കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിയായ ക്ലിഫ് ഹൗസിനു സമീപം ദേവസ്വം ബോർഡ് ജംഗ്ഷനിലാണ് ഈ മന്ത്രിമന്ദിരം. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലൊന്നായ ലിൻഡ്ഹർസ്റ്റ്ൽ. ഇത് നാലാം തവണയാണ് കുഞ്ഞാലിക്കുട്ടി മന്ത്രിയായി എത്തുന്നത്. മൂൻപ് മൂന്ന് പ്രാവശ്യം മന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം ഉപയോഗിച്ചിരുന്നത് ഈ വസതിയാണ്.
കഴിഞ്ഞ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി പ്രസാദാണ് ഇത് ഉപയോഗിച്ചിരുന്നത്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള ‘പമ്പ’ ആണ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതി. കഴിഞ്ഞ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി എ മുഹമ്മദ് റിയാസ് ആണ് ഇത് ഉപയോഗിച്ചിരുന്നത്.
ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള ‘അശോക’ സണ്ണി ജോസഫും ‘പ്രശാന്ത്‌’ ഷംസുദീനും ‘പൗർണമി’ കെഎം ഷാജിയും ‘പെരിയാർ’ ൽ  മോൻസ് ജോസഫും ‘എസ്സെഡൻ’ ൽ ഷിബു ബേബി ജോണും താമസിക്കും. ഔദ്യോഗിക വസതികൾ ഇല്ലാത്തതിനാൽ മന്ത്രി അനൂപ് ജേക്കബിന് വാടക വസതിയായിരിക്കും അനുവദിക്കുക.
വഴുതക്കാടുള്ള ‘തൈക്കാട് ഹൗസിൽ’ ബിന്ദു കൃഷ്ണയും ‘റോസ് ഹൗസിൽ ‘ സി പി ജോണുമായിരിക്കും താമസിക്കുക. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺടോൺമെന്റ്  ഹൗസിന് സമീപമുള്ള ‘കാവേരി’യാണ് എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതി. അവിടെ തന്നെയുള്ള ‘നിള’യിൽ പിസി വിഷ്ണുനാഥും ‘ഗ്രേസ് ‘ൽ റോജി എം ജോണും ‘ഗംഗ’യിൽ ടി സിദ്ധിക്കും ഉണ്ടാകും.
കേരള ലോക് ഭവന് എതിർവ ശമുള്ള ‘അജന്ത’ യാണ് എം ലിജുവിന്റെ ഔദ്യോഗിക വസതി. ലോക് ഭവനോട് ചേർന്നുള്ള ‘മൻമോഹൻ ബംഗ്ലാവ് ‘ൽ ഇനി ഒ ജെ ജനീഷ് ആണ് ഉണ്ടാവുക. നന്ദൻകോടുള്ള ‘ഉഷസ്’ൽ പി കെ ബഷീറും വെള്ളയമ്പലത്തുള്ള ‘കവടിയാർഹൗസ് ‘ൽ വി ഇ അബ്ദുൽ ഗഫൂറുംഇനി ആതിധേയരാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.