വർക്കല: വർക്കല പുന്നമൂട് ശ്രീകൃഷ്ണം വീട്ടിൽ ഉണ്ണി (22) എന്ന യുവാവിനെ നൂറടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. വൈകിട്ട് ആറുമണിയോടെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി ഉണ്ണി കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
You May Also Like
മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം
മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം
ഫയർഫോഴ്സ് ജീവനക്കാർ കിണറ്റിലിറങ്ങി സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ ഉണ്ണിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണിട്ടും യുവാവിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വനിതാ സംവരണ ബിൽ; സെക്രട്ടേറിയറ്റിലേക്ക് ബിജെപി വനിതാ കൗൺസിലർമാരുടെ മാർച്ച്; ഇന്ത്യ മുന്നണിക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് ആർ. ശ്രീലേഖ





