തിരുവനന്തപുരം: തിരുവനന്തപുരത്ത് കവടിയാറിൽ ഇന്നുരാവിലെയുണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആൾ അറസ്റ്റിൽ. തിരുവനന്തപുരം കുറവൻകോണം സ്വദേശി മോഹൻ തോമസിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മോഹൻ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണിത്.
കാർ അമിത വേഗതയിൽ ആയിരുന്നില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ കാർ അമിത വേഗതയിൽ ആയിരുന്നെന്നു ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രക്തസമ്മർദ്ദം പെട്ടെന്ന് ഉയർന്നതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് മോഹൻ പറയുന്നത്. വാഹനത്തിന്റെ വേഗം മനസിലാക്കുന്നതിനായി സമീപ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ പാലക്കാട് ചിറ്റൂർ സ്വദേശിനി നൗഷിജ (24)ആണ് മരണമടഞ്ഞത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. നടപ്പാതയിലൂടെ പോകുകയായിരുന്നു മരണമടഞ്ഞ നൗഷിജ. കുറവൻകോണം ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേയ്ക്ക് പാഞ്ഞുകയറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു രണ്ടു കാറുകളെയും രണ്ടു ബൈക്കു കളെയും ഇടിച്ചശേഷമാണ് കാർ നിന്നത്. ഈ വാഹനങ്ങളിൽ ഉണ്ടായിരുന്നർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്. വിവാഹിതയാണ് മരണമടഞ്ഞ നൗഷിജ. ആഷിഖ് ആണ് ഭർത്താവ്.


സുനിത നേരിട്ടത് മൃഗീയ പീഡനം; തെരുവുനായ്ക്കളോടുള്ള സ്നേഹം ‘കുഴിയില്‍ ചാടിച്ചു’; ദീപക് കൃഷ്ണന് കൊടും ക്രിമിനല്‍
മൂഴിക്കലിലെ കൊട്ടാരസദൃശ്യമായ വീട്ടില്‍ നടന്നത് എന്ത്? അദിനാന്റേത് ആത്മഹത്യയോ അതോ കൊലപാതകമോ? കിണറ്റില്‍ വീണ ഫോണുകള്‍ പറയുന്നു രക്തം മരവിക്കുന്ന കഥ; സമ്പന്ന വീട്ടിലെ മരണങ്ങള്‍ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളോ?





