അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു

കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനയുടെ കൊമ്പിലെ പരിക്കിന്റെ ചിത്രം ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ഈ ആന രാവിലെ ഒൻപതരയോടെയാണ് ഇടഞ്ഞത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച

രേഖകള്‍ തിരുത്തി വേട്ടയാടുന്നു; കുംഭമേള കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വൈറല്‍ പെണ്‍കുട്ടി

കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുയര്‍ന്ന വിവാദങ്ങളിലും നിയമനടപടികളിലും പുതിയ വഴിത്തിരിവ്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയമായ ലാഭങ്ങള്‍ക്കായി തന്നെ കരുവാക്കുകയാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേസിലെ ഗൂഢാലോചനകളെക്കുറിച്ച് പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ വ്യക്തിത്വത്തെ ഹനിക്കാനും കരിയര്‍ തകര്‍ക്കാനുമായി യഥാര്‍ത്ഥ രേഖകളില്‍ കൃത്രിമം കാണിച്ചാണ് പരാതിക്കാര്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ല എന്നതടക്കമുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഒരു സാധാരണ

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്‍; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പാലാ: ഉപഭോക്തൃ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. കാറപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും സാധാരണക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതില്‍ ഡിജോ കാപ്പന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹം സ്ഥാപിച്ച ‘സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍’ വഴി നിരവധി നിയമപോരാട്ടങ്ങളാണ് നടത്തിയത്.

കൈക്കൂലി കേസ്: മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം തടവും പിഴയും

തൃശൂർ: കൈക്കൂലി കേസിൽ  പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്‌ജി  കെ.എം രതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കെ. കൃഷ്ണകുമാർ ആണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ് ഇദ്ദേഹം. പാലക്കാട് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്ന ഫുട്‌വെയർ ആൻഡ് ഫാൻസിഷോപ്പിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാതിരുന്നതിന് മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും സ്വീകരിച്ച നടപടിയിൽ തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ 6,000 രൂപ

കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ വീണ്ടും കാപ്പ തടങ്കലിൽ; പൂജപ്പുര ജയിലിലേക്ക് മാറ്റി

പത്തനംതിട്ട:  കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ കാപ്പ നിയമപ്രകാരം വീണ്ടും തടങ്കലിൽ. കോളിളക്കം സൃഷ്‌ടിച്ച തിരുവല്ല സ്പാ ബലാൽസംഗ കേസിലെ ഒന്നാംപ്രതിയായ സുബിൻ ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. മാവേലിക്കര സബ്ജയിലിലായിരുന്ന ഇയാളെ കോടതിയുടെ അനുമതിയോടെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കാപ്പ പ്രകാരം സുബിനെ തടങ്കലിലാക്കുന്നത്. 2022ൽ കാപ്പ പ്രകാരം ഇയാളെ പത്തനംതിട്ട ജില്ലയിൽ നിന്നും  പുറത്താക്കിയിരുന്നു. പത്തൊൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.

അന്‍വറിസത്തില്‍ ആഭ്യന്തരത്തില്‍ ‘ശുദ്ധികലശം’; സുജിത് ദാസിന് ക്ലീന്‍ ചിറ്റ്, ഐ.ജി. ലക്ഷ്മണിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ‘കരുതല്‍’. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മുന്‍ എസ്.പി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍, പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ ഐ.ജി. ജി. ലക്ഷ്മണിന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ സംഭാഷണമായിരുന്നു സുജിത് ദാസിനെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും എ.ഐ.

പശ്ചിമേഷ്യന്‍ കനലില്‍ വെന്തുരുകി അടുക്കളകള്‍; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി, ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറും; പെട്രോളിനും ഡീസലിനും വില കൂടിയേക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ പാചകവാതക വിലയില്‍ അപ്രതീക്ഷിതവും റെക്കോര്‍ഡുമായ വര്‍ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ആഗോള വിപണിയിലെ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ധനവിലയും വൈകാതെ വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചിയില്‍ പുതുക്കിയ നിരക്ക് പ്രകാരം സിലിണ്ടറിന് 3085 രൂപയാകും. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് ഇന്നത്തെ വില.

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; വില 3000 കടന്നു, ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ സാധ്യത

ന്യൂ ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ ഇന്നു മുതൽ വൻ വർധനവ് വരുത്തി. 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നത്. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഇത്രയും വലിയൊരു വിലവർധനവിലൂടെ സിലിണ്ടർ വില ഇപ്പോൾ 3000 രൂപയും കടന്ന് കുതിക്കുകയാണ്. പുതുക്കിയ നിരക്കുകൾ പ്രകാരം കൊച്ചിയിൽ ഒരു

സഞ്ജു സാംസൺ ഏകദിന ടീമിലേക്ക്? പന്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിൽ, ന്ത്യൻ ഏകദിന ടീമിൽ വൻ മാറ്റത്തിന് സാധ്യത

ന്യൂ ഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സ്ഥാനം കടുത്ത ഭീഷണി നേരിടുകയാണെന്നും സഞ്ജു സാംസൺ പന്തിനെ മറികടന്ന് ടീമിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഐപിഎൽ സീസണിൽ ഫോം കണ്ടെത്താൻ പന്ത് നന്നായി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ, സെലക്ടർമാർ സഞ്ജു സാംസണെ പ്രഥമ പരിഗണന നൽകി ടീമിലെടുക്കാൻ നീക്കം നടത്തുന്നതായി ദൈനിക് ജാഗ്രൻ വ്യക്തമാക്കുന്നു. നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ.

ബംഗാൾ ഉൾക്കടലിൽ മിസൈൽ വർഷം; കപ്പൽ വിരുദ്ധ മിസൈൽ പരീക്ഷിച്ച് നാവികസേനയും DRDO-യും

ഒഡീഷ: ഇന്ത്യൻ നാവികസേനയും പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ചേർന്ന് ഒഡീഷ തീരത്ത് തദ്ദേശീയമായി വികസിപ്പിച്ച നാവിക വിരുദ്ധ കപ്പൽ മിസൈലിന്റെ (NASM-SR) സുപ്രധാനമായ വിക്ഷേപണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ ഹെലികോപ്റ്ററിൽ നിന്നാണ് ഈ അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചത്. ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മിസൈലുകൾ തൊടുത്തുവിടുന്ന ‘സാൽവോ’ വിക്ഷേപണ രീതിയാണ് ഇത്തവണ പരീക്ഷിച്ചത് എന്നത് ഈ ദൗത്യത്തിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. അത്യാധുനിക എയർ-ലോഞ്ച്ഡ് ആന്റി ഷിപ്പ് സിസ്റ്റത്തിന്റെ