തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ലോക്കപ്പുകളിലെ പ്രതികളെ അടിവസ്ത്രം മാത്രം ഇട്ടു നിർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് തിരുവനന്തപുരം അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.
ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി യിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് സേനാംഗങ്ങളിൽ നിന്നുമുണ്ടാകരുതെന്ന നിർദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനമായ അച്ചടക്കനടപടി സ്വീകരിക്കുമെനന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.


മുഖ്യമന്ത്രിയില്ല, മന്ത്രിയുമില്ല; ഭരണസ്തംഭനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനത്തെയും ബാധിക്കുന്നു; വെള്ളിയാഴ്ചത്തെ ഫലപ്രഖ്യാപനം തുലാസില്‍
മൃദുഭാവേ ദൃഢകൃത്യേ… തിരുവനന്തപുരത്ത് ‘കളി’ മാറി. “പുലി വന്നത് അറിയാതെ കളിക്കാനെത്തിയ എലി കുടുങ്ങി”; കമ്മീഷണര്‍ ഓഫീസിലെ ബൈക്ക് മോഷ്ടാവ് ഒളിച്ചത് ബുദ്ധി ജീവികളുടെ കൂടാരത്തില്‍; മാനവീയം ഓപ്പറേഷന് സക്സസ്; കാര്‍ത്തിക് ഇഫക്ടില്‍ തിരുവനന്തപുരം





