ആര്യയ്ക്ക് പിന്നാലെ സച്ചിൻ ദേവിനും തിരിച്ചടി; ബാലുശ്ശേരിയിൽ എൽഡിഎഫ് കോട്ട തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മുൻമേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ എം സച്ചിൻ ദേവിനും നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ സിപിഎം ടിക്കറ്റിൽ എൽഡിഎഫ് ബാനറിൽ ഇത്തവണ ജനവിധി തേടിയ സച്ചിൻ ദേവ് 16980 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസിലെ വി ടി സൂരജ് ആയിരുന്നു സച്ചിൻ ദേവിനെ മലർത്തിയടിച്ച് വിജയക്കൊടി പാറിച്ചത്.2021 ലെ തെരഞ്ഞെടുപ്പിൽ 20372 വോട്ടുകൾക്കാണ് സച്ചിൻ ദേവ് ഇവിടെ വിജയിച്ചത്. തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്ന ആര്യ

മലപ്പുറം കീഴടക്കി കുഞ്ഞാലിക്കുട്ടി; ഭൂരിപക്ഷത്തിൽ കേരള ചരിത്രത്തിൽ പുതിയ റെക്കോർഡ്

മലപ്പുറം: ഭൂരിപക്ഷത്തിൽ ചരിത്രം സൃഷ്ടിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്രാവശ്യം മലപ്പുറം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ കുഞ്ഞാലിക്കുട്ടി 85327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഉയർന്ന ഭൂരിപക്ഷത്തിൽ ഒരു സ്ഥാനാർത്ഥി വിജയിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹത്തിന് 30596 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. മലപ്പുറം മണ്ഡലത്തിൽ എൻ സി പി യുടെ കെ ടി മുജീബ് റഹ്മാൻ

തമിഴ് രാഷ്ട്രീയത്തിൽ വിജയ് തരംഗം; പനയൂരിലെ വസതിയിൽ ആവേശോജ്ജ്വലമായ ആഘോഷം; ആശംസകളുമായി നടി തൃഷയും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തകർപ്പൻ വിജയം നേടിയതോടെ ദളപതി വിജയ്‌യുടെ പനയൂരിലെ വസതി ആഘോഷലഹരിയിൽ. ആയിരക്കണക്കിന് ആരാധകരും പ്രവർത്തകരുമാണ് ചെന്നൈ പനയൂരിലെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ തന്നെ വിജയ് വെന്നിക്കൊടി പാറിച്ചതോടെ തെന്നിന്ത്യൻ താരം തൃഷയും വിജയ്‌യുടെ വീട്ടിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. വിജയ്‌യുടെ ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ടെലിവിഷൻ ചാനലുകളിൽ ടിവികെയുടെ വിജയവാർത്ത വന്നതിന് പിന്നാലെ വിജയ്‌യുടെ പിതാവ്

പ്രതീക്ഷിക്കാത്ത തിരിച്ചടി, കണ്ണൂർ കോട്ടകളിലും വിള്ളൽ; പരാജയം ആഴത്തിൽ പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ; തിരുത്തൽ നടപടികൾക്ക് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ട അപ്രതീക്ഷിത തകർച്ചയിൽ ആദ്യ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ പോലും ഇത്തവണ അടിപതറി. പരമ്പരാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായ സാഹചര്യം ഗൗരവത്തോടെ കാണുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഏകീകരണമാണോ പരാജയത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ല.

ദേശീയ രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ തരംഗം;കോട്ടകൾ തകർന്നു, കണക്കുകൂട്ടലുകൾ പിഴച്ചു; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണമാറ്റം

തിരുവനന്തപുരം: ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ജനവിധി കാത്തിരുന്ന ഭരണകക്ഷികളെ ഞെട്ടിച്ചുകൊണ്ട് മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലും ഭരണമാറ്റം. കേരളത്തിൽ യുഡിഎഫും, ബംഗാളിൽ ബിജെപിയും, തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെയും വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിമാരും പോലും വിയർക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിനം സമ്മാനിക്കുന്നത്.നൂറടിച്ച് യുഡിഎഫ്; തകർന്ന് എൽഡിഎഫ് കേരളത്തിൽ തുടക്കം മുതൽ യുഡിഎഫ് പ്രവചിച്ച ‘സെഞ്ച്വറി’ നേട്ടം യാഥാർത്ഥ്യത്തിലേക്ക്. കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 100-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സ്വന്തം മണ്ഡലമായ

