കോട്ട (രാജസ്ഥാൻ) : തിരുവനന്തപുരത്ത് നിന്നും ഡൽഹിക്ക് പോകുന്ന രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ആളപായം ഒന്നുമില്ലെന്നാണ് പ്രാഥമിക വിവരം. ബി1 എസി കോച്ച്, എന്ജിന് എന്നിവയിലാണ് തീപിടിത്തം ഉണ്ടായത്. ഇതിൽ ബി1 കോച്ച് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഉണ്ടായില്ല. എന്‍ജിനില്‍ നിന്ന് ബോഗികള്‍ വേര്‍പെടുത്തി.
തിരുവനന്തപുരത്തു നിന്ന് വെള്ളിയാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ദില്ലിയില്‍ എത്തേണ്ടതായിരുന്നു. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്സ്പ്രസ്. അപകടസമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം


‘ആർത്തവ ആരോഗ്യം പെൺകുട്ടികളുടെ അവകാശം; സ്കൂളുകളിൽ നാപ്കിൻ സൗജന്യമാക്കണം’: സുപ്രീംകോടതി





