നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: വിജയികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ റിസൾട്ട് നോട്ടിഫിക്കേഷൻ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി. ഫോം 21 പ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഗവർണർക്ക് കൈമാറിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളായ സെക്രട്ടറി പവൻ ദിവാൻ, അണ്ടർ സെക്രട്ടറിമാരായ ബ്രിജേഷ് കുമാർ, അഭിഷേക് തിവാരി,കേരളത്തിലെ അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പി കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറുടെ നേതൃത്വത്തിൽ ലോക്ഭവനിലെത്തി ഗവർണ്ണർക്ക് റിപ്പോർട്ട് കൈമാറിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.