പാലക്കാട്: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചില പോലീസ് ഉദ്യോഗസ്ഥർ ഓന്തിനെപ്പോലെ നിറം മാറുകയും യുഡിഎഫിന്റെ വീട്ടുജോലിക്കാരായി മാറുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് ഇടപെടൽ ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ യുഡിഎഫ് പ്രവർത്തകർക്ക് അവിടെ തുടരാൻ പോലീസ് അനുവാദം നൽകിയെന്ന് സുരേഷ് ബാബു പറഞ്ഞു. “പോലീസിന്റെ ഈ ഇരട്ടത്താപ്പ് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. കഴിഞ്ഞ പത്തു വർഷം നീതിയുക്തമായി പ്രവർത്തിച്ച പോലീസ് പെട്ടെന്ന് യുഡിഎഫിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ ചില മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ചും സുരേഷ് ബാബു പ്രതികരിച്ചു.ചിറ്റൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരന് ‘നെക്ലേസ്’ എന്ന ചിഹ്നം ലഭിച്ചില്ലായിരുന്നെങ്കിൽ 2000 വോട്ടിന് എൽ.ഡി.എഫ് വിജയിക്കുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തൃത്താലയിൽ തുടക്കം മുതലേ ആശങ്കയുണ്ടായിരുന്നു. കോങ്ങാട് മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫിനെ സഹായിച്ചതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.ഒറ്റപ്പാലത്ത് പി.കെ. ശശിക്കെതിരെ ജനങ്ങൾ നൽകിയ വിധി വഞ്ചകർക്കുള്ള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർ പോലും ശശിക്ക് വോട്ട് ചെയ്തില്ല. യുഡിഎഫ് നൽകുന്ന എല്ലിൻകഷണത്തിന് വേണ്ടി കാത്തിരിക്കുന്ന ഗതികേടിലാണ് അയാളെന്നും സുരേഷ് ബാബു പരിഹസിച്ചു.പാലക്കാട് മണ്ഡലത്തിൽ കരുത്തുറ്റ സ്ഥാനാർത്ഥിയെ നിർത്തിയിട്ടും വോട്ട് കുറഞ്ഞത് പരിശോധിക്കും. ബിജെപി ഭീതി ഉയർത്തി ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്ക് സാധിച്ചുവെന്നും ഇ.എൻ. സുരേഷ് ബാബു കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുല് മാങ്കൂട്ടത്തിന് പിന്തുണച്ച് കോണ്ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ; ചെരിപ്പ് വാങ്ങി നല്കി എന്നതൊക്കെ വിശ്വസിക്കണോ?





