കൊച്ചി: കരുതൽ തടങ്കലിലായ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്തു. സംഘടിത കുറ്റകൃത്യത്തിന് പദ്ധതിയിട്ടു എന്നാരോപിച്ച് കോതമംഗലം പോലീസാണ് നടപടിയെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിനെന്ന വ്യാജേന റിസോർട്ടിൽ ഒത്തുകൂടിയത് വൻ കവർച്ച ലക്ഷ്യമിട്ടാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പുന്നേക്കാടുള്ള റിസോർട്ടിൽ അർജുനും സംഘവും ഒത്തുകൂടിയത് കവർച്ചാ ഗൂഢാലോചനയുടെ ഭാഗമായാണ്. പിടിയിലായവരിൽ പ്രമുഖ കുറ്റവാളി മരട് അനീഷിന്റെ കൂട്ടാളികളുമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വർണ്ണക്കടത്ത് നടത്തുന്ന കാരിയർമാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സ്വർണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘത്തിലെ പ്രധാനിയാണ് അർജുൻ എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനായി കേരളത്തിലും ഗൾഫിലും ഇയാൾക്ക് വലിയ ശൃംഖലയുണ്ട്. അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിലിരിക്കെ ഇയാളുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ ചർച്ചയായി. തനിക്കെതിരെ വാറണ്ടുകളോ ജാമ്യലംഘനങ്ങളോ ഇല്ലെന്നും, അനാവശ്യമായി ജയിലിലടയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്.അർജുൻ കസ്റ്റഡിയിലാണെന്നും പോസ്റ്റിട്ടത് മറ്റാരോ ആണെന്നുമാണ് പോലീസ് നിലപാട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്നാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാൽ പിന്നീട് പാർട്ടി ചിഹ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചുകൊണ്ട് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് മറയാക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി അർജുനെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് കൊച്ചി പോലീസിന്റെ തീരുമാനം.
ക്രൂരത കാട്ടിയിട്ടും കുലുക്കമില്ല; ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചുല്ലസിച്ച് സഫീന; ‘നല്ല ഫോട്ടോ എടുക്കണേ’ എന്ന് പോലീസിനോടും മാധ്യമങ്ങളോടും പരിഹാസം


കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട ‘ബ്രൂസിലി ഷിബു’ ഒടുവില്‍ പിടിയില്‍; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് കാട്ടാക്കട പോലീസ് പൊക്കി; ലഹരി മാഫിയാ തലവന്‍ കുടുങ്ങി





