ഇനി കളി മാറും! അക്രമികളെ കീഴ്‌പ്പെടുത്താൻ ആധുനിക പരിശീലനവുമായി പത്തനംതിട്ട പോലീസ്

പത്തനംതിട്ട: അക്രമികളെ നേരിടാൻ നൂതന പരിശീലനവുമായി പത്തനംതിട്ട ജില്ലാ പോലീസ്. പൊതുസ്ഥലത്തും  പൊതുപരിപാടികൾക്കിടയിലും ഉത്സവ സ്ഥലങ്ങളിലും മറ്റും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന അക്രമികളെ നേരിടാനാണ് പ്രത്യേക പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ജില്ലാ പോലീസ്മേധാവി ആർ ആനന്ദ് ഐ പി എസ് ആണ് പരിശീലനപരിപാടിയുടെ പിന്നിൽ. ജില്ലാ പോലീസ് ആസ്ഥാനത്താണ്  പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്.
 അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന പരിശീലനങ്ങൾ കാലഹരണപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നാണ് നൂതന പരിശീലനമുറകൾ അഭ്യസിപ്പിക്കണം എന്ന് തീരുമാനം വകുപ്പുതലത്തിൽ  ഉണ്ടായത്.   ജില്ലാ പോലീസ് ആസ്ഥാനത്തെ  സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ പിള്ള ,  സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
വനിതാ പോലീസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള ബോഡി പ്രൊട്ടക്ടർ , ഷീൽഡ് ,  ഹെൽമെറ്റ് , ലാത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പരിശീലനം നടത്തുന്നത്. ഇതോടൊപ്പം കൈകൾ മാത്രം ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിനുള്ള പരിശീലനവും  നൽകുന്നുണ്ട്. ഘട്ടംഘട്ടമായി ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും ഇത്തരത്തിൽ പരിശീലനം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.