തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരന്റി’ പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. സാമ്പത്തിക വരുമാനപരിധിയില്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി.ക്കും സര്‍ക്കാരിനും ഇത് വരുത്തിവെക്കുന്ന അധികബാധ്യത ചെറുതല്ല. മാസംതോറും കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തുന്ന
കൊച്ചി: കേരളത്തെ നടുക്കിയ രാജ്യാന്തര സെക്‌സ് റാക്കറ്റ് കേസില്‍ മുഖ്യസൂത്രധാരി പെരുമ്പാവൂര്‍ സ്വദേശിനി സിന്ധു (സ്റ്റോയ്‌സി) മുംബൈയില്‍ വെച്ച് പിടിയിലായതോടെ അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് നീങ്ങുന്നു. ബുധനാഴ്ച വൈകീട്ടോടെ കൊച്ചി വനിതാ സെല്ലില്‍ എത്തിച്ച സിന്ധുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സിനിമ, സീരിയല്‍ മേഖലയിലെ പ്രമുഖരുടെ പങ്കും പുറത്തുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. നിലവില്‍ റിമാന്‍ഡിലുള്ള ഏജന്റുമാരായ അലീന, മഞ്ജിമ എന്നിവര്‍ക്കൊപ്പം സിന്ധുവിനെയും കസ്റ്റഡിയില്‍ വാങ്ങി ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഒരു ദിവസം മാത്രം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓർഗനൈസേഷൻ പുതിയ സെല്ലുലാർ സേവനവും സ്മാർട്ട്ഫോൺ നിർമ്മാണവുമായി രംഗത്തെത്തി, ‘ട്രംപ് മൊബൈൽ’ തങ്ങളുടെ ആദ്യ ഫോണിന്റെ വിതരണവും ആരംഭിക്കുന്നു. കഴിഞ്ഞ ജൂൺ 16-ന് പ്രഖ്യാപിച്ച കമ്പനിയുടെ ആദ്യത്തെ ഫോണായ ‘ടി വൺ’ (T1 Phone) ഈ ആഴ്ച്ച താനെ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ അയച്ചുതുടങ്ങുമെന്നും ട്രംപ് മൊബൈൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാറ്റ് ഒബ്രിയൻ വ്യക്തമാക്കി. സ്വർണ്ണ നിറത്തിലുള്ള ഈ സ്മാർട്ട്ഫോണിന്റെ വിപണി
തിരുവനന്തപുരം: രാഷ്ട്രീയ വൈരത്തിന്റെ കനലുകള്‍ എരിഞ്ഞുനില്‍ക്കുന്ന സഭാതലത്തില്‍ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ടാണ് 16-ാം കേരള നിയമസഭയ്ക്ക് തിരശ്ശീല ഉയര്‍ന്നത്. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളും രാഷ്ട്രീയ നിലപാടുകളും വെറും വാക്കുകളല്ലെന്ന് പ്രവൃത്തിപഥത്തില്‍ തെളിയിക്കുന്നതായിരുന്നു പ്രോടൈം സ്പീക്കര്‍ ജി. സുധാകരന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും അസാധാരണമായ ഇടപെടലുകള്‍. വാശിയേറിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ശേഷം സഭ ഒത്തുകൂടിയപ്പോള്‍ പകയുടെ രാഷ്ട്രീയമല്ല, പകരം പക്വതയാര്‍ന്ന ജനാധിപത്യ മൂല്യങ്ങളാണ് കേരളം കണ്ടത്. സഭാനടപടികള്‍ ആരംഭിച്ച നിമിഷം മുതല്‍ പ്രോടൈം സ്പീക്കര്‍ ജി. സുധാകരനായിരുന്നു
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ ഒൻപത് മണിക്ക് നിയമസഭാ മന്ദിരത്തിൽ പ്രത്യേകമായി സമ്മേളിക്കുന്ന സഭയിലാണ് പുതിയ എംഎൽഎമാർ അധികാരമേൽക്കുന്നത്. താൽക്കാലിക സ്പീക്കറായി (പ്രോ ടെം സ്പീക്കർ) ഗവർണ്ണർക്ക് മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന നേതാവ് ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് അക്ഷരമാലാ ക്രമത്തിലാണ് അധികൃതർ അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ഈ ക്രമമനുസരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളെ വിമർശിക്കുകയും അദ്ദേഹത്തെ “രാജ്യദ്രോഹി” എന്ന് വിളിക്കുകയും ചെയ്‌തതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത വിമർശനവുമായി ബി.