പരസ്യത്തിനായി പിണറായി സര്‍ക്കാര്‍ പൊടിച്ചത് 203 കോടി; ഖജനാവ് കാലിയാകുമ്പോഴും പിആര്‍ മാമാങ്കം; കേരളം എങ്ങനെ കടക്കെണിയിലായി? 

കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടക്കെണിയിലൂടെയും കടന്നുപോകുമ്പോഴും പരസ്യങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് കോടികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ പരസ്യങ്ങള്‍ക്കായി മാത്രം 203.23 കോടി രൂപയാണ് സര്‍ക്കാര്‍ പൊടിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാനായി ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ഈ പിആര്‍ മാമാങ്കത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷം റെക്കോര്‍ഡ് ചിലവ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2025-2026 സാമ്പത്തിക വര്‍ഷത്തിലാണ് ഖജനാവില്‍ നിന്ന് ഏറ്റവും കൂടുതല്‍

പിണറായിയെ പ്രതിപക്ഷ നേതാവാക്കാന്‍ ‘കരുനീക്കം’; എതിര്‍പ്പുമായി ‘ചെന്താരകം’; സി.പി.എമ്മില്‍ കണ്ണൂര്‍ കലാപം; പിണറായി യുഗത്തിന് അന്ത്യമാകുമോ? തിരുത്തലില്ലെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് ഭീതി

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏകഛത്രാധിപത്യത്തിന് ശേഷം ഭരണത്തിന് പുറത്തായ സി.പി.എമ്മില്‍ പിണറായി വിജയന്റെ അധികാരത്തുടര്‍ച്ചയ്‌ക്കെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കി വാഴിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം പുകയുകയാണ്. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ‘രാഷ്ട്രീയ ഒളിച്ചോട്ടം’ ആണെന്നും, പി. ജയരാജന്‍ നേതൃത്വത്തിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് കണ്ണൂരിലെ അണികള്‍ രംഗത്തെത്തിക്കഴിഞ്ഞു. തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും, ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനം കൈക്കലാക്കി

‘എകെ മനസ്സ്’ മാറി; ചെന്നിത്തലയ്ക്ക് ഭാഗ്യം തെളിയുന്നു? വി.ഡി സതീശനും കെ.സി വേണുഗോപാലിനും ആന്റണിയുടെ ‘സീനിയോറിറ്റി’ പൂട്ട്; വി.എം സുധീരനും കൈകോര്‍ത്തു; കോണ്‍ഗ്രസില്‍ അപ്രതീക്ഷിത പൊളിച്ചെഴുത്ത്.

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ആര് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിച്ച് എ.കെ. ആന്റണിയുടെ നിര്‍ണ്ണായക ഇടപെടല്‍. കേവലം എം.എല്‍.എമാരുടെ എണ്ണമല്ല, മറിച്ച് നേതാക്കളുടെ സീനിയോറിറ്റിയും അനുഭവസമ്പത്തുമാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമാകേണ്ടതെന്ന് ആന്റണി നിലപാട് എടുത്തതോടെ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതയേറി. വി.എം. സുധീരനും ചെന്നിത്തലയുടെ സീനിയോറിറ്റിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ എം.എല്‍.എമാരില്‍ മഹാഭൂരിപക്ഷവും ഹൈക്കമാന്‍ഡിലെ ഒരു വിഭാഗവും ചരടുവലിക്കുന്നതിനിടയിലാണ് ‘എകെ മനസ്സ്’ വെളിപ്പെട്ടത്.

ബംഗാൾ രാഷ്ട്രീയ കൊലപാതകം: സുവേന്ദു അധികാരിയുടെ വിശ്വസ്തൻ വെടിയേറ്റു മരിച്ചു

ബംഗാൾ: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ബിജെപി നേതാവും നിയമസഭാ കക്ഷി നേതാവുമായ സുവേന്ദു അധികാരിയുടെ വിശ്വസ്തനും പേഴ്സണൽ അസിസ്റ്റന്റുമായ ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും സജീവ ചർച്ചയാകുകയാണ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ആരോപിച്ച സുവേന്ദു അധികാരി, ഈ സംഭവം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് വ്യക്തമാക്കി. അതോടൊപ്പം തന്നെ പാർട്ടി പ്രവർത്തകർ പ്രകോപിതരാകാതെ സമാധാനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ഏതാനും

ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്‌ ഒഴിഞ്ഞു. സർവകലാശാല ചാൻസിലറായ ഗവർണറുടെ അനുമതിയില്ലാതെ ഈ ചുമതല ഏറ്റെടുത്ത സജി ഗോപിനാഥി നെതിരെ  അച്ചടക്കനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സജി ഗോപിനാഥിനോട് ഗവർണർ വിശദീകരണം ചോദിക്കുകയും അദ്ദേഹം ലോക്ഭവനിൽ നേരിട്ട് ഹാജരായി  വിശദീകരണം നൽകുകയും ചെയ്തിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം  ഒഴിഞ്ഞുകൊണ്ട്

ആർ.എസ്.പി പാർലമെന്ററി പാർട്ടി നേതാവായി ഷിബു ബേബി ജോൺ; മന്ത്രിസ്ഥാനത്തേക്കും ഏകകണ്ഠമായ തീരുമാനം

തിരുവനന്തപുരം: ആർ എസ് പി പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോൺ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഏകകണ്ഠമായാണ് ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തത്. അടുത്ത മന്ത്രിസഭയിൽ ഷിബു ബേബി ജോൺ തന്നെയായിരിക്കും ആർ എസ് പി യുടെ പ്രതിനിധി. മന്ത്രി ആരാകണമെന്ന തീരുമാനവും ഏകകണ്ഠമായ യിരുന്നു. ആർഎസ്പി ടിക്കറ്റിൽ മൂന്ന് പേരാണ് ഇപ്രാവശ്യം നിയമസഭയിലേക്കെത്തുന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് ഈ മൂന്നുപേരും. ചവറയിൽ നിന്നുള്ള ഷിബു ബേബി ജോണിന് പുറമേ

എസ്. സജീവ് സംസ്ഥാന ജയിൽ വകുപ്പ് ഡി ഐ ജി; ഉദ്യോഗക്കയറ്റത്തോടെ പുതിയ നിയമനം

തിരുവനന്തപുരം: സംസ്ഥാന ജയിൽ വകുപ്പിലെ ഉന്നതതല മാറ്റങ്ങളുടെ ഭാഗമായി എസ്. സജീവിനെ മധ്യമേഖല ജയിൽ ഡി.ഐ.ജി.യായി സർക്കാർ നിയമിച്ചു. തൃശ്ശൂർ ആസ്ഥാനമായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. നിലവിൽ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തിന് അർഹമായ ഉദ്യോഗക്കയറ്റം നൽകിയാണ് പുതിയ തസ്തികയിൽ നിയമിച്ചിരിക്കുന്നത്. ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള സജീവ് മുൻപ് കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ സൂപ്രണ്ടായി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ജയിലുകളിലെ ഭരണപരമായ ചുമതലകളിൽ പുലർത്തിയ മികവ് പരിഗണിച്ചാണ് ഈ സ്ഥാനക്കയറ്റം.

സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ

തിരുവനന്തപുരം: ഭരണം മാറിയ സാഹചര്യത്തിൽ പോലീസിൽ സംഘടനാ തലത്തിൽ പിടിമുറുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. നിലവിലുള്ള അസോസിയേഷൻ നേതാക്കളെ എതിർക്കുന്ന പോലീസുകാർ സ്റ്റേഷനുകളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേറ്റിട്ടില്ലെങ്കിലും ഭരണമാറ്റം ഉറപ്പായതോടെ നിലവിലെ ഭരണാനുകൂലികളായ പോലീസ് ഉദ്യോഗസ്ഥർ ഉൾവലിഞ്ഞു തുടങ്ങിയിട്ടുണ്ട്. തങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഇവരിൽ ഭൂരിപക്ഷവും. യുഡിഎഫ് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയൊന്നും കഴിഞ്ഞ 10 വർഷമായി പ്രധാന സ്ഥാനങ്ങളിൽ എവിടെയും എൽഡിഎഫ് അനുകൂല സംഘടനാ നേതാക്കൾ അടുപ്പിച്ചിരുന്നില്ല. പരമാവധി ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരുന്നു

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്’; അച്ഛന്‍ വിശ്വസിച്ചത് ജനങ്ങളുടെ പള്‍സിലായിരുന്നു! ഇടത് പരാജയത്തില്‍ വിഎസിന്റെ മകന്റെ വികാരനിര്‍ഭരമായ കുറിപ്പ്

ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭാവത്തില്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, വികാരനിര്‍ഭരമായ പ്രതികരണവുമായി മകന്‍ വി.എ. അരുണ്‍കുമാര്‍. ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് അച്ഛന്‍ വിശ്വസിച്ചിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച അരുണ്‍കുമാര്‍, ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ ഗൗരവമായി കാണുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ ഇടതു സഹയാത്രികര്‍ക്കിടയില്‍ തന്നെ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ്

‘വികാരം പിണറായി വിരുദ്ധം’! എന്റെ പാര്‍ലമെന്ററി ജീവിതം തീര്‍ത്തതും പിണറായി! ഏകാധിപത്യത്തിന് ജനം നല്‍കിയ തിരിച്ചടിയെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയന്റെ തനിസ്വരൂപം വെളിപ്പെടുത്തിയ സെബാസ്റ്റ്യന്‍ പോള്‍, തന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ടത് പിണറായിയാണെന്നും തുറന്നടിച്ചു. ദീപികയില്‍ എഴുതിയ ‘വികാരം പിണറായി വിരുദ്ധം’ എന്ന ലേഖനത്തിലാണ് അദ്ദേഹം മനസുതുറന്നത്. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്നെ ഒതുക്കുകയായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തുന്നു. സ്റ്റാലിന്റെ കാലത്തെ ഭയത്തിന്റെ അന്തരീക്ഷവുമായി