ഇസ്ലാമാബാദ്: രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയെയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ, ഇന്ത്യ കൈക്കൊണ്ട തന്ത്രപരമായ നീക്കങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ആശ്വാസമായെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി! ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി നികുതി കുറയും;
ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക അന്തരം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉണ്ടെന്നും, ഇത് പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് വലിയ സുരക്ഷ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ പക്കൽ ഏകദേശം 60 മുതൽ 70 ദിവസത്തേക്കുള്ള തന്ത്രപരമായ എണ്ണശേഖരം ഉണ്ട്. എന്നാൽ പാകിസ്താന്റെ പക്കൽ ഏതാനും ദിവസത്തേക്കുള്ള ഇന്ധനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം സമ്മതിച്ചു. ഐഎംഎഫിന്റെ കർശന നിബന്ധനകൾ ഇല്ലാത്തതിനാൽ, എണ്ണവില വർധിച്ചപ്പോൾ നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ പാകിസ്താന് ഐഎംഎഫ് വായ്പാ നിബന്ധനകൾ കാരണം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോള വിപണിയിൽ എണ്ണവില ബാരലിന് 126 ഡോളറിലേക്ക് ഉയർന്നതോടെ പാകിസ്താനിൽ ഇന്ധന വില കുതിച്ചുയർന്നു. തുടർന്ന് ഐഎംഎഫുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പെട്രോൾ വില ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയാക്കി നിശ്ചയിച്ചിരിക്കുകയാണ്. ഡീസലിന് ഏർപ്പെടുത്തിയ ലെവി ഒഴിവാക്കിയും മറ്റും ജനങ്ങൾക്ക് ആശ്വാസം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി സൂചിപ്പിച്ചു.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ താരതമ്യേന സുസ്ഥിരമാണ്. വിദേശനാണ്യ ശേഖരം പ്രയോജനപ്പെടുത്തിയും നികുതി കുറച്ചും ആഗോള പ്രതിസന്ധിയുടെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെയും പാക് മന്ത്രി പ്രശംസിച്ചു.ഊർജ്ജ സുരക്ഷയിലും സാമ്പത്തിക ആസൂത്രണത്തിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വലിയ വ്യത്യാസമാണ് പാക് മന്ത്രിയുടെ ഈ വാക്കുകളിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്.


പവര്‍ പ്ലാന്റുകള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇറാന്; ഇറാന് യുദ്ധം രൂക്ഷമാകുന്നു: ‘ട്രെയിനുകള്‍ ഉപയോഗിക്കരുത്, ജീവന് അപകടത്തില്‍’; ഇറാന് ജനതയ്ക്ക് ഇസ്രായേലിന്റെ കടുത്ത മുന്നറിയിപ്പ്; പശ്ചിമേഷ്യയിലെ ആളികത്തിക്കല് എണ്ണ വില ഉയര്‍ത്തുന്നു





