കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് എന്‍ഡിഎയുടെ പ്രകടനമാണ്. തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത സീറ്റുകള്‍ക്ക് പുറമെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും താമര വിരിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. പോള്‍ ഓഫ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് നാല് സീറ്റുകള്‍ വരെ പ്രവചിക്കുന്നത് ബിജെപി ക്യാമ്പുകളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും വിവിധ ഏജന്‍സികളും പുറത്തുവിട്ട കണക്കുകളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണ് പലയിടത്തും കാണിക്കുന്നത്. ‘പീപ്പിള്‍സ് ഇന്‍സൈറ്റ്’ ( നടത്തിയ
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുന്നു. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്ന പ്രവചനങ്ങള്‍ വന്നതോടെ ഭരണമാറ്റം ഉറപ്പാണെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വം. എന്നാല്‍, വിജയപ്രതീക്ഷയ്ക്കൊപ്പം തന്നെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലിയും സജീവമായിക്കഴിഞ്ഞു. എക്സിറ്റ് പോളുകള്‍ അനുകൂലമായതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിവച്ച് കരുനീക്കങ്ങള്‍ ശക്തമാക്കാനാണ് പ്രമുഖ നേതാക്കളുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരെ കേന്ദ്രീകരിച്ച് അണിയറയില്‍ ചാക്കിട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു.
റഷ്യ/വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ താൽക്കാലിക വെടിനിർത്തൽ നടപ്പിലാക്കുന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ചരിത്രപരമായ ധാരണയിലെത്തി. ബുധനാഴ്ച ഇരുനേതാക്കളും നടത്തിയ സുദീർഘമായ ടെലിഫോൺ സംഭാഷണത്തിലാണ് സമാധാന നീക്കത്തിന് വഴിയൊരുക്കുന്ന ഈ നിർണ്ണായക തീരുമാനമുണ്ടായത്. പ്രസിഡന്റ് ട്രംപും പുടിന്റെ മുതിർന്ന ഉപദേശകനും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയം ആഘോഷിക്കുന്ന മെയ് 9-ലെ റഷ്യൻ അവധി ദിനത്തോടനുബന്ധിച്ചായിരിക്കും ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയെന്ന് പുടിന്റെ
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭരണപക്ഷമായ എല്‍ഡിഎഫ് നിരാശയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി സിപിഎം നേതൃത്വം. മനോരമ ന്യൂസ് – സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഉള്‍പ്പെടെയുള്ളവ യുഡിഎഫിന് പല ജില്ലകളിലും മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എക്‌സിറ്റ് പോളുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ലെന്ന് ചൂണ്ടിക്കാട്ടുന്ന നേതൃത്വം, 73 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന കണക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ 14-ല്‍ 6 മുതല്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതിന് ബി. അശോക് ഐഎഎസിനെ സസ്പെന്‍ഡ് ചെയ്ത നടപടി കേരള ഭരണസിരാകേന്ദ്രത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. എന്‍. പ്രശാന്ത് ഐഎഎസിന് പിന്നാലെ അശോകിനും സസ്പെന്‍ഷന്‍ ലഭിച്ചതോടെ, ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ കടുത്ത നിലപാടാണ് വ്യക്തമാകുന്നത്. എന്നാല്‍ ഈ നടപടികള്‍ നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നേരത്തെ ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്ത സര്‍ക്കാരിനെതിരെ കോടതിയില്‍ നിന്ന് നേടിയ അനുകൂല വിധി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കേന്ദ്ര
ടെഹ്റാൻ: ഇറാൻ്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാൻ ലക്ഷ്യമിട്ട് ആ രാജ്യത്തെ പ്രധാന തുറമുഖങ്ങൾ ദീർഘകാലം ഉപരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇറാൻ നിലവിൽ ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് വിശ്വസിക്കുന്ന ട്രംപ്, യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെപ്പിക്കാനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ അംഗീകരിക്കാൻ അവരെ നിർബന്ധിതരാക്കാനുമാണ് നീക്കം നടത്തുന്നതെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, ട്രംപ് ഭരണകൂടം ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം
കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യ മങ്ങളിൽ പ്രചരിക്കുന്നത് തടയാനെന്ന പേരിൽ ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ. അടൂർ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് (കെഎപി) മൂന്നാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ അവിനാഷ് സുരേന്ദ്രനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന അവിനാഷ് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കി പിന്നീട് മോർഫ് ചെയ്തു വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അമ്മയ്ക്ക് അതു അയച്ചു കൊടുക്കുകയും ചെയ്തു. ഇത് മറ്റാരോ ചെയ്യുന്നതാണെ ന്നു ഇവരെ
തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സംസ്കൃത സർവ്വകലാശാലയില പരീക്ഷകൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിക്കുന്ന ഡോ: ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി. നടപടികളുടെ ഭാഗമായി ലിസി മാത്യു വിന് ഇന്ന് കുറ്റപത്രം നൽകി. ചട്ടവിരുദ്ധമായി എംഎഫ്എ യ്ക്ക് പ്രവേശനം നേടിയ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതിലും ലിസി മാത്യുവിന് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ഇതും അച്ചടക്ക നടപടിക്ക് കാരണമാക്കിയിട്ടുണ്ട്. മലയാളം
തിരുവനന്തപുരം: തിരുവനന്തപുരം മുൻ കളക്ടറും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകർ രചിച്ച ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ, മുൻ ഡിജിപി എസ്. അനന്തകൃഷ്ണന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. തന്റെ ഔദ്യോഗിക സർവീസ് കാലഘട്ടത്തിൽ കണ്ടതും അനുഭവിച്ചതുമായ തിക്താനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തുറന്നെഴുത്താണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്. അംഗനവാടികളുടെ പ്രവർത്തനം മുതൽ കോടതി കെട്ടിടങ്ങളുടെ നിർമ്മാണം വരെയുള്ള വിവിധ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി വനിതാകൗൺസിലർമാർ നടത്തിയ മാർച്ചിൽ നടപടികൾ കടുപ്പിച്ചു പോലീസ്. കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് പോലീസ് നോട്ടീസ് നൽകി. നഗരസഭ ഡെപ്യൂട്ടി മേയർ ജി ആശാനാഥിനും നോട്ടീസ് നൽകിയിട്ടുണ്ട്. മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിൽ ശ്രീലേഖയും ആശാനാഥും ആദ്യം പ്രതികളായിരുന്നില്ല. മാർച്ച് ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. എന്നിട്ടും ശ്രീലേഖയെ കേസിൽ പ്രതി ചേർക്കാതിരുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ










