തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം കാരേറ്റ് സീജാ ഭവനില്‍ ബിജുവാണ് അറസ്റ്റിലായത്. കാരേറ്റ് ബിജു സ്റ്റോർ എന്ന പേരിൽ ഒരു കട നടത്തുന്നയാളാണ് പ്രതി. അമ്മയുടെ സഹായത്തോടെയായിരുന്നു പീഡനം. കേസിൽ അമ്മയും പ്രതിയാണ്. ഇവർ ഇപ്പോൾ ഒളിവിലാണ്.
2025 ഡിസംബർ മുതല്‍ 2026 മാർച്ച് വരെ പലദിവസങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അകന്നുകഴിയുകയാണ്. അമ്മ രണ്ട് പെണ്‍കുട്ടികളുമായി വാടക വീട്ടിലാണ് താമസം. പ്രതിയായ ബിജുവിന്റെ പരിചയക്കാരിയാണ് പെണ്‍കുട്ടിയുടെ അമ്മ. പരിചയം മുതലെടുത്ത് വീട്ടില്‍ പല ദിവസങ്ങളിലായി വന്നിരുന്ന പ്രതി അമ്മയുടെ സാന്നിദ്ധ്യത്തിലും പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. വർക്കല ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയുടെ ശല്യം വർദ്ധിച്ചതോടെ അമ്മയുമായി വഴക്കുണ്ടാക്കി പെണ്‍കുട്ടി അച്ഛന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ കുട്ടി തിരികെപ്പോകാൻ കൂട്ടാക്കാതെ വന്നതോടെ അച്ഛൻ ജനപ്രതിനിധിയുടെ സഹായത്താല്‍ തിരുവനന്തപുരത്തെ പുനരധിവാസ കേന്ദ്രമായ സ്റ്റേഹിതയിലെത്തിച്ചു. ഇവിടെ വച്ച് പെണ്‍കുട്ടിക്ക് നടത്തിയ കൗണ്‍സലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്നേഹിതയില്‍ നിന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂർ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.