ജെ.പി. രാഹുൽ രാജ്യത്തെ അപമാനിക്കുകയും പ്രധാനമന്ത്രിയെ ആവർത്തിച്ച് ലക്ഷ്യം വയ്ക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗദ്ദാർ എന്ന വാക്ക് ഉപയോഗിച്ചതിലൂടെ രാഹുൽ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്. “പ്രധാനമന്ത്രി മോദിയെ ഗദ്ദാർ എന്ന പദം ഉപയോഗിച്ച് അപമാനിച്ച രാഹുൽ ഈ രാജ്യത്തെ 140 കോടി
ലണ്ടന്‍: നിര്‍മ്മിത ബുദ്ധി ആഗോളതലത്തില്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി പുനഃസംഘടനയിലേക്ക് മാറുന്നു. മുന്‍നിര സാമൂഹിക മാധ്യമ കൂട്ടായ്മകളും തൊഴില്‍ അധിഷ്ഠിത ശൃംഖലകളും വലിയ തോതിലുള്ള പിരിച്ചുവിടലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പ്രമുഖ കമ്പനി തങ്ങളുടെ എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍, മറ്റൊരു സ്ഥാപനത്തില്‍ ആറൂറിലധികം പേര്‍ക്കാണ് ഈ മാസം ജോലി നഷ്ടപ്പെടുന്നത്. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനി, ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളമാണ് വെട്ടിക്കുറയ്ക്കുന്നത്. എന്നാല്‍ പിരിച്ചുവിടലില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ നീക്കങ്ങള്‍. നിലവിലുള്ള
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യദ്രോഹികളാണെന്ന പരാർശവുമായി രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ആര്‍.എസ്.എസും രാജ്യദ്രോഹികളാണെന്ന് ആരോപിച്ച രാഹുൽ, ഇവർ ദിനവും ഭരണഘടനയെ ആക്രമിക്കുകയും ഇന്ത്യയെ ഏതാനും വ്യവസായികൾക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്നാണ് പറഞ്ഞത്. റായ്ബറേലിയില്‍ പ്രാദേശിക വിപ്ലവകാരിയായ വീര പാസി അനുസ്മരണ ‘ബഹുജന്‍ സ്വാഭിമാന്‍ സഭ’യില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമർശം. ‘ആര്‍.എസ്.എസുകാർ നിങ്ങളുടെ വീടുകളില്‍ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ സംഘടനയും, നേതാക്കളായ മോദിയും ഷായും രാജ്യദ്രോഹികളാണെന്ന്
ബേയ്ജിംഗ്: ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളി പുതിയ തലത്തിലേക്ക് മാറുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ മേധാവിത്വ മോഹങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് റഷ്യയും ചൈനയും ബീജിങ്ങില്‍ വീണ്ടും കൈകോര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന, പരോക്ഷമായി അമേരിക്കയ്ക്കുള്ള കടുത്ത താക്കീതാണ്. എന്നാല്‍, ഈ അമേരിക്കന്‍ വിരുദ്ധതയുടെ തിളക്കത്തിനിടയിലും സ്വന്തം സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചൈനയുടെ നെട്ടോട്ടമാണ് അണിയറയില്‍ കാണാനാകുന്നത്. കഴിഞ്ഞ ആറുമാസമായി ഇറാനിലും വെനസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക
തിരുവനന്തപുരം: മില്‍മ പാല്‍ വില കൂട്ടി. ഇതോടെ ലിറ്ററിന് നാല് രൂപ വർധിച്ചു 56 രൂപയായി മാറും . വരുന്ന ജൂണ്‍ 1 മുതലേ പുതുക്കിയ വില പ്രാബല്യത്തില്‍ വരികയുള്ളു. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ആയത്. പുതുക്കിയ വര്‍ധന പ്രകാരം മൊത്തം തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്കാകും ലഭിക്കുന്നത്









