കോട്ട (രാജസ്ഥാൻ) : തിരുവനന്തപുരത്ത് നിന്നും ഡൽഹിക്ക് പോകുന്ന രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ആളപായം ഒന്നുമില്ലെന്നാണ് പ്രാഥമിക വിവരം. ബി1 എസി കോച്ച്, എന്‍ജിന്‍ എന്നിവയിലാണ് തീപിടിത്തം ഉണ്ടായത്. ഇതിൽ ബി1 കോച്ച് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഉണ്ടായില്ല. എന്‍ജിനില്‍ നിന്ന് ബോഗികള്‍ വേര്‍പെടുത്തി. തിരുവനന്തപുരത്തു നിന്ന് വെള്ളിയാഴ്ചയാണ് ട്രെയിന്‍
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനത്തെയും ഘടകകക്ഷികളുടെ പ്രാതിനിധ്യത്തെയും കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. പുതിയ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകില്ലെന്ന് ഇപ്പോൾ ഏകദേശം ഉറപ്പായിട്ടുണ്ട്. പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും പാർട്ടിക്ക് ലഭിക്കുകയെന്നാണ് മുന്നണിയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തുന്ന മോൻസ് ജോസഫിന് ജലവിഭവ വകുപ്പോ അല്ലെങ്കിൽ കൃഷി വകുപ്പോ ലഭിക്കാനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതോടൊപ്പം മറ്റ് ഘടകകക്ഷി
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഇന്നറിയാം. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം രാവിലെ 10ന് തിരുവനന്തപുരം നന്ദാവനത്തെ പാണക്കാട് ഹാളിൽ ആരംഭിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് യോഗം. പാർട്ടിയുടെ മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി എം എ സലാം തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും, പ്രഖ്യാപനവും ഉണ്ടാകും. മുസ്ലിം
രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ സാധാരണക്കാരന് വീണ്ടും പ്രഹരമേൽപ്പിച്ച് കമ്പനികൾ. ഇന്നലെത്തെ വർധന കൂടാതെ ഇന്ന് വീണ്ടും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സിഎൻജി വില വർദ്ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ സി.എൻ.ജി വിലയിൽ രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോഗ്രാമിന് 82.20 രൂപയായും വർദ്ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം വിതുര ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ നിർവ്വഹണത്തിനായി സർക്കാരിൽ നിന്നും അനുവദിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച വിതുര പഞ്ചായത്തിലെ മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ എസ് ജി ദിനു വിനെ 45 വർഷത്തെ കഠിന തടവ്. 6,35,000രൂപ പിഴ കൊടുക്കുന്നതിനും വിധിയുണ്ട്. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ് ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശിയാണ് ദിനു. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായിരിക്കെ നടത്തിയ സാമ്പത്തിക
തിരുവനന്തപുരം: കേരളത്തിലെ പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകുമെന്ന കാര്യത്തിൽ മുന്നണി നേതൃത്വം ഇന്ന് അന്തിമ തീരുമാനമെടുക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ട് പുതിയ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനൊപ്പം തന്നെ ഓരോരുത്തർക്കും ലഭിക്കുന്ന സുപ്രധാന വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് സമർപ്പിക്കാനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന്
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ ബി ജെ പി യുടെ എം എൽ എ മാർ പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷനും എം എൽ എ യുമായ രാജീവ് ചന്ദ്രശേഖറാണ് ഈ വിവരം അറിയിച്ചത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ച് സത്യപ്രതിജ്ഞാചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി യുടെ തീരുമാനം.
കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം ഒരു നാടിന് മുഴുവന്‍ തീരാനോവായി മാറുന്നു. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) യാണ് ഗര്‍ഭസ്ഥ ശിശുവിനൊപ്പം ദാരുണമായി മരണപ്പെട്ടത്. കാറോടിച്ചിരുന്ന ഭര്‍ത്താവ് രജിന്‍ലാലിന് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രജിന്‍ലാലും സോനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നീണ്ട മൂന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക്
മലപ്പുറം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗ് കൈകാര്യം ചെയ്യേണ്ട മന്ത്രിസ്ഥാനങ്ങളെയും വകുപ്പുകളെയും കുറിച്ച് പാര്‍ട്ടിയില്‍ അന്തിമ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് ഇത്തവണ മുന്നണിയില്‍ ആവശ്യപ്പെടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന അഞ്ചംഗ സംഘത്തിന്റെ പട്ടികയാണ് പാര്‍ട്ടി തയ്യാറാക്കിയിട്ടുള്ളത്. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളെ ഉള്‍പ്പെടുത്തി സന്തുലിതമായ ഒരു പട്ടികയാണ് ലീഗ് ലീഡര്‍ഷിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ പരിചയവും പ്രവര്‍ത്തന മികവും മാനദണ്ഡമാക്കിയാണ് വകുപ്പുകളിലെ ധാരണ: പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി വകുപ്പുകള്‍ എന്‍.
തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമിട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കെ.സി. വേണുഗോപാല്‍, മുന്‍പ് നടന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഇനി യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കി. തങ്ങള്‍ക്കിടയില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാല്‍ നടത്തിയത്. ‘ഞങ്ങളെ









