ മിസൈൽ വർഷം; കപ്പൽ വിരുദ്ധ മിസൈൽ പരീക്ഷിച്ച് നാവികസേനയും DRDO-യും

ഒഡീഷ: ഇന്ത്യൻ നാവികസേനയും പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ചേർന്ന് ഒഡീഷ തീരത്ത് തദ്ദേശീയമായി വികസിപ്പിച്ച നാവിക വിരുദ്ധ കപ്പൽ മിസൈലിന്റെ (NASM-SR) സുപ്രധാനമായ വിക്ഷേപണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ ഹെലികോപ്റ്ററിൽ നിന്നാണ് ഈ അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചത്. ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മിസൈലുകൾ തൊടുത്തുവിടുന്ന ‘സാൽവോ’ വിക്ഷേപണ രീതിയാണ് ഇത്തവണ പരീക്ഷിച്ചത് എന്നത് ഈ ദൗത്യത്തിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. അത്യാധുനിക എയർ-ലോഞ്ച്ഡ് ആന്റി ഷിപ്പ് സിസ്റ്റത്തിന്റെ

മണിയാർ ജലവൈദ്യുത പദ്ധതിയിൽ കോടികളുടെ അഴിമതി; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിനും വൈദ്യുതി ബോർഡിനും എതിരെ കോടികളുടെ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശംവെച്ച് വൈദ്യുതി ഉൽപാദിപ്പിയ്ക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി  രമേശ്‌ ചെ ന്നിത്തല ആരോപിച്ചു. 2024 ഡിസംബര്‍ 31വരെയായിരുന്നു കരാര്‍. കരാർ കാലാവധി അവസാനിച്ചിട്ടും പദ്ധതിയുടെ ഉടമസ്ഥാവകാശം  വൈദ്യുത ബോര്‍ഡിന് കൈമാറാതെ 14 മാസംകൂടി

നഗരസഭാ ഫണ്ട് തട്ടിപ്പ്: മുൻ എസ്.സി പ്രമോട്ടർ സിന്ധുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ സബ്സിഡി തുക തട്ടിപ്പ് കേസിലെ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരസഭയിലെ മുൻ എസ്.സി പ്രമോട്ടർ എസ് സിന്ധു ആണ് അറസ്റ്റിലായത്‌. നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 75 ലക്ഷം രൂപയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയാണ് സിന്ധു. 2021-2022 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയംതൊഴിൽ

മാണി ഗ്രൂപ്പിന് അന്ത്യകൂദാശയോ? പാലായില്‍ ജോസ് കെ. മാണിക്കും മന്ത്രി റോഷിക്കും കാലിടറുന്നു; ജോസഫ് വിഭാഗത്തിന് മിന്നും ജയം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്? അന്തിമ ഫലം നിര്‍ണ്ണായകം

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന കെ.എം. മാണിയുടെ പിന്‍ഗാമികള്‍ക്ക് ഇക്കുറി അടിതെറ്റുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വന്‍ മുന്നേറ്റം നടത്തുമെന്നും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നടിയുമെന്നുമാണ് പ്രവചനം. പാലായില്‍ ജോസ് കെ. മാണി പരാജയപ്പെടുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ മാണി കോണ്‍ഗ്രസ് രാഷ്ട്രീയമായ ‘അന്ത്യകൂദാശ’ ഭീതിയിലാണ്. കോട്ടയം ജില്ല വീണ്ടും യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാകുമെന്ന് മനോരമ ന്യൂസ് – സി വോട്ടര്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ

വിവാഹവാർഷിക ആഘോഷത്തിനിടെ മദ്യപാനം; തർക്കത്തിനിടെ അച്ഛനെ അടിച്ചുകൊലപ്പെടുത്തി മകൻ

തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. തടസംപിടിക്കാൻച്ചെന്ന അമ്മാവനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം(62) ആണ് മകന്റെ കസേരകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകൻ ഷാനുവിനെ വെള്ളറട പോലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഷാനുവിന്റെ കുത്തേറ്റ അമ്മാവൻ വര്‍ഗീസ് ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാനുവിന്‍റെ വിവാഹവാര്‍ഷികാഘോഷമായിരുന്നു ഇന്നലെ. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനവുമുണ്ടായിരുന്നു. ഷാനു മദ്യപിച്ചതിന് ഭാര്യ

മന്ത്രിപ്പടയ്ക്ക് കാലിടറുമോ? എക്സിറ്റ് പോളുകളില്‍ ഭരണവിരുദ്ധ വികാരം; റോഷി അഗസ്റ്റിനും ശൈലജ ടീച്ചര്‍ക്കും പരാജയഭീതി; ഞെട്ടലില്‍ ഇടതുകേന്ദ്രങ്ങള്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇടതുമുന്നണിയെ സംബന്ധിച്ച് അത്ര ശുഭകരമല്ല കാര്യങ്ങള്‍. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ തരംഗം അലയടിക്കുന്നുവെന്ന സൂചനകളാണ് വിവിധ സര്‍വേകള്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ‘പിണറായിയുടെ സ്വന്തം മന്ത്രി’യെന്നും രാഷ്ട്രീയ എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പരാജയപ്പെട്ടേക്കാമെന്ന പ്രവചനം സി.പി.എം കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരുടെ പ്രകടനം വിധി നിര്‍ണ്ണയിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ജില്ലയില്‍ മന്ത്രി റോഷി

തമിഴ്നാട്ടില്‍ വിജയ് തരംഗമോ? ടിവികെ 120 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ; ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജ്യം ഞെട്ടലോടെ നോക്കുന്നത് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രകടനത്തിലേക്കാണ്. ഡിഎംകെയുടെ തുടര്‍ഭരണ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്, വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. അമ്പരപ്പിക്കുന്ന ഈ പ്രവചനം ശരിയായാല്‍ തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാര്‍ട്ടികളുടെ അപ്രമാദിത്വം തകരുന്ന ചരിത്ര നിമിഷത്തിനാകും വോട്ടെണ്ണല്‍ ദിനം സാക്ഷ്യം വഹിക്കുക. ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 98

ബിജു പ്രഭാകറിനെ പൂട്ടാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം വീണ്ടും വന്നാല്‍ മാനനഷ്ടത്തിന് കേസെടുക്കും; വൈദ്യുതി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നടപടിക്ക് നീക്കം

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളെയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെയും പുസ്തകത്തിലൂടെ നിശിതമായി വിമര്‍ശിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജു പ്രഭാകറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാനാണ് നീക്കം. സര്‍വീസില്‍ നിന്നും വിരമിച്ചതിനാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന പഴുത് ഉപയോഗിച്ചാണ് ബിജു പ്രഭാകര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കെ.എസ്.ഇ.ബി സി.എം.ഡി ആയിരുന്ന കാലത്ത് സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് താന്‍ പവര്‍കട്ട് നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വൈദ്യുതി ബോര്‍ഡിനെ