കേരളത്തിന്റെ മുഖ്യമന്ത്രിയാര്? അതിവേഗം ഹൈക്കമാണ്ട് പ്രഖ്യാപനം; ചെന്നിത്തലയും സതീശനും വേണുഗോപാലും ഒപ്പത്തിനൊപ്പം; ഉദ്വേഗം പാരമ്യത്തില്‍.

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ഭരിക്കാന്‍ ജനവിധി നേടിയ യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ആര് കേരളത്തിന്റെ അമരത്തെത്തുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും മണിക്കൂറുകളില്‍ പ്രഖ്യാപിക്കും. ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടുന്നത് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുമായി ഡല്‍ഹിക്ക് തിരിച്ചു. 2021-ല്‍ രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ്

24 കോടിയുടെ ട്രേഡിങ് തട്ടിപ്പ്: മുഖ്യപ്രതിക്ക് കെനിയയില്‍ ഖനികള്‍; ഹൈദരാബാദില്‍ 1000 കോടിയുടെ ബിനാമി സാമ്രാജ്യം; രാഷ്ട്രീയ ബന്ധങ്ങളും പുറത്ത്; കുടുങ്ങിയത് അന്താരാഷ്ട്ര തലത്തില്‍ കണ്ണികളുള്ള വലിയൊരു സൈബര്‍ മാഫിയയുടെ തലവന്‍; ആരാണ് സത്യനാരായണ മൂര്‍ത്തി?

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ എറണാകുളം സ്വദേശിയില്‍ നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അല്ലംരാജു സത്യനാരായണ മൂര്‍ത്തിയുടെ (36) ആസ്തിവിവരങ്ങള്‍ കണ്ട് ഞെട്ടി അന്വേഷണസംഘം. തട്ടിയെടുത്ത പണം ഉപയോഗിച്ച് കെനിയയില്‍ സ്വന്തമായി ഖനികള്‍ വാങ്ങിയതായും ഹൈദരാബാദില്‍ 1000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പൊക്കിയതായും കൊച്ചി സൈബര്‍ പോലീസ് കണ്ടെത്തി. കെനിയയില്‍ നിന്ന് ഹൈദരാബാദിലെത്തി ഒരാഴ്ചയ്ക്കകമാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കാനായി സത്യനാരായണ മൂര്‍ത്തി

ഷെറിനെതിരായ ‘വെളിപ്പെടുത്തല്‍’; സുനിതയുടെ മരണം കൊലപാതകമോ? മര്‍ദിച്ചൊതുക്കിയത് ആസൂത്രിതമെന്ന് ആരോപണം; ഷെറിന്‍ പുറത്ത്, സുനിതയ്ക്ക് മരണം; ദുരൂഹത ഏറുന്നു.

തൃശൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ ജയിലിനുള്ളിലെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സുനിതയുടെ മരണം വന്‍ വിവാദത്തിലേക്ക്. ബെംഗളൂരുവില്‍ ക്രൂരമായ മര്‍ദനമേറ്റ സുനിത തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ജയിലില്‍ ഷെറിന് ലഭിച്ചിരുന്ന അമിത സൗകര്യങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പരസ്യമായി രംഗത്തുവന്ന സുനിതയ്ക്ക് അന്നുതന്നെ വധഭീഷണിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍, സുനിതയുടെ ഇപ്പോഴത്തെ മരണം വെറുമൊരു മര്‍ദനക്കേസല്ലെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസിലെ

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 11-ന്; ഒരുക്കങ്ങൾ ആരംഭിച്ച് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം:  പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 11ന് തിങ്കളാഴ്ച നടക്കാൻ സാധ്യത. ഇതിനായി പ്രാരംഭ ഒരുക്കങ്ങൾ നടത്താൻ പൊതുപഭരണ വകുപ്പ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. സത്യപ്രതിജ്ഞചടങ്ങ് എവിടെ വേണമെന്ന് തീരുമാനമായിട്ടില്ല. ലോക് ഭവന് പുറത്താണെങ്കിൽ സെൻട്രൽ സ്റ്റേഡിയമാണ് ഉദ്ദേശിക്കുന്നത്. പത്തു വർഷത്തിനുശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരികെ വരുന്നത് എന്നതിനാൽ സത്യപ്രതിജ്ഞ ചടങ്ങിൽ പാർട്ടി നേതാക്കളും അണികളും പൊതുജനങ്ങളുമായി വലിയ ജനക്കൂട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ആ സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏറെയുള്ള ഗവർണറുടെ ലോകക്ഭവനിൽ സത്യപ്രതിജ്ഞ

വിഴിഞ്ഞം പോലെ കൊല്ലവും; തെക്കന്‍ കേരളത്തിലെ തുറമുഖങ്ങള്‍ക്ക് സുവര്‍ണ്ണകാലം; ഹോര്‍മുസിലെ യുദ്ധം വിഴിഞ്ഞത്ത് ചരക്കിറക്കല്‍ കൂട്ടി; കൊല്ലത്ത് ഇന്ധനം നിറയ്ക്കാന്‍ കപ്പലുകളുടെ തിരക്ക്

