തിരുവനന്തപുരം: നാലരമാസം, 14 ട്രാപ് കേസുകൾ. അഴിമതിക്കെതിരെ കുരിശുയുദ്ധവുമായി സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. 2026 ജനുവരി ഒന്നു മുതൽ മെയ് 15 വരെയുള്ള കാലയളവിൽ 14 ട്രാപ്പ് കേസുകളാണ് വിജിലൻസ് വിജയകരമായി നടപ്പിലാക്കിയത്. ഈ ട്രാപ്പുകളിലായി കുടുങ്ങിയത് ഇരുപതോളം സർക്കാർ ഉദ്യോഗസ്ഥരും. കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുന്നതിനാണ് വിജിലൻസ് ഭാഷയിൽ ‘ട്രാപ്പ് ‘എന്ന് പറയുന്നത്. കൈക്കൂലിയായി നൽകുന്ന നോട്ടുകളുടെ നമ്പർവരെ രേഖപ്പെടുത്തി, നോട്ടുകളിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി, മറ്റേതെങ്കിലും വകുപ്പിലെ രണ്ട് ഗസറ്റഡ്
തിരുവനന്തപുരം: ഭരണമാറ്റം വന്നതോടെ മഹാത്മാഗാന്ധി സർവകലാശാലയിൽ വഴിവിട്ട തീരുമാനമെടുക്കാൻ നീക്കം. ഈ മാസം വിരമിക്കാനിരിക്കുന്ന വൈസ് ചാൻസിലർ ഡോ. സി ടി അരവിന്ദ് കുമാറിനെ മുന്നിൽ നിർത്തിയാണ് ഈ നീക്കം. വൈസ് ചാൻസിലർ വിരമിക്കുന്നതിന് തൊട്ടുമുമ്പ് സെനറ്റിന്റെ വിശേഷാൽ യോഗം യോഗം വിളിച്ചുകൂട്ടി വി സി യെ തെരഞ്ഞെടുക്കുന്നതിനുള്ള സേർച്ച് കമ്മിറ്റിയിൽ സർവ്വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മെയ് 26നാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്നു വർഷമായി സേർച്ച് കമ്മിറ്റിയിലേക്കുള്ള
ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കളമശ്ശേരിയിലെ പ്രമുഖ ഷോറൂമിൽ നിന്നാണ് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഈ വാഹനം നടന്റെ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ കേസിൽ ദുൽഖറിന്റെ ഭാഗത്തു നിന്ന് കസ്റ്റംസ് പിടിച്ചെടുക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം നാലായി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് ആഡംബര വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. എന്നാൽ നടന്റെ പക്കൽ ഇനിയും
കോഴിക്കോട് : കോഴിക്കോട് നരിക്കുനിയിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. കൂടെയുണ്ടായിരുന്ന മകൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. പറമ്പിൽ ബസാർ സ്വദേശിയായ വിനേഷ് കുമാറാണ് മരിച്ചത്. ഇയാളുടെ ഒൻപത് വയസ്സുകാരിയായ മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നരിക്കുനി – കൊടുവള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. വിനേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്ന് പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ്
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് സ്വാഗതമോതി സെക്രട്ടറിയറ്റ് കവാടത്തിൽ പുതിയ ബോർഡ്. മുഖ്യമന്ത്രി അടക്കമുള്ളവർ ഉപയോഗിക്കുന്ന കൺന്റോൺ മെന്റ് ഗേറ്റിലാണ് പുതിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ടീം യു ഡി എഫിന് സ്വാഗതം എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. വി ഡി സതീശന്റെ വലിയ ചിത്രം പതിച്ചിട്ടുള്ള ബോർഡിൽ ‘ഇത് പുതുയുഗ പിറവി’എന്നും എഴുതിയിട്ടുണ്ട്. സെക്രട്ടറിയറ്റ് ആക്ഷൻ കൗ ൺസിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ലോക്കപ്പുകളിലെ പ്രതികളെ അടിവസ്ത്രം മാത്രം ഇട്ടു നിർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് തിരുവനന്തപുരം അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി. ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി യിൽ
തനിക്ക് യാത്ര ചെയ്യാൻ വെളുത്ത കാർ മതിയെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയനായി പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തന്നെ തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കെല്ലാം വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകണമെന്നാണ് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വീണ്ടും വിട്ടുനൽകും. അതേസമയം, മുഖ്യമന്ത്രി എന്ന നിലക്ക് തനിക്ക് യാത്രയിൽ
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 99.07% പേരാണ് തുടർ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. നിലവിൽ വിദ്യാഭ്യാസ മന്ത്രി ഇല്ലാത്തതു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. 30514 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത് . 4,14,290 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 4,10,456 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വൈകീട്ട് 3.30 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാൻ സാധിക്കും . യോഗ്യത നേടാത്ത
പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ നാടിനെ നടുക്കിയ ദാരുണ സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് മരിച്ചത്. ഭര്‍ത്താവ് ചന്ദ്രന്‍ (65) വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മകന്‍ സനലിനെ (32) ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ തുടക്കം. ദീര്‍ഘകാലമായി കുടുംബത്തിനുള്ളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്
തിരുവനന്തപുരം: രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ സാഹചര്യത്തില്‍, പുനഃപരീക്ഷ ജൂണ്‍ 21-ന് നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ എത്രയും വേഗം പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ നീക്കം. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നതിന് വ്യക്തമായ










