തിരുവനന്തപുരം: മില്‍മ പാല് വില കൂട്ടി. ഇതോടെ ലിറ്ററിന് നാല് രൂപ വർധിച്ചു 56 രൂപയായി മാറും . വരുന്ന ജൂണ്‍ 1 മുതലേ പുതുക്കിയ വില പ്രാബല്യത്തില്‍ വരികയുള്ളു. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ആയത്.
പുതുക്കിയ വര്‍ധന പ്രകാരം മൊത്തം തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്കാകും ലഭിക്കുന്നത് . 6.25 ശതമാനം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും ആയി നല്‍കും. ഇതിലെ 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമ നിധിയിലേക്കും മാറ്റിവയ്ക്കും. ബാക്കിയുള്ള 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. കൂട്ടിയ 4 രൂപയിൽ കര്ഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് നിലവിലെ വര്‍ധനവ് ക്രമപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് വില വര്‍ധിപ്പിക്കല്‍ നടപടികളിലേക്ക് മില്‍മ കടന്നത്. പിന്നീട് മൂന്നംഗ പഠന സമിതി വിഷയത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പാലിന് വില വര്‍ധിക്കുന്നതോടെ മില്മയുടേതായി പുറത്തിറക്കുന്ന അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കാൻ സാധ്യതയുണ്ട്.
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; രണ്ടും മൂന്നും നിലകളിൽ തീ ആളിപ്പടരുന്നു! ആളുകളെ ഒഴിപ്പിച്ചു, തീയണക്കാൻ ഫിർഫോഴ്സിന്റെ തീവ്ര ശ്രമം


നിയമസഭാ പോരാട്ടത്തിന് ബി.ഡി.ജെ.എസ്; 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു