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധകാഹളം കേരളത്തിലെ തുറമുഖങ്ങള്‍ക്ക് അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായതോടെ, അന്താരാഷ്ട്ര കപ്പല്‍ ചാലിലെ പ്രധാന കണ്ണികളായി വിഴിഞ്ഞവും കൊല്ലവും മാറുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് കൈമാറ്റത്തിന്റെ ഹബ്ബായി മാറുമ്പോള്‍, കൊല്ലം തുറമുഖം കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുമുള്ള സുരക്ഷിത താവളമായും ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രമായും ശ്രദ്ധിക്കപ്പെടുന്നു. ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത മൂലം ദുബായ്, ഒമാന്‍ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വന്‍കിട മദര്‍ ഷിപ്പുകള്‍ ഇപ്പോള്‍ വിഴിഞ്ഞത്തേക്കാണ് തിരിയുന്നത്. യുദ്ധഭീഷണിയുള്ള

സ്വാഭാവിക മരണമെന്ന് കരുതി; വഴിത്തിരിവായത് ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം; കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി; ശാന്തന്‍പാറയില്‍ വീട്ടമ്മയെ കൊന്നത് ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ്; ആ സത്യവും കണ്ടെത്തി കേരളാ പോലീസ്

ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. സംഭവത്തില്‍ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവായ എസ്റ്റേറ്റ് ലെയിന്‍ സ്വദേശി രാമകൃഷ്ണനെ (50) ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 4-ാം തീയതി ഉച്ചയ്ക്കാണ് ജഗന്‍മോഹന്റെ ഭാര്യ ശാന്തിയെ (36) വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശാന്തിക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടുകാരോ നാട്ടുകാരോ ആദ്യം അസ്വാഭാവികത സംശയിച്ചിരുന്നില്ല. ചായ

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ നിലവില്‍ വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇതുവരെ ക്ഷണിക്കാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി ഭരണഘടനയും നിയമപുസ്തകവും അനുശാസിക്കുന്ന രീതിയില്‍ മാത്രമേ തീരുമാനമെടുക്കൂ എന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി വ്യക്തമാക്കി. തമിഴ്‌നാട് രാജ്ഭവനില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ പാലിക്കാനാണ് സമയം

വോട്ടുകുറഞ്ഞാല്‍ പുറത്തേക്ക്; ബിജെപിയില്‍ അഴിച്ചുപണി വരുന്നു; ക്രൈസ്തവ ഔട്ട് റീച്ച് നയം മാറ്റമില്ലാതെ തുടരും; തോല്‍വിയില്‍ ബൂത്തുതല പോസ്റ്റ്മോര്‍ട്ടം; ബിജെപി ലക്ഷ്യം കൂടുതല്‍ മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാതെ പോയതോടെ, അടിത്തട്ടുമുതല്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഓരോ പഞ്ചായത്ത് അംഗത്തിന്റെയും ബൂത്തില്‍ പാര്‍ട്ടിക്കു ലഭിച്ച വോട്ടുകളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനൊപ്പം തന്നെ സഭയില്‍ പ്രാതിനിധ്യം കുറഞ്ഞെങ്കിലും ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ‘ക്രൈസ്തവ ഔട്ട് റീച്ച്’ നയം ഇപ്പോഴത്തെ രീതിയില്‍ തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ബിജെപി തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെങ്കിലും ബിഡിജെഎസുമായുള്ള സഖ്യം ഈഴവ വോട്ടുകള്‍

സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറി; മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രീയ വേട്ടയാടല്‍; ഉത്തരവില്‍ ‘സംഘടനാ നേതാവിന്റെ ശുപാര്‍ശ’; ഞെട്ടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രക്ഷോഭവുമായി ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള രാഷ്ട്രീയ നടപടികള്‍ പുരോഗമിക്കവെ, സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറിയും രാഷ്ട്രീയ ഇടപെടലും നടക്കുന്നതായി ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെത്തന്നെ സകല മാനദണ്ഡങ്ങളും ലംഘിച്ച് ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റുന്നതിനെതിരെ ജോയിന്റ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പേ, യുഡിഎഫ് അനുകൂല സംഘടനകളുടെ ലിസ്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥരെ വേട്ടയാടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇന്ന് പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് ഭരണതലത്തിലെ ചട്ടലംഘനങ്ങളുടെ ആഴം

തോല്‍വിയിലും കുലുങ്ങാതെ സിപിഎം; ഭരണവിരുദ്ധ തരംഗമില്ല, എല്ലാം കോണ്‍ഗ്രസ്-ബിജെപി ‘ഡീല്‍’; അണികള്‍ക്കായി പുതിയ ‘ക്യാപ്സ്യൂള്‍’ റെഡി; രക്ഷപ്പെടാന്‍ താല്പര്യമില്ലേ എന്ന് വിമര്‍ശകര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തോല്‍വി സമ്മതിക്കാതെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ് ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന വാദവുമായി പാര്‍ട്ടി സോഷ്യല്‍ മീഡിയ വിഭാഗം രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം മാറിനില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ പുകയുമ്പോഴും, ഈ ‘ഡീല്‍’ രാഷ്ട്രീയത്തെ സജീവ ചര്‍ച്ചയാക്കി അണികളെ പിടിച്ചുനിര്‍ത്താനാണ് നേതൃത്വത്തിന്റെ നീക്കം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കാന്‍ എം.വി. നികേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.