നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: വിജയികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ റിസൾട്ട് നോട്ടിഫിക്കേഷൻ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി. ഫോം 21 പ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഗവർണർക്ക് കൈമാറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളായ സെക്രട്ടറി പവൻ ദിവാൻ, അണ്ടർ സെക്രട്ടറിമാരായ ബ്രിജേഷ് കുമാർ, അഭിഷേക് തിവാരി,കേരളത്തിലെ അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പി കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് മുഖ്യ തെരഞ്ഞെടുപ്പ്

ജി. ലക്ഷ്മണൻ ഇനി എ.ഡി.ജി.പി; ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി ആയി നിയമനം

തിരുവനന്തപുരം: പരിശീലനവിഭാഗം പോലീസ് ഇൻസ്‌പെക്ടർ ജനറൽ (ഐ ജി )ഗുഗുലോത്ത് ലക്ഷ്മണന് അഡിഷണൽ ഡി ജി പി യായി സ്ഥാനക്കയറ്റം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സ്ഥാനക്കയറ്റം ലഭിച്ച ഗുഗുലോത്ത് ലക്ഷമണനെ കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. അച്ചടക്ക നടപടികൾ നിലവിലുണ്ടായിരുന്ന ലക്ഷ്മണന്റെ അച്ചടക്ക നടപടികളിൽ തീർപ്പുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 4നു ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് സർക്കാരിന് ശിപാർശ നൽകിയിരുന്നു.

വോട്ടെണ്ണൽ ദിനത്തിൽ ലഹരിവേട്ട; ഒരു ലക്ഷത്തിന്റെ എംഡിഎംഎയുമായി വിതരണക്കാരൻ പിടിയിൽ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലുള്ള തിരക്ക് മുതലെടുത്തു മാരക രാസ ലഹരിമരുന്നായ എം ഡി എം എ കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. ഒരു ലക്ഷം രൂപവിലവരുന്ന എം.ഡി.എം.എ യുമായി മൊത്തവിതരണക്കാരനായ തിരുവനന്തപുരം വർക്കല  മടവൂർ സ്വദേശി തൻസീർ മൻസിലിൽ തൻസീർ (43)ആണ് ചടയമംഗലം എക്സൈസിന്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ നിലമേൽ നിന്നാണ് ഇയാൾ പിടിയിലായത്. നിലമേൽ പ്രദേശങ്ങളിലെഎം.ഡി.എം.എ  മൊത്തവിതരണക്കാരനാണിയാൾ. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി ബി നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്.

പാകിസ്താനില്‍ പ്രമുഖ മതപണ്ഡിതന്‍ അജ്ഞാതരാല്‍ വെടിയേറ്റു മരിച്ചു; ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ പ്രതിഷേധമിരമ്പുന്നു

പെഷവാര്‍: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജംഇയ്യത്തെ ഉലമ ഇസ്ലാം (എഫ്) ചാര്‍സദ്ദ ജില്ലാ പ്രസിഡന്റുമായ ഷെയ്ഖുല്‍ ഹദീസ് മൗലാന മുഹമ്മദ് ഇദ്രീസ് വെടിയേറ്റു മരിച്ചത് വിവാദത്തില്‍. ചൊവ്വാഴ്ച വൈകുന്നേരം ചാര്‍സദ്ദ ജില്ലയിലെ ഉത്മാന്‍സായി മേഖലയില്‍ വെച്ചാണ് അദ്ദേഹത്തിന് നേരെ സായുധ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദാറുല്‍ ഉലൂം ഉത്മാന്‍സായില്‍ മതപ്രഭാഷണത്തിനായി (ദര്‍സ്-ഇ-ഹദീസ്) വാഹനത്തില്‍ പോകുകയായിരുന്ന മൗലാനയ്ക്ക് നേരെ അജ്ഞാതരായ തോക്കുധാരികള്‍ പതിയിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി

ജനവികാരം വിജയ്ക്ക് അനുകൂലമായതിനാല്‍ അദ്ദേഹത്തെ താഴെയിറക്കി മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ദ്രവിഡ പാര്‍ട്ടികള്‍ തയ്യാറാകില്ല; തമിഴ്നാട്ടില്‍ വിജയ് തരംഗം; 108 സീറ്റുമായി വലിയ ഒറ്റകക്ഷി; ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ദ്രവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി. ആദ്യ അങ്കത്തില്‍ തന്നെ 108 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വിജയ് ആരംഭിച്ചു. ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി വേണമെന്നിരിക്കെ, ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാനാണ് വിജയ്യുടെ നീക്കം. വലിയ ഒറ്റകക്ഷി എന്ന നിലയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര

ഭരണമാറ്റത്തിന് പിന്നാലെ രാജി; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു; അഡ്വക്കേറ്റ് ജനറലും നിയമോപദേശകരും രാജിക്കത്ത് നൽകി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണസിരാകേന്ദ്രങ്ങളിൽ കൂട്ടരാജി. കിഫ്‌ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇടത് സർക്കാരിന്റെ വികസന പദ്ധതികളുടെ മുഖ്യസൂത്രധാരനായിരുന്ന എബ്രഹാമും പടിയിറങ്ങുന്നത്. കെ.എം. എബ്രഹാമിന്റെ രാജിക്ക് പിന്നാലെ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്‌ബിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. കിഫ്‌ബിയുമായി ബന്ധപ്പെട്ട വായ്പകളിലും പദ്ധതികളിലും നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എബ്രഹാം.അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും

മമതയെ ഞെട്ടിച്ചു; ബംഗാളില്‍ കാവിവസന്തം; മെയ് ഒമ്പതിന് സത്യപ്രതിജ്ഞ; മമതയുടെ കോട്ട തകര്‍ത്തത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പ്

കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതി പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. മെയ് ഒമ്പതിന് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു. 200-ലധികം സീറ്റുകള്‍ നേടി ഐതിഹാസിക വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമായി. ഒരു ദശാബ്ദത്തിലേറെയായി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കരുത്തായിരുന്ന ന്യൂനപക്ഷ വോട്ട് ബാങ്കിലുണ്ടായ വിള്ളലാണ് ബിജെപിക്ക് വഴിതുറന്നത്. മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍ എന്നീ ജില്ലകളില്‍

തമിഴ്‌നാട്ടിൽ സഖ്യനീക്കങ്ങൾ സജീവം;സർക്കാർ രൂപികരണത്തിന് കോൺഗ്രസ് പിന്തുണ വേണം; കെ.സി വേണുഗോപാലിന് കത്തയച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണം ഉറപ്പിക്കാനായി കരുനീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, പിന്തുണ തേടി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിജയ് കത്തയച്ചു. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ കണ്ണ് ഇപ്പോൾ ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡിലേക്കാണ്. നിലവിൽ 107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ടത് 118 സീറ്റുകൾ. തിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയാണ് വിജയ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡിഎംകെ സഖ്യത്തിലുള്ള സിപിഎം

വിജയ് ഒരു സീറ്റ് ഒഴിയും; ട്രിച്ചി ഈസ്റ്റിൽ തൃഷ വരുമോ? അഭ്യൂഹങ്ങൾ ശക്തം; നടിയുടെ പഴയ അഭിമുഖം ചർച്ചയാകുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിൽ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവം. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച ദളപതി വിജയ് ഏത് സീറ്റ് നിലനിർത്തുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.പെരമ്പൂർ 53,715 വോട്ടുകളുടെ ഭൂരിപക്ഷം.ട്രിച്ചി ഈസ്റ്റ് 27,000-ത്തിൽ അധികം ഭൂരിപക്ഷം. നിയമപ്രകാരം 14 ദിവസത്തിനകം ഒരു സീറ്റിലെ എംഎൽഎ സ്ഥാനം വിജയ് രാജിവെയ്‌ക്കേണ്ടതുണ്ട്. പെരമ്പൂർ നിലനിർത്താനാണ് വിജയ് താല്പര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ട്രിച്ചി

പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കും; പിണറാായി വിരമിക്കലിന്. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല.. പിണറായി സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; പാര്‍ട്ടി ചലിപ്പിക്കാന്‍ എം.എ. ബേബി; ഗോവിന്ദനെതിരെ മുറവിളി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി കരുത്തുറ്റ സാന്നിധ്യമായിരുന്ന പിണറായി വിജയന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതവും കനത്തതുമായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പിണറായി നയപരമായ തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്. എംഎല്‍എ സ്ഥാനം അദ്ദേഹം രാജിവയ്ക്കില്ലെങ്കിലും പാര്‍ട്ടി കാര്യങ്ങളിലോ ഭരണപരമായ നയരൂപീകരണത്തിലോ ഇനി ഇടപെടില്ലെന്നാണ് സൂചന. ഇതോടെ സിപിഎമ്മിന്റെ നിയന്ത്രണം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബിയിലേക്ക് കൈമാറിയേക്കും. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പിണറായി വിജയന്‍ ഔദ്യോഗിക പദവികളുടെ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ക്ലിഫ്