തിരുവനന്തപുരം: പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ യുഡിഎഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച തന്നെ പുതിയ സർക്കാരിലെ എല്ലാ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. എന്നാൽ മന്ത്രിമാർക്ക് നൽകേണ്ട വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഓരോ ഘടകകക്ഷികൾക്കുമുള്ള മന്ത്രിമാരുടെ എണ്ണത്തിലും മുന്നണി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ നേതാക്കൾ ഇന്ന് തലസ്ഥാനത്ത് നടത്തും. ഇതിന് ശേഷം യുഡിഎഫ്
കൊച്ചി: കൊച്ചിയിൽ മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച കേസിൽ പ്രമുഖ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺ ദാസ് മുരളി) കനത്ത തിരിച്ചടി നേരിടുന്നു. വേടന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് അധികൃതർ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ പ്രശസ്തമായ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ലോക്കറ്റിലുണ്ടായിരുന്നത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് വിദഗ്ദ്ധർ കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം
ബെയ്ജിങ്: ആഗോള സാമ്പത്തിക-രാഷ്ട്രീയ ക്രമത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനം സമാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് ബെയ്ജിങ്ങില്‍ നിന്ന് മടങ്ങി. ചര്‍ച്ചകള്‍ അതീവ വിജയകരവും ലോകശ്രദ്ധ നേടിയതുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചപ്പോള്‍, ചരിത്രപരമായ നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസം നീണ്ടുനിന്ന ഉന്നതതല ചര്‍ച്ചകളില്‍ വ്യാപാരം, എണ്ണ ഇറക്കുമതി, തായ്വാന്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ഇറാന്റെ
തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിലേക്കാണ്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതോടെ, സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തല ഉണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ ഉത്തരമുണ്ടാകും. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും കോണ്‍ഗ്രസിന് അവഗണിക്കാനാവില്ല. അദ്ദേഹത്തെ മന്ത്രിസഭയ്ക്ക് പുറത്തുനിര്‍ത്തുന്നത് അണികള്‍ക്കിടയില്‍ വലിയ
പൂനെ : നീറ്റ് പരീക്ഷ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുഖ‍്യ സൂത്രധാരൻ അറസ്റ്റിൽ. പുനെ സ്വദേശിയായ കെമിസ്ട്രി അധ‍്യാപകൻ പി.വി. കുൽകർണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നീറ്റ്- യുജി പരീഷാ ചോദ‍്യപേപ്പറുകൾ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നുവെന്നാണ് സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള രസതന്ത്ര അധ്യാപകനായ ഇയാൾ , പൂനെയിലെ തന്റെ വസതിയിൽ
മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്. രോഗിയുടെ കൂടെ കൂടുതല്‍ ആളുകൾ ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയത് പ്രശാന്തൻ ചോദ്യം ചെയ്തു. ഇതിനെ പറ്റിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മർദ്ദനത്തെ തുടർന്ന് കഴുത്തിനു പരിക്കേറ്റ പ്രശാന്തൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 26ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിൽ നാല് ദിവസത്തോളം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാകാമെന്നും കാലാവസ്ഥ വകുപ്പിന്റെ കുറിപ്പിലുണ്ട്. കഴിഞ്ഞ വർഷം മെയ് 24നായിരുന്നു കേരളത്തിൽ മൺസൂൺ ആരംഭിച്ചത് . അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4
കോംഗോ : ദക്ഷിണാഫ്രിക്കയിൽ വ്യാപകമായി എബോള പടർന്നുപിടിക്കുന്നു. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 65 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) നൽകുന്ന വിവരങ്ങൾ പ്രകാരം, ഇട്ടൂരി (Ituri) പ്രവിശ്യയിൽ ആകെ 246 ഓളം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധകളിൽ ഭൂരിഭാഗവും മോങ്‌വാലു (Mongwalu), റവാംപര (Rwampara) എന്നീ സോണുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും (Bunia) എബോള ബാധിച്ചതായി സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതായാണ്
തിരുവനന്തപുരം: നാലരമാസം, 14 ട്രാപ് കേസുകൾ. അഴിമതിക്കെതിരെ കുരിശുയുദ്ധവുമായി സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. 2026 ജനുവരി ഒന്നു മുതൽ മെയ് 15 വരെയുള്ള കാലയളവിൽ 14 ട്രാപ്പ് കേസുകളാണ് വിജിലൻസ് വിജയകരമായി നടപ്പിലാക്കിയത്. ഈ ട്രാപ്പുകളിലായി കുടുങ്ങിയത് ഇരുപതോളം സർക്കാർ ഉദ്യോഗസ്ഥരും. കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുന്നതിനാണ് വിജിലൻസ് ഭാഷയിൽ ‘ട്രാപ്പ് ‘എന്ന് പറയുന്നത്. കൈക്കൂലിയായി നൽകുന്ന നോട്ടുകളുടെ നമ്പർവരെ രേഖപ്പെടുത്തി, നോട്ടുകളിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി, മറ്റേതെങ്കിലും വകുപ്പിലെ രണ്ട് ഗസറ്റഡ്
തിരുവനന്തപുരം: ഭരണമാറ്റം വന്നതോടെ മഹാത്മാഗാന്ധി സർവകലാശാലയിൽ വഴിവിട്ട തീരുമാനമെടുക്കാൻ നീക്കം. ഈ മാസം വിരമിക്കാനിരിക്കുന്ന വൈസ് ചാൻസിലർ ഡോ. സി ടി അരവിന്ദ് കുമാറിനെ മുന്നിൽ നിർത്തിയാണ് ഈ നീക്കം. വൈസ് ചാൻസിലർ വിരമിക്കുന്നതിന് തൊട്ടുമുമ്പ് സെനറ്റിന്റെ വിശേഷാൽ യോഗം യോഗം വിളിച്ചുകൂട്ടി വി സി യെ തെരഞ്ഞെടുക്കുന്നതിനുള്ള സേർച്ച് കമ്മിറ്റിയിൽ സർവ്വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മെയ് 26നാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്നു വർഷമായി സേർച്ച് കമ്മിറ്റിയിലേക്കുള്ള










