പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിന് സ്ഥലംമാറ്റം; മ്യൂസിയം എസ്എച്ച്ഒ ആയി നിയമനം

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന് സ്ഥലംമാറ്റം. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ നിന്നും തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഇന്ന് പുറത്തിറക്കി. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി നോക്കി വരികയാണ് പ്രശാന്ത്. നേരത്തെ എസ്ഐ ആയിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിലായിരുന്നു. പിന്നീടാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് എത്തുന്നത്.  എസ്ഐ ആയും ഇൻസ്പെക്ടറായും സ്റ്റേറ്റ്

കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിയായ ക്ലിഫ് ഹൗസിനു സമീപം ദേവസ്വം ബോർഡ് ജംഗ്ഷനിലാണ് ഈ മന്ത്രിമന്ദിരം. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലൊന്നായ ലിൻഡ്ഹർസ്റ്റ്ൽ. ഇത് നാലാം തവണയാണ് കുഞ്ഞാലിക്കുട്ടി മന്ത്രിയായി എത്തുന്നത്. മൂൻപ് മൂന്ന് പ്രാവശ്യം മന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം ഉപയോഗിച്ചിരുന്നത് ഈ വസതിയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി പ്രസാദാണ് ഇത് ഉപയോഗിച്ചിരുന്നത്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള ‘പമ്പ’ ആണ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക

വി.ഡി. സതീശന്റെ യഥാർത്ഥ പേര് വ്യക്തമാക്കപ്പെട്ടു; സത്യപ്രതിജ്ഞ ഔദ്യോഗിക രേഖകളിലെ പേരിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ യഥാർത്ഥ പേര് വടശ്ശേരി ദാമോദരൻ സതീശൻ എന്ന് തന്നെ.അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഔദ്യോഗിക രേഖകളിലെല്ലാം ദാമോദരമേനോൻ എന്നാണ്. സതീശന്റെ ഇനിഷ്യലായ വി ഡി എന്നത് വടശ്ശേരി ദാമോദരമേനോൻ എന്നതിന്റെ ചുരുക്കെഴുത്താണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നുതന്നെയാണ് കാണിച്ചിട്ടുള്ളത്. ഔദ്യോഗിക രേഖകളിലുള്ള പേരുപയോഗിച്ചാണ് വി ഡി സതീശൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനാപരമായ ഒരു പദവി ഏറ്റെടുക്കുമ്പോൾ ശരിയായ പേര് ഉപയോഗിക്കാതിരിക്കുന്നത്

ഒമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഒമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമ്മയുടേത് നിസാര ശാസ്ത്രക്രിയയാണെന്നും, പരിചരണത്തിനായി നിലവിൽ പിതാവും, സഹോദരിയുമുണ്ടെന്ന പൊലീസിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം യു.എ.പി.എ കേസുകളിൽ പോലും ജാമ്യം അവകാശമാണെന്ന

ആലുവയിൽ വൻ കഞ്ചാവ് വേട്ട ; രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത് 35 കിലോ ; 7 പേർ അറസ്റ്റിൽ

കൊച്ചി : ആലുവയിൽ രണ്ടിടങ്ങളിലായ് വൻ കഞ്ചാവ് വേട്ട. 35 കിലോഗ്രാം കഞ്ചാവുമായി  മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് പോലീസിന്റെ  പിടിയിലായത്.  ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടു കരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഓട്ടോയിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ

തൃശൂർ വെടിക്കെട്ട് ദുരന്തം ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: തൃശൂരിൽ 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കൊച്ചിൻ, തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 21-ാം തീയതിയാണ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട്ശാലയിൽ വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല പ്രവർത്തിച്ചിരുന്നതിന് സമീപത്തുള്ള പാടശേഖരത്തിൽ 

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ മെയ് 25 മുതൽ വിതരണം ചെയ്യാൻ തീരുമാനം. പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശനാണ് അറിയിച്ചത്. നിലവില്‍ 2000 രൂപയാണ് ക്ഷേമ പെന്‍ഷനായി നൽകുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ

ഡോ.വന്ദന ദാസ്‌ കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ അപ്പീലന്മേൽ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താന്‍ രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സന്ദീപിന്റെ അപ്പീലിനെ എതിര്‍ത്ത് വന്ദന ദാസിന്റെ കുടുംബവും കക്ഷിചേര്‍ന്നിട്ടുണ്ട്.  ജൂലൈ ഏഴിനാകും അപ്പീൽ വീണ്ടും ഹൈക്കോടതി  പരിഗണനക്ക് എടുക്കുക. നിയമപരമായി സ്വീകരിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതി ജി

മോഡലിംഗിന്റെ മറവിൽ പെൺവാണിഭം നടത്തിയെന്ന കേസ് ; അന്വേഷണം ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്

മോഡലിങ്ങിന്‍റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിന്റെ അന്വേഷണച്ചുമതല ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ തീരുമാനം. എസിപിയും വനിതാ ഉദ‍്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംഘം. നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുള്ളത്. മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കേസിലെ പ്രധാന പ്രതിയായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 3 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.  വിദേശത്തുള്ള രണ്ട് പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിക്രൂരമായ പീഡനമാണ്

പിണറായിയുടെ ‘രാവണൻ കോട്ട’ തുറന്നു സതീശൻ; 10 വർഷത്തിന് ശേഷം സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി ഇന്ന് തുറന്നു നൽകി. ‘സമര ഗേറ്റ്’ എന്നറിയപ്പെടുന്ന ഈ ഗേറ്റ് കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഭരണം മാറിയതോടെയാണ് ഗേറ്റ് തുറക്കപ്പെട്ടത്. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷപൂർവമായിരുന്നുഗേറ്റ് തുറക്കൽ. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഈ ഗേറ്റ് അവധിദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ തുറക്കുമായിരുന്നു. വൈകിട്ട് 6 മണി വരെ ഗേറ്റ് തുറന്നിരിക്കുന്ന സമയം.