തിരുവനന്തപുരം: പാചക ബജറ്റില്‍ വീണ്ടും പാലിന്റെ ‘ചൂട്’. സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് 4 രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയോ അല്ലെങ്കില്‍ ചട്ടം അവസാനിച്ച ശേഷമോ മാത്രമാകും പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക യോഗത്തിലാണ് വില വര്‍ദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനമായത്.
പോക്സോ കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ഹൈക്കോടതിയിൽ
ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ പ്രാഥമിക ആവശ്യം. തീറ്റവില വര്‍ദ്ധനയും പരിപാലന ചിലവും മൂലം ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ വില വര്‍ദ്ധന അനിവാര്യമാണെന്ന് മേഖലാ യൂണിയനുകള്‍ വാദിച്ചു. കഴിഞ്ഞ ദിവസം എറണാകുളം മേഖലാ യൂണിയന് മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധം നടത്തിയത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ തടസ്സമായില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ പുതിയ വില നടപ്പിലാക്കാനാണ് മില്‍മ ആലോചിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടിയേക്കും. അനുമതി ലഭിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും അവസാനിച്ച ശേഷം മാത്രമേ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരൂ. പാല് വില കൂടുന്നതോടെ തൈര്, നെയ്യ് ഉള്‍പ്പെടെയുള്ള മറ്റ് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ മില്‍മയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായേക്കും.


ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ് . ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ




