പകുതിയിലേറെ വോട്ടുമായി 51 പേര്‍; യുഡിഎഫിന് ജനകീയ അംഗീകാരത്തിന്റെ തിളക്കം; ലീഗ് കോട്ടകളില്‍ വോട്ടുപെട്ടി നിറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗം കേവലം സീറ്റുകളുടെ എണ്ണത്തില്‍ ഒതുങ്ങുന്നതല്ലെന്ന് വോട്ടുവിഹിതത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഞ്ചേശ്വരം മുതല്‍ കോവളം വരെയുള്ള മണ്ഡലങ്ങളില്‍ ജനവിധി പ്രകടമായപ്പോള്‍, 51 യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് തങ്ങളുടെ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ പകുതിയിലേറെയും (50 ശതമാനത്തിന് മുകളില്‍) സ്വന്തമാക്കി മിന്നുന്ന വിജയം നേടിയത്. പിണറായി സര്‍ക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ഓരോ വോട്ടിലും പ്രതിഫലിച്ചുവെന്നതിന്റെ വലിയ തെളിവായി ഈ കണക്കുകള്‍ മാറുന്നു. സംസ്ഥാനത്തെ വോട്ടര്‍മാരുടെ പകുതിയിലധികം പേരുടെ പിന്തുണയോടെ സഭയിലെത്തുന്നത് ആകെ

മാറ്റത്തിന് വേണ്ടിയുള്ള ജനവിധി”; യുഡിഎഫ് വിജയത്തിൽ പ്രതികരണവുമായി ജി. സുകുമാരൻ നായർ; വി.ഡി. സതീശനോട് ഇപ്പോഴും വിയോജിപ്പ്

കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയം ആരുടെയും വ്യക്തിപരമായ മിടുക്കല്ലെന്നും ഭരണമാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സ്വീകരിച്ച സമദൂര നിലപാട് വിജയത്തിൽ നിർണ്ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ ഈ വിജയം സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ വിമർശിച്ചു. “ജനങ്ങൾ ഭരണത്തിൽ പൊറുതിമുട്ടിയിരുന്നു. ഒരു മാറ്റം വേണമെന്ന ജനങ്ങളുടെ ആഗ്രഹം വോട്ടായി പ്രതിഫലിച്ചു. അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി

‘പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’ ! സിപിഎമ്മില്‍ ‘ഉരുള്‍പൊട്ടല്‍’; ഗോവിന്ദനെതിരെ പടയൊരുക്കം, പി. ജയരാജനായി മുറവിളി; പിണറായിയും പ്രതിസന്ധിയില്‍; ഈ പാര്‍ട്ടി ‘കലാപം’ തെറ്റുതിരുത്തലാകുമോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ അഭൂതപൂര്‍വമായ ആഭ്യന്തര കലഹം പുകയുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ പാര്‍ട്ടിയില്‍ അതിശക്തമായ വികാരമാണ് ഉയരുന്നത്. താഴെത്തട്ടില്‍ നിന്നുള്ള പ്രതിഷേധം പരസ്യമായ പ്രകടനങ്ങളിലേക്ക് നീങ്ങുമ്പോള്‍, പാര്‍ട്ടിയെ രക്ഷിക്കാന്‍ പി. ജയരാജന്‍ നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. കണ്ണൂരിന്റെ തെരുവുകളില്‍ ‘പി.ജെ’ക്കായി ഉയര്‍ന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നേതൃത്വത്തിന് നല്‍കുന്ന സൂചന വ്യക്തമാണ്; സിപിഎമ്മില്‍ ഒരു കാലഘട്ടം അവസാനിക്കുന്നു, മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. അഴീക്കോട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍

തമിഴകത്ത് ‘ദളപതി’ യുഗം; വിജയ്ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും; കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രം ഫലിക്കുന്നു

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പുതിയ പടയൊരുക്കം. സൂപ്പര്‍ താരം വിജയ്യുടെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) കോണ്‍ഗ്രസും ഇടതുകക്ഷികളും കൈകോര്‍ക്കുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഒരു യുഗമാറ്റത്തിന് വഴിതെളിയുകയാണ്. ഡിഎംകെ സഖ്യം വിട്ട് ദളപതിക്കൊപ്പം ചേരാനുള്ള എഐസിസി തീരുമാനം തമിഴ് മണ്ണില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ക്ക് കാരണമാകും. സിനിമാ സ്‌ക്രീനിലെ തരംഗം രാഷ്ട്രീയ ഭൂമിയിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് പുറമെ സിപിഎമ്മും സിപിഐയും പിന്തുണയുമായി എത്തിയതോടെ വിജയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉറപ്പായിക്കഴിഞ്ഞു. എഐസിസി ജനറല്‍

