കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയം ആരുടെയും വ്യക്തിപരമായ മിടുക്കല്ലെന്നും ഭരണമാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സ്വീകരിച്ച സമദൂര നിലപാട് വിജയത്തിൽ നിർണ്ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിലർ ഈ വിജയം സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ വിമർശിച്ചു. “ജനങ്ങൾ ഭരണത്തിൽ പൊറുതിമുട്ടിയിരുന്നു. ഒരു മാറ്റം വേണമെന്ന ജനങ്ങളുടെ ആഗ്രഹം വോട്ടായി പ്രതിഫലിച്ചു. അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറി എന്നേയുള്ളൂ,” അദ്ദേഹം പറഞ്ഞു.പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും വിരോധമില്ല. കഴിവുള്ളവരും പരിചയസമ്പന്നരും ഭരണനേതൃത്വത്തിൽ വരണം.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോട് വിയോജിപ്പുണ്ടോ എന്ന ചോദ്യത്തിന്, അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അത് സ്വീകരിച്ചല്ലേ പറ്റൂ എന്നും അദ്ദേഹം മറുപടി നൽകി. സതീശനോടുള്ള പഴയ വിയോജിപ്പുകൾ ഇപ്പോഴുമുണ്ടെന്നും അത് തിരുത്താൻ താൻ ആരോടും പറയില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.ഇടതുമുന്നണി മന്ത്രിമാർ കൂട്ടത്തോടെ പരാജയപ്പെട്ടത് ജനവികാരത്തിന്റെ പ്രതിഫലനമാണ്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ തോറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടെയും നായന്മാർ സമദൂര നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരെയും തോൽപ്പിക്കണമെന്നോ ജയിപ്പിക്കണമെന്നോ പ്രത്യേക നിർദ്ദേശം നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പുതിയ സർക്കാരിനോട് തങ്ങൾക്ക് അർഹമായ കാര്യങ്ങൾ ആവശ്യപ്പെടുമെന്നും എന്നാൽ അനാവശ്യമായി സ്ഥാനമാനങ്ങളോ അനധികൃതമായ നേട്ടങ്ങളോ എൻഎസ്എസ് ആഗ്രഹിക്കുന്നില്ലെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ എൻഎസ്എസിന്റെ നിലപാടുകൾ നിർണ്ണായകമാകുമെന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?





