തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വി.ഡി. സതീശന് നടത്തിയ ആദ്യ നീക്കം വെറുമൊരു സന്ദര്‍ശനമായിരുന്നില്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ സന്ദേശമായിരുന്നു. അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ അനന്തപുരിയുടെ ഐശ്വര്യമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തിയതിലൂടെ തനിക്കെതിരെ ഉയരാനിടയുള്ള ‘സമുദായ വിരുദ്ധ’ പ്രതിച്ഛായയെ തുടക്കത്തിലേ നുള്ളിക്കളയാനാണ് സതീശന് ശ്രമിക്കുന്നത്. താന്‍ ഉറച്ച ഹിന്ദു വിശ്വാസിയാണെന്ന സന്ദേശം വിശ്വാസികള്‍ക്കിടയില്‍ എത്തിക്കുക എന്നതായിരുന്നു ഈ ദര്‍ശനത്തിന്റെ ലക്ഷ്യം.
ഹിന്ദു സമുദായത്തിലെ പ്രബല സംഘടനകളായ എന്‍.എസ്.എസ്. , എസ്.എന്‍.ഡി.പി. എന്നിവയുടെ നേതൃത്വവുമായി സതീശന് എന്നും അകലം പാലിച്ചിട്ടുള്ള നേതാവാണ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പലപ്പോഴും സതീശന്റെ നിലപാടുകളോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സമുദായ നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാത്ത സതീശന്റെ രീതി ഈ സംഘടനകളെ അദ്ദേഹത്തിന് എതിരാക്കി മാറ്റിയിരുന്നു. സതീശന് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത് തടയാന്‍ പോലും ചില നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സമുദായ നേതാക്കള്‍ക്ക് തന്നോട് താല്പര്യമില്ലെങ്കിലും വിശ്വാസികള്‍ക്ക് തന്നെ സ്വീകാര്യനാകാന്‍ കഴിയുമെന്ന് സതീശന് കരുതുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിലൂടെ താനൊരു വിശ്വാസിയാണെന്നും എന്നാല്‍ സമുദായ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നില്ക്കാന് താല്പര്യമില്ലെന്നുമാണ് അദ്ദേഹം തെളിയിക്കുന്നത്. സമുദായ വിരുദ്ധനെന്ന ലേബല്‍ ചാര്‍ത്തി തന്നെ രാഷ്ട്രീയമായി തളയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ആ ദര്‍ശനം.
ഹിന്ദു സമുദായ സംഘടനകള്‍ അകന്നു നില്‍ക്കുമ്പോഴും മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയാണ് സതീശന്റെ ഏറ്റവും വലിയ കരുത്ത്. യു.ഡി.എഫിലെ ഏറ്റവും പ്രധാന ഘടകക്ഷിയായ ലീഗിന്റെ പിന്തുണ ഉറപ്പിക്കാനായാല്‍ സതീശന്റെ കസേരയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടാകില്ല. ലീഗ് നേതൃത്വവുമായി സതീശനുള്ള വ്യക്തിപരമായ അടുപ്പവും കൃത്യമായ നിലപാടുകളും അദ്ദേഹത്തിന് ഭരണരംഗത്ത് കരുത്തു പകരും.
വിശ്വാസിയാണെന്ന് സ്വയം അടയാളപ്പെടുത്തുന്നതിലൂടെ ഹിന്ദു വോട്ടുകള്‍ ചോരുന്നത് തടയാന്‍ സതീശന് ശ്രമിക്കുന്നു. സമുദായ നേതാക്കളെ പ്രീണിപ്പിക്കുന്നതിന് പകരം അണികളിലേക്ക് നേരിട്ടെത്താനുള്ള തന്ത്രമാണ് സതീശന് പയറ്റുന്നത്. ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ മുസ്ലീം ലീഗിന്റെ പൂര്‍ണ്ണമായ പിന്തുണ സതീശന് ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. സമുദായ നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ സതീശനെ ‘തൊടാന്‍’ ആര്‍ക്കും കഴിയില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ക്യാമ്പും നല്‍കുന്നത്.
ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ വിശ്വാസവും ഘടകക്ഷികളുടെ പിന്തുണയും കൂടെയുള്ളപ്പോള്‍ സമുദായ രാഷ്ട്രീയത്തിന് അതീതമായി പുതിയൊരു വികസന മാതൃക സൃഷ്ടിക്കാനാണ് സതീശന് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ സമുദായ സംഘടനകളുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നത് സതീശന്റെ ഭരണനൈപുണ്യത്തെ ആശ്രയിച്ചിരിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അമ്മത്തൊട്ടിലിൽ പുതിയ അതിഥി; ഒഎൻവി സ്മരണയിൽ കുരുന്നിന് ‘വസന്ത്’ എന്ന് പേരിട്ടു