കഴക്കൂട്ടത്ത് താമര വിരിയിച്ച് വി.മുരളീധരൻ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് താമര വിരിയിച്ചു കൊണ്ട് വി. മുരളീധരന് വിജയം. 428 വോട്ടുകൾക്ക് കടകംപള്ളി സുരേന്ദ്രനെയാണ് അവസാന റൗണ്ടിൽ മുരളീധരൻ പരാജയപ്പെടുത്തിയത്. ആദ്യ ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ മുതല്‍ ചാഞ്ചാട്ടം ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു കഴക്കൂട്ടവും. ഈ വിജയത്തോടെ സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എൻ.ഡി.എ വിജയക്കൊടി പാറിച്ചു. കഴക്കൂട്ടം കൂടാതെ നേമം, ചാത്തന്നൂര്‍ മണ്ഡലങ്ങളാണ് ബി.ജെപി പിടിച്ചെടുത്തത്. ചാത്തന്നൂരിൽ 4,402 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ  ബി.ബി ​ഗോപകുമാറാണ് വിജയിച്ചത്.  നേമത്ത് 3800 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജീവ് ചന്ദ്രശേഖറാണ്  വിജയക്കൊടി

“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പിച്ച വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് സതീശൻ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുന്നത്. വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: “മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും.”

സന്ദീപ് വാര്യർക്കും, കെ. മുരളീധരനും വിജയം : കോട്ടയം തൂത്തുവാരി യു.ഡി.എഫ്

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ സന്ദീപ് വാര്യർ വിജയിച്ചു.1984 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ശക്തമായ മത്സരം നടന്ന വട്ടിയൂർകാവ് യുഡിഎഫിനൊപ്പം. ഇവിടെ 2736 വോട്ടുകൾക്ക് കെ മുരളീധരൻ വിജയിച്ചു. നിലവിലെ എം എൽ എ പ്രശാന്തും, കൗൺസിലർ ശ്രീലേഖയും പരാജയപ്പെട്ടു കോട്ടയം ജില്ല മൊത്തമായി തൂത്തുവാരി യു.ഡി.എഫ്. മന്ത്രി വാസവനുൾപ്പെടെ എൽ. ഡി. എഫ് മത്സരിച്ച മുഴുവൻ ഇടത്തും പരാജയപ്പെട്ടു. പാലായിൽ ജോസ് കെ മാണി തോറ്റു. വൈക്കം കോട്ടയാക്കി വെച്ചിരുന്ന സിപിഐയ്യും ഇപ്രാവശ്യം തോൽവിയറിഞ്ഞു .

ചാത്തന്നൂരില്‍ അത്ഭുത വിജയം; നിയമസഭയില്‍ വീണ്ടും താമര വിരിയിച്ച് ബി.ബി. ഗോപകുമാര്‍; ചുവപ്പന്‍ കോട്ടയില്‍ ബിജെപിയുടെ വിജയക്കൊടി; ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ എംഎല്‍എയായി കൊല്ലത്തുകാരന്‍

കൊല്ലം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാത്തന്നൂര്‍ പോരാട്ടത്തില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ട് ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ കേരള നിയമസഭയിലേക്ക്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ചാത്തന്നൂരില്‍ സിറ്റിംഗ് എംഎല്‍എയും സിപിഐ നേതാവുമായ ആര്‍. രാജേന്ദ്രനെ അട്ടിമറിച്ചാണ് ഗോപകുമാര്‍ താമര വിരിയിച്ചത്. 4002 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നേടിയ ഈ വിജയം കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒ. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന ബിജെപി പ്രതിനിധിയെന്ന നിലയില്‍ ബി.ബി. ഗോപകുമാര്‍ കാവിപ്പടയുടെ പുതിയ ‘കേരള ഹീറോ’യായി മാറിയിരിക്കുന്നു.

വോട്ടെണ്ണൽ ദിനത്തിൽ ആശുപത്രിയിൽ നിന്ന് വീഡിയോ പങ്കുവെച്ച് അഖിൽ മാരാർ; തൃക്കാക്കരയിൽ മൂന്നാം സ്ഥാനത്ത്; ആഘോഷം ആശുപത്രിയിലാണെന്ന് താരം

കൊച്ചി: കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ താൻ ആശുപത്രിയിലാണെന്ന വിവരമാണ് അഖിൽ ആരാധകരെ അറിയിച്ചിരിക്കുന്നത്. വീഡിയോയിൽ പറയുന്നത്: ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അഖിൽ ആശുപത്രിയിലെത്തിയത്.”എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കുന്നു,” – ആശുപത്രിയിൽ നിന്നുള്ള വീഡിയോയിൽ അഖിൽ പറഞ്ഞു. തിരഞ്ഞെടുപ്പ്