ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിൽ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവം. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച ദളപതി വിജയ് ഏത് സീറ്റ് നിലനിർത്തുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.പെരമ്പൂർ 53,715 വോട്ടുകളുടെ ഭൂരിപക്ഷം.ട്രിച്ചി ഈസ്റ്റ് 27,000-ത്തിൽ അധികം ഭൂരിപക്ഷം.
നിയമപ്രകാരം 14 ദിവസത്തിനകം ഒരു സീറ്റിലെ എംഎൽഎ സ്ഥാനം വിജയ് രാജിവെയ്ക്കേണ്ടതുണ്ട്. പെരമ്പൂർ നിലനിർത്താനാണ് വിജയ് താല്പര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ട്രിച്ചി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.വിജയ് ഒഴിയുന്ന ട്രിച്ചി ഈസ്റ്റിൽ നടി തൃഷയെ ടിവികെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങളിൽ ശക്തമാണ്.
വോട്ടെണ്ണൽ ദിനത്തിൽ തൃഷ വിജയ്യുടെ വീട്ടിലെത്തിയതും തലേദിവസം തിരുപ്പതിയിൽ ദർശനം നടത്തിയതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നു. “അടുത്ത പത്ത് വർഷത്തിനുള്ളിൽ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു” എന്ന് തൃഷ പറയുന്ന പഴയൊരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടിവികെ പ്രവർത്തകർ ആഘോഷമാക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ്-തൃഷ സൗഹൃദത്തെ എതിരാളികൾ ആയുധമാക്കിയിരുന്നു. വിജയ്യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും, ഇതിനെയെല്ലാം അതിജീവിച്ചാണ് ടിവികെയുടെ മുന്നേറ്റം. വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ്ക്കൊപ്പമുള്ള ഹിറ്റ് ചിത്രമായ ‘ഗില്ലി’യിലെ ഗാനം പശ്ചാത്തലമാക്കി തൃഷ ചിത്രം പങ്കുവെച്ചതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവെ, തൃഷ രാഷ്ട്രീയ പ്രവേശനം നടത്തുമോ എന്ന കാര്യത്തിൽ ഉടൻ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ടിസിഎസ് നാസിക് ബ്രാഞ്ചില്‍ പീഡനവും മതപരിവര്‍ത്തനവും; എച്ച്ആര്‍ മാനേജര്‍ ഒളിവില്‍; രാജ്യം നടുങ്ങിയ ക്രൂരത പുറത്തു വന്ന കഥ; ടാറ്റാ കണ്‍സള്‍ട്ടസിയില്‍ വിവാദം കത്തുമ്പോള്‍




