തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര വടംവലി മറനീക്കി പുറത്തുവരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍, സംസ്ഥാനത്തെ കരുത്തുറ്റ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും. കസേരയ്ക്കായുള്ള ഈ ‘അധോലോക യുദ്ധം’ ഇപ്പോള്‍ ക്ഷേത്രമുറ്റങ്ങളിലേക്കും ഫ്‌ലക്‌സ് ബോര്‍ഡുകളിലേക്കും പടര്‍ന്നിരിക്കുകയാണ്. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ പാലക്കാട് ഏമൂര്‍ ഹേമാംബിക
തിരുവനന്തപുരം: പാചക ബജറ്റില്‍ വീണ്ടും പാലിന്റെ ‘ചൂട്’. സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് 4 രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയോ അല്ലെങ്കില്‍ ചട്ടം അവസാനിച്ച ശേഷമോ മാത്രമാകും പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക യോഗത്തിലാണ് വില വര്‍ദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനമായത്. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ പ്രാഥമിക ആവശ്യം. തീറ്റവില വര്‍ദ്ധനയും
കോഴിക്കോട്: നീലക്കടലും പവിഴപ്പുറ്റുകളും നിറഞ്ഞ ലക്ഷദ്വീപിന്റെ സൗന്ദര്യം നുണയാന്‍ ഇനി സാധാരണക്കാര്‍ക്കും എളുപ്പമാകും. ദ്വീപ് സന്ദര്‍ശിക്കാന്‍ ഇതുവരെ കര്‍ശനമായി പാലിക്കേണ്ടിയിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും വേണമെന്ന നിബന്ധനകള്‍ അഡ്മിനിസ്ട്രേഷന്‍ എടുത്തുകളഞ്ഞു. ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്ന ഈ പരിഷ്‌കാരം ഉടനടി പ്രാബല്യത്തില്‍ വരും. 1967 മുതലുള്ള സങ്കീര്‍ണ്ണമായ പ്രവേശന നിയമങ്ങളാണ് ചരിത്രത്തിലാദ്യമായി ലഘൂകരിക്കുന്നത്. ലക്ഷദ്വീപ് യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ തലവേദനയായിരുന്നു സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനം. ലിറ്ററിന് നാല് രൂപ വീതമാണ് വർധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായത്. എന്നാൽ വില വർധന ഇന്ന് പ്രാബല്യത്തിൽ വരില്ലെന്നും മെയ് ആറിന് ശേഷമേ നടപ്പിലാക്കൂ എന്നും അധികൃതർ അറിയിച്ചു. പാൽ ലിറ്ററിന് 4 രൂപ നിരക്കിലാണ് വർധന. മെയ് 6-ന് ശേഷമേ പുതുക്കിയ വില പ്രാബല്യത്തിൽ വരികയുള്ളൂ. ഇന്ന് പ്രഖ്യാപനമുണ്ടാകില്ല.മിൽമ ഡയറക്ടർ ബോർഡ് ചേർന്നാണ് വില വർധന സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. വില വർധന അടിയന്തരമായി
തൃശൂർ: വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ താഴപ്രയിൽ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹ മഹ്‌റിൻ ആണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ്.എൻ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സൻഹ. ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയാണ് കുട്ടി അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ ബന്ധുക്കൾ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. സഫ്‌നയാണ് സൻഹയുടെ മാതാവ്. സഹൽ ഏക സഹോദരനാണ്.
ചണ്ഡീഗഡ്: രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം മലയാളി താരം സഞ്ജു സാംസണില്‍ നിന്ന് റിയാന്‍ പരാഗിലേക്ക് മാറിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഒരു യുവനേതൃത്വത്തിന്റെ ഉദയമായിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് ഫോം കണ്ടെത്താന്‍ പാടുപെടുന്ന പരാഗ് ഇപ്പോള്‍ വില്ലനായിരിക്കുന്നത് ഡ്രസിംഗ് റൂമിലെ അച്ചടക്ക ലംഘനത്തിലൂടെയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന പരാഗിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ താരം വലിയൊരു ‘ക്രിമിനല്‍’ കുരുക്കിലേക്കാണ് നീങ്ങുന്നത്. മുല്ലന്‍പൂരിലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ പതിനാറാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ക്യാമറ ഡ്രസിംഗ്
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മോഷണം തുടരുന്നു. ദുരന്തബാധിതർ ഉപേക്ഷിച്ചുപോയ വീടുകൾ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർധിക്കുകയാണ്. മുണ്ടക്കൈ ഗവ. എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്.ടൗൺഷിപ്പിലേക്ക് താമസം മാറുമ്പോൾ പുതിയ വീട്ടിൽ ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കട്ടിൽ, അലമാര, ജനൽ പാളികൾ, വാഷ് ബേസിൻ, ഷവർ എന്നിവയുൾപ്പെടെ ഏകദേശം 1.50 ലക്ഷം രൂപയുടെ സാധനങ്ങളാണ് സുൽത്താന്റെ വീട്ടിൽ നിന്നും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ ഉയർത്തിക്കാട്ടി അണികളും പ്രാദേശിക നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയത് പാർട്ടിയിൽ കടുത്ത ആഭ്യന്തര തർക്കത്തിന് വഴിവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർത്തിക്കാട്ടുന്ന വിഭാഗം കടുത്ത വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി പാലക്കാട്ടെ ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം
കൊച്ചി: ചലച്ചിത്ര മേഖലയെ പിടിച്ചുലച്ച ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം . രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയതിന് മതിയായ തെളിവുകള്‍ ലഭിച്ചതായും കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും എസ്‌ഐടി വ്യക്തമാക്കി. നടി നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസില്‍ ഇനി കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പരാതിക്കാരിയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഘം കൂട്ടിച്ചേര്‍ത്തു. ഹേമ
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് മുകളില്‍ വൈദ്യുതി പ്രതിസന്ധിയുടെ കരിനിഴല്‍ വീഴുമ്പോഴും അധികൃതര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നു. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ വഴുതിമാറുകയാണ് കെഎസ്ഇബിയും സര്‍ക്കാരും. നിലവില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആവര്‍ത്തിക്കുമ്പോഴും, പലയിടങ്ങളിലും അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുന്നത് ജനങ്ങളെ വലയ്ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഉപഭോഗത്തിലുണ്ടായ കുതിച്ചുചാട്ടവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഉപഭോഗം കൂടുമ്പോള്‍ ലോഡ് താങ്ങാനാവാതെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ‘ട്രിപ്പ്’










