കോഴിക്കോട് : കോഴിക്കോട് നരിക്കുനിയിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. കൂടെയുണ്ടായിരുന്ന മകൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. പറമ്പിൽ ബസാർ സ്വദേശിയായ വിനേഷ് കുമാറാണ് മരിച്ചത്. ഇയാളുടെ ഒൻപത് വയസ്സുകാരിയായ മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നരിക്കുനി – കൊടുവള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. വിനേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്ന് പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത് .
പുക ശ്വസിച്ചും പൊള്ളലേറ്റും ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കൊടുവള്ളി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നും പോലീസ് വ്യക്തമാക്കി.
അതേ, ഞാന്‍ അവതാരം തന്നെയാണ്, ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍’; കോണ്‍ഗ്രസ് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ദിശ (DISHA): 1056
മൈത്രി (Maithri): 0484 2540530)


വ്യാജ സൈബർ നോട്ടീസുകൾ അയച്ച് തട്ടിപ്പ്: അതീവ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്.





