വി.ഡി. സതീശന്റെ കരുത്തായി ഘടകകക്ഷികൾ; ലീഗിന്റെ ഉറച്ച നിലപാട് വഴിത്തിരിവായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് തുണയായത് ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ. ഘടകകക്ഷികളിൽ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് സ്വീകരിച്ച ഉറച്ച നിലപാടാണ് സതീശനെ ഏറെ തുണച്ചത്.
 കോൺഗ്രസിന്റെ എംഎൽഎമാരും നേതാക്കളും ഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമായിരുന്നിട്ടും അതിനെയൊക്കെ മറികടക്കാൻ സതീശനു കഴിഞ്ഞത് ഘടകക്ഷികളുടെ പിന്തുണ കൊണ്ടുതന്നെയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ കെ ആന്റണി,വി എം സുധീരൻ,കെ മുരളീധരൻ തുടങ്ങിയ ചുരുക്കം ചില നേതാക്കൾമാത്രമേ സതീശനു പിന്തുണയുമായി എത്തിയിരുന്നുള്ളൂ.
എന്നാൽ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇവരുടെ അഭിപ്രായം തള്ളിക്കളയാൻ എഐസിസിക്ക് കഴിയുമായിരുന്നില്ലെന്നത് വാസ്തവം. സൗമ്യനായ രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ കർക്കശക്കാരനായ രാഷ്ട്രീയക്കാരൻ എന്ന മുഖമാണ് സതീശനെ ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തെ ജനവിരുദ്ധ ഭരണത്തിന് അതേനാണയത്തിൽ പ്രതിവിധി ചെയ്യാൻ ഏറ്റവും യോഗ്യൻ ഏറ്റവും സതീശനാണെന്നാണ് സാധാരണക്കാർ കരുതുന്നത്. സതീശനുവേണ്ടി ആരും പറയാതെ ജനം തെരുവിൽ ഇറങ്ങിയതും ഒടുവിൽ എഐസിസി നേതൃത്വത്തിന് മുട്ടുമടക്കേണ്ടി വന്നതും ഇതുകൊണ്ട് തന്നെ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.