കപ്പലുകളെ തകർക്കാൻ ‘ചാവേർ ഡോൾഫിനുകൾ’; അമേരിക്കയ്‌ക്കെതിരെ വിചിത്ര യുദ്ധമുറയുമായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഡോൾഫിനുകൾ ഉപയോഗിച്ചുള്ള ചാവേർ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിടുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ‘കാമികേസ് ഡോൾഫിനുകൾ’ എന്ന് വിളിക്കപ്പെടുന്ന, ശരീരത്തിൽ മൈനുകൾ ഘടിപ്പിച്ച സമുദ്രജീവികളെ ഉപയോഗിച്ച് ശത്രുക്കപ്പലുകളെ തകർക്കാനാണ് ഇറാൻ ആലോചിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധം മൂലം എണ്ണ കയറ്റുമതിയിൽ വൻ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ഇറാൻ ഇത്തരമൊരു അസാധാരണ നീക്കത്തിന് മുതിരുന്നത്. നിലവിലെ ഉപരോധങ്ങളെ വെറുമൊരു

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കെ.എം എബ്രഹാം രാജിവച്ചു; ഭരണമാറ്റം ഉറപ്പായതോടെ നീക്കം

തിരുവനന്തപുരം: ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തർ കളംവിട്ടു തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്‌ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിർണായക പദവികൾ വഹിച്ചിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.കെ എം എബ്രഹാം സ്ഥാനങ്ങൾ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. കിഫ്ബി അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനി ആന്റണിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. രാജിക്കത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊതു ഭരണ വകുപ്പിന്

വോട്ടെണ്ണലിന് തൊട്ടുതലേന്ന് നാടകീയ നീക്കം; രണ്ട് ഡിവൈ.എസ്.പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

Investigation against police officers who helped drug trafficking

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഔദ്യോഗികമായി പിൻവലിക്കപ്പെട്ടില്ലെങ്കിലും വോട്ടെണ്ണലിന്റെ തലേദിവസം വേണ്ടപ്പെട്ട രണ്ട് ഡിവൈ എസ് പി മാരുടെ സസ്പെൻഷൻ പിൻവലിച്ചു ആഭ്യന്തര വകുപ്പ് ഉത്തരവ്. വോട്ടെണ്ണൽ ദിനമായ നാലാം തീയതിക്ക് തൊട്ടുതലേദിവസം മൂന്നാം തീയതി അവധി ദിനമായ ഞായർ ആയിട്ടും സർക്കാർ ഉത്തരവ്  പുറത്തിറക്കുകയായിരുന്നു. ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഡിവൈ എസ് പി മാരായ ടി രാജപ്പൻ, പി ശ്രീജിത്ത് എന്നിവരുടെ സസ്പെൻഷനാണ് തിരക്കിട്ട്

ഇറാന്‍ ആണവായുധത്തിന് അരികിലോ? യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിംഗ്ടണ്‍: ഇറാനുമായി രണ്ട് മാസമായി തുടരുന്ന കടുത്ത യുദ്ധത്തിന് ശേഷവും, ആ രാജ്യം ആണവായുധം നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയപരിധിയില്‍ മാറ്റമില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യം ഇറാന്റെ ആണവ മോഹങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നുവെങ്കിലും, നിലവില്‍ അവര്‍ ആണവായുധം നിര്‍മ്മിക്കാന്‍ ഒരു വര്‍ഷമെങ്കിലും അകലെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം (2025 ജൂണ്‍) അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ശക്തമായ ആക്രമണത്തിന് ശേഷം,

“രാഷ്ട്രീയബോധമല്ല, ഇത് ആരാധന”വിജയ്‌യുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തകർപ്പൻ വിജയം നേടിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ് സിനിമാ ലോകത്തെ ഭൂരിഭാഗം പേരും വിജയ്ക്ക് ആശംസകളുമായി എത്തിയപ്പോൾ, ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.  ഇന്നത്തെ സമൂഹം രാഷ്ട്രീയ ബോധത്തേക്കാൾ ആരാധനാ സംസ്‌കാരത്തിന്പിന്നാലെയാണ് പോകുന്നതെന്ന് അദ്ദേഹം കുറിച്ചു. തമിഴ് രാഷ്ട്രീയത്തിലെ ഇതിഹാസ നേതാവായിരുന്ന കെ. കാമരാജ് പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം

ഡോ. കെ. വാസുകി ഗവർണറുടെ സെക്രട്ടറി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നിയമനം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ നിർണായക സ്ഥലംമാറ്റ ഉത്തരവുമായി പൊതു ഭരണ വകുപ്പ്. കേരള ഗവർണറുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. കെ വാസുകിയെ നിയമിച്ചുകൊണ്ട് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു 2008 ബാച്ച് ഐ എ എസ് കേരള കേഡർ ഉദ്യോഗസ്ഥയായ കെ വാസുകി. ഗവർണറുടെ സെക്രട്ടറിയായി വാസുകി നിയമിതയായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ്