തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണസിരാകേന്ദ്രങ്ങളിൽ കൂട്ടരാജി. കിഫ്‌ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇടത് സർക്കാരിന്റെ വികസന പദ്ധതികളുടെ മുഖ്യസൂത്രധാരനായിരുന്ന എബ്രഹാമും പടിയിറങ്ങുന്നത്.
കെ.എം. എബ്രഹാമിന്റെ രാജിക്ക് പിന്നാലെ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്‌ബിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. കിഫ്‌ബിയുമായി ബന്ധപ്പെട്ട വായ്പകളിലും പദ്ധതികളിലും നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എബ്രഹാം.അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രമുഖ അഭിഭാഷകരും രാജി സമർപ്പിച്ചു.അഡ്വക്കേറ്റ് ജനറൽ തന്റെ രാജിക്കത്ത് ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് നൽകിയത്.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും പദവികൾ ഒഴിഞ്ഞു.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ എന്നിവരും രാജിക്കത്ത് കൈമാറി കഴിഞ്ഞു.പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ നിയമനങ്ങൾ വഴി എത്തിയ ഉദ്യോഗസ്ഥരും നിയമോപദേശകരും സ്ഥാനം ഒഴിയുന്ന രീതിയുടെ ഭാഗമായാണ് ഈ നടപടി. യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ പുതിയ എജിയെയും കിഫ്‌ബി തലവനെയും തീരുമാനിക്കേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറഞ്ഞ് ഗോവിന്ദന് പാര്‍ട്ടിയെ ട്രോളന്മാര്ക്ക് ഇട്ടുകൊടുത്തു’; സ്വന്തം തട്ടകത്തില്‍ പിണറായിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരെ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യമായ പടയൊരുക്കവും പൊട്ടിത്തെറിയും; കണ്ണൂരിലും സഖാക്കള്‍ രണ്ടും കല്‍പ്പിച്ച്





