പുനലൂര്‍: നാടിനെ നടുക്കി വീണ്ടും തീവണ്ടിയില്‍ പിഞ്ചുബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം. മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അയത്തില്‍ ഗാന്ധിനഗര്‍ വടക്കേതില്‍ സാനിഷിനെ (46) പുനലൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ആറുവയസ്സുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
കൊല്ലം-ചെങ്കോട്ട പാതയില്‍ ഓടുന്ന പാലരുവി എക്സ്പ്രസ്സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. തെങ്കാശിയില്‍ നിന്നും കുടുംബത്തോടൊപ്പം എടത്വ പള്ളിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടി. തിരുവല്ലയില്‍ നിന്നും മടക്കയാത്രയ്ക്കായി പാലരുവി എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറിയ കുടുംബം തറയില്‍ വിരിയിട്ടാണ് ഉറങ്ങിയിരുന്നത്.
മുത്തച്ഛനൊപ്പം ഗാഢനിദ്രയിലായിരുന്ന കുട്ടിയെ പ്രതി തന്ത്രപൂര്‍വ്വം എടുത്തുയര്‍ത്തി തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചാണ് ഇയാള്‍ കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സമീപത്തെ സീറ്റിലിരുന്ന ഒരു യാത്രക്കാരിയുടെ ശ്രദ്ധയില്‍ പ്രതിയുടെ സംശയാസ്പദമായ നീക്കങ്ങള്‍ പെടുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും പ്രതി കുട്ടിയെ തിരികെ മുത്തച്ഛന്റെ അരികില്‍ തന്നെ കിടത്തി ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുകയായിരുന്നു.
പുനലൂര്‍ റെയില്‍വേ പോലീസ് എസ്.എച്ച്.ഒ പി.കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാനിഷിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെയും മാതാപിതാക്കളുടെയും ദൃക്സാക്ഷിയായ യാത്രക്കാരിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി സാനിഷ് മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, പ്രേംകുമാര്‍, വിനോദ്കുമാര്‍, എം. രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനീഷ്, കണ്ണന്, ഷാഫി, രതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
സുരക്ഷാ സംവിധാനങ്ങള്‍ ശക്തമെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ട്രെയിന്‍ യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലെന്ന യാഥാര്‍ഥ്യം ഈ സംഭവം അടിവരയിടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോവളത്തെ കൊലയ്ക്ക് ശേഷം പേരു മാറ്റി; നാഗ്പൂരില്‍ കഴിഞ്ഞത് കുടുംബ പശ്ചാത്തലം അടക്കം പുറത്തു പറയാതെ; വിവാഹിതനായതും എല്ലാം രഹസ്യമാക്കി; ഒടുവില്‍ സിബിഐയുടെ മിന്നല്‍ നീക്കം; ആൻഡമാൻ നിക്കോബാർകാരനെ സിബിഐ പൂട്ടിയത് ഇങ്ങനെ





