മോഡലിംഗിന്റെ മറവില്‍ അന്താരാഷ്ട്ര പെണ്‍വാണിഭം: അലീനയ്ക്കും സിന്ധുവിനും പുറമെ മഞ്ജിമയും കുടുങ്ങി; കൊച്ചിയിലെ മനുഷ്യക്കടത്തില്‍ അന്വേഷണം ദുബായിലേക്ക്; നടുക്കുന്ന ക്രൂരതകളുടെ ചുരുളഴിയുന്നു

കൊച്ചി: ഫാഷന്‍ രംഗത്തെയും മോഡലിംഗ് മോഹങ്ങളെയും മുന്‍നിര്‍ത്തി കേരളത്തിലെ യുവതികളെ വിദേശത്തെ ലൈംഗിക വിപണിയിലേക്ക് എത്തിക്കുന്ന വന്‍ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്ത്. ഫാഷന്‍ ഷോകളുടെ പേരില്‍ മലയാളി മോഡലുകളെ ദുബായിലേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ അന്വേഷണം അതീവ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കേസില്‍ പൊന്നാനി സ്വദേശിനി മഞ്ജിമ കൂടി പിടിയിലായതോടെ ഈ കറുത്ത ശൃംഖലയുടെ വേരുകള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന ഞെട്ടലിലാണ് അന്വേഷണസംഘം. കേസില്‍ ഇതിനകം മൂന്ന് പ്രമുഖ കണ്ണികളാണ് പോലീസിന്റെ വലയിലായിട്ടുള്ളത്. നേരത്തെ

മന്ത്രിമന്ദിരങ്ങള്‍ക്കായി വടംവലി; വസതികള്‍ക്കായി മൂന്ന് മന്ത്രിമാര്‍ വരെ രംഗത്ത്; നിളയ്ക്കും സാനഡുവിനും ഗ്രേസിനും ആവശ്യക്കാരേറെ; വാഹന നമ്പറിലും ‘തര്‍ക്കം’; വീണ്ടും ചര്‍ച്ചയായി 13-ാം നമ്പര്‍ ഭീതി

തിരുവനന്തപുരം: പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തിന് പിന്നാലെ മന്ത്രിമന്ദിരങ്ങളുടെയും ഔദ്യോഗിക വാഹന നമ്പറുകളുടെയും പേരില്‍ കടുത്ത വടംവലി. ഒരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാര്‍ വരെ അവകാശവാദവുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കടുത്ത തലവേദനയായിരിക്കുകയാണ്. തലസ്ഥാനത്തെ പ്രമുഖ മന്ത്രിമന്ദിരങ്ങളായ നിള, സാനഡു, ഗ്രേസ് എന്നിവ സ്വന്തമാക്കാനാണ് പുതിയ മന്ത്രിമാരില്‍ ഭൂരിഭാഗത്തിനും താല്പര്യം. തര്‍ക്കം മുറുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അന്തിമ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ പൊതുമരാമത്ത്-ടൂറിസം

പേരാമ്പ്ര കാര്‍ തീപിടിത്തക്കേസ്: ദുരൂഹതകളുടെ ചുരുളഴിയുന്നു; സോന കന്നാസില്‍ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അത് ആസൂത്രിത കൊലപാതകമോ ആത്മഹത്യോ ആകാം

കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവം കേവലമൊരു വാഹനാപകടമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ക്രൂരമായ കൊലപാതകമോ ആത്മഹത്യയോ ആകാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ പുറത്ത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് യുവതി പെട്രോള്‍ പമ്പില്‍ നിന്ന് കന്നാസില്‍ ഇന്ധനം വാങ്ങുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് മരിച്ച സോന തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതോടെ കേസിന്റെ ഗതി ആകെ മാറിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കാറിന്റെ ഇന്ധനച്ചോര്‍ച്ചയോ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നീക്കം; 10 ദിവസത്തിനകം സാമ്പത്തിക ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായി വ്യക്തമാക്കുന്നതിനായി പുതിയ വി.ഡി. സതീശൻ സർക്കാർ അടുത്ത പത്ത് ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. ധനകാര്യ രംഗത്തെ സങ്കീർണ്ണതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പ്രശസ്ത സാമ്പത്തിക വിദക്തനുമായ ഡോ. കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ ഒരു പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ധവളപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആദ്യ ഔദ്യോഗിക യോഗം ചേർന്നു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ സംസ്ഥാന ഖജനാവ്

