കൊല്ലം: സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിലുള്ള വിരോധം തീർക്കാൻ പതിനേഴുകാരനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൊല്ലം മങ്ങാട് സ്വദേശിയായ പതിനേഴുകാരനാണ് വധശ്രമത്തിനിരയായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
മെയ് 27-ന് രാത്രി 12 മണിയോടെയാണ് സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന ആക്രമണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴുകാരനെ പ്രതികൾ വിളിച്ചിറക്കി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് വാരിയെല്ലിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിക്ക് പതിനേഴുകാരൻ ‘കിൻഡർ ജോയ്’ മിഠായി വാങ്ങി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. “എന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ?” എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പ്രതികൾ കത്തി വീശിയത്. സഹോദരിയുമായി പതിനേഴുകാരൻ സൗഹൃദം സ്ഥാപിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ലഹരി സംഘങ്ങള്‍ക്കിടയിലെ ‘ദാദ’; ഷോണിന്റെ അര്‍ദ്ധരാത്രി പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ; പണമൊഴുക്ക് പരിശോധിച്ച് കസ്റ്റംസ്
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നില നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടി ;കൊച്ചിയിൽ ഹോട്ടലുടമ ജീവനൊടുക്കി





