തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പ്രത്യേക സുരക്ഷ ഒരുക്കി കേരള പോലീസ്. എന്നാൽ ഇരുവരും പോലീസിന്റെ സുരക്ഷാസംവിധാനങ്ങൾ ആവശ്യമില്ലെന്നു അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ലെങ്കിലും മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള പ്രധാന നേതാക്കൾ എന്ന നിലയിലാണ് ഇരുവർക്കും പോലീസ് സുരക്ഷ ഒരുക്കിയത്. വിഐ പി സുരക്ഷയുടെ ചുമതലയുള്ള സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി സുരക്ഷയ്ക്ക് നിർദ്ദേശം നൽകിയത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശന് ഇപ്പോൾതന്നെ പോലീസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അദ്ദേഹം തന്റെ സുരക്ഷ നാമമാക്കി മാറ്റിയിരുന്നു.
കപ്പലുകള്‍ എത്തിയാല്‍ ആശ്വാസം; ചായക്കടകള്‍ പൂട്ടിച്ചു, ഹോട്ടലുകള്‍ പണിമുടക്കില്‍; നാട് പട്ടിണിയിലാക്കി ഗ്യാസ് ക്ഷാമം
മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള മറ്റൊരു നേതാവായ കെ സി വേണുഗോപാൽ ഡൽഹിയിൽ ആയതിനാൽ പോലീസിന് സുരക്ഷ ഒരുക്കേണ്ടി വന്നിട്ടില്ല.


കേരളത്തിന് ‘അതിവേഗ’ പാത ഡിഎംആര്‍സി വഴി കേന്ദ്രം നടപ്പാക്കും; ആര്‍ആര്‍ടിഎസിനെ തള്ളി കേന്ദ്രം ബദല്‍ പദ്ധതി കൊണ്ടുവന്നേക്കും; പിണറായിയ്ക്കും സഹകരിക്കേണ്ടി വരും; ശ്രീധരനെ മുന്നില്‍ നിര്‍ത്തി പാത പണിയാന്‍ മോദി