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്ല; യുഡിഎഫിൽ വടംവലി മുറുകുന്നു, വിജ്ഞാപനം വൈകും

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വിവിധ ഘടകകക്ഷികൾക്കിടയിലെ വകുപ്പ് തർക്കം കാരണം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കാനാകാതെ ഭരണനേതൃത്വം കടുത്ത പ്രതിസന്ധി നേരിടുന്നു. സാധാരണയായി സത്യപ്രതിജ്ഞാ ദിവസം തന്നെ മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന വിജ്ഞാപനം ഇറങ്ങാറുള്ളതാണെങ്കിലും ഇത്തവണ തർക്കങ്ങൾ മുറുകിയതോടെ നടപടികൾ നീളുകയാണ്. എന്നാൽ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കൃത്യസമയത്ത് തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും സംബന്ധിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ

ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; 5 ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി, തിരുവനന്തപുരത്ത് ഡീസൽ 100 കടന്നു!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് കമ്പനികൾ ഇന്ന് കൂട്ടിയത്. പുതിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ തന്നെ സംസ്ഥാനത്തുടനീളം നിലവിൽ വന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം ഒറ്റയടിക്ക് വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികൾ ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാന നഗരമായ

ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക്‌ രണ്ടാഴ്ച കൂടി നൽകി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച്‌ ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ നിർണ്ണായകമായ ജംഷേദ്പുർ ലാബില്‍ നിന്നുള്ള സാമ്പിളുകളുടെ വിദഗ്ദ്ധ പരിശോധനാ ഫലം 10 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്നും, ആപരിശോധനാ ഫലം ലഭിച്ചാലേ  കേസിൽ വ്യക്തത വരൂ എന്നും എസ്.ഐ.ടി കോടതിയില്‍ വ്യക്തമാക്കി. ലാബില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാൻ വൈകിയാലും അത് അന്വേഷണത്തെ ബാധിക്കേണ്ടതില്ലെന്ന് കോടതി മുൻപ് തന്നെ

നൂറടി താഴ്ചയുള്ള കിണറ്റിൽ വീണ യുവാവ്; അതിസാഹസികമായി രക്ഷപ്പെടുത്തി വർക്കല ഫയർഫോഴ്സ്

വർക്കല: വർക്കല പുന്നമൂട് ശ്രീകൃഷ്ണം വീട്ടിൽ ഉണ്ണി (22) എന്ന യുവാവിനെ നൂറടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. വൈകിട്ട് ആറുമണിയോടെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി ഉണ്ണി കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.   ഫയർഫോഴ്സ് ജീവനക്കാർ കിണറ്റിലിറങ്ങി സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ ഉണ്ണിയെ വർക്കല താലൂക്ക് ആശുപത്രിയിൽ

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ ആശങ്കയുമായി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം മുഴുവനായും ആലപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി സിപിഎം നിയമസഭാഗവും പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് റിയാസ് ആശങ്ക പങ്കുവെച്ചിരിക്കുന്നത്.  മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : “കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും

ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം ; സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു ; പ്രതികൾ ഒളിവിൽ

കാസർകോട് : ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. കുഡ്ലു ബദ്രു സ്വദേശി സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുരേഷിനൊപ്പം ഉണ്ടായിരുന്ന കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ  നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിനിടെ തർക്കമുണ്ടായിരുന്നു . ക്രിക്കറ്റ് കളിയുടെ സംഘടകനായിരുന്നു സുരേഷ്. ഇവിടെ വച്ചുണ്ടായ തർക്കിൻ്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്