കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യ മങ്ങളിൽ പ്രചരിക്കുന്നത് തടയാനെന്ന പേരിൽ ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ. അടൂർ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് (കെഎപി) മൂന്നാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ അവിനാഷ് സുരേന്ദ്രനാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന അവിനാഷ് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കി പിന്നീട് മോർഫ് ചെയ്തു വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അമ്മയ്ക്ക് അതു അയച്ചു കൊടുക്കുകയും ചെയ്തു. ഇത് മറ്റാരോ ചെയ്യുന്നതാണെ ന്നു ഇവരെ പറഞ്ഞു വിശ്വസിപ്പിച്ച അവിനാഷ്, ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ 15 പവൻ സ്വർണം ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയും അമ്മയും ശൂരനാട് പൊലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് അവി നാഷാണ് പ്രതി എന്ന് തിരിച്ചറിയുന്നത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കപട വിവാഹം, പീഡനം, സ്വർണ്ണം തട്ടൽ: സ്കൂൾ അധ്യാപകനെതിരെ കേസ്





