യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 11-ന്; ഒരുക്കങ്ങൾ ആരംഭിച്ച് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം:  പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 11ന് തിങ്കളാഴ്ച നടക്കാൻ സാധ്യത. ഇതിനായി പ്രാരംഭ ഒരുക്കങ്ങൾ നടത്താൻ പൊതുപഭരണ വകുപ്പ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. സത്യപ്രതിജ്ഞചടങ്ങ് എവിടെ വേണമെന്ന് തീരുമാനമായിട്ടില്ല. ലോക് ഭവന് പുറത്താണെങ്കിൽ സെൻട്രൽ സ്റ്റേഡിയമാണ് ഉദ്ദേശിക്കുന്നത്.
പത്തു വർഷത്തിനുശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരികെ വരുന്നത് എന്നതിനാൽ സത്യപ്രതിജ്ഞ ചടങ്ങിൽ പാർട്ടി നേതാക്കളും അണികളും പൊതുജനങ്ങളുമായി വലിയ ജനക്കൂട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ആ സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏറെയുള്ള ഗവർണറുടെ ലോകക്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുക പ്രായോഗികമല്ല.
സെക്രട്ടറിയറ്റിന് സമീപമുള്ള സ്റ്റേഡിയം എന്ന നിലയിൽ സെൻട്രൽ സ്റ്റേഡിയമാണ് പൊതുഭരണ വകുപ്പിന് മുന്നിലുള്ള ഒരു സ്ഥലം. നേരത്തെ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങും സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരുന്നു. ചടങ്ങിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ സെൻട്രൽ സ്റ്റേഡിയത്തിന് പകരം കനകക്കുന്നോ ശംഖുമുഖമോ ആയിരിക്കും തെരഞ്ഞെടുക്കുക.
കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രിയും ഘടകകക്ഷികളിൽ നിന്നും മന്ത്രിയാകുന്ന നേതാക്കളും മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് കരുതുന്നത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നാലെ നടത്താനായിരിക്കും സാധ്യത.  മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം വന്നാലുടൻ മറ്റ് നടപടികൾ പൂർത്തിയാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.