വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസില്‍ സുപ്രധാന തിരുത്തലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന അതീവ ഗുരുതരമായ വ്യോമയാന നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് വലിയ ആശ്വാസമേകുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ വിവാദ പോലീസ് നടപടി പുതിയ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.

ബംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായി ; ബത്തേരി സ്വദേശിക്കെതിരെ പരാതി

ബംഗളൂരു: ബംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരിയുടെ ആരോപണം. ഡിസിപിക്ക് പരാതി നൽകിയപ്പോഴാണ്  പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി പറയുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

സംസ്ഥാനത്തെ മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കി ബംഗാൾ സർക്കാർ

ബംഗാൾ : പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ ക്ഷേമ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്രസകളിലും ‘വന്ദേമാതരം’  ആലപിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. മെയ് 19-ന് മദ്രസാ വിദ്യാഭ്യാസ ഡയറക്ടർ ഒപ്പുവെച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് . ഉത്തരവ് പുറത്ത് വരുന്ന  നിമിഷം മുതൽ തന്നെ ഇത് പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാനത്തുടനീളമുള്ള സർക്കാർ മോഡൽ മദ്രസകൾ, അംഗീകൃത ഗവൺമെന്റ് എയ്ഡഡ് മദ്രസകൾ, അൺ-എയ്ഡഡ് മദ്രസകൾ എന്നിവയ്‌ക്കെല്ലാം ഈ നിയമം ഒരേപോലെ ബാധകമായിരിക്കുമെന്നും വിജ്ഞാപനത്തിൽ

ഇറാന്‍ യുദ്ധത്തില്‍ ട്രംപും നെതന്യാഹുവും രണ്ടുതട്ടില്‍; സമാധാന ചര്‍ച്ചയ്ക്ക് ട്രംപ്, വ്യോമാക്രമണത്തിന് നെതന്യാഹു; ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ‘അസ്വസ്ഥന്‍’

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സമാധാന നീക്കങ്ങളെയും യുദ്ധഗതിയെയും മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയ ഭിന്നതകളാണ് ലോകത്തെ ഏറ്റവും അടുത്ത രണ്ട് സഖ്യകക്ഷികള്‍ക്കിടയില്‍ പുകയുന്നതെന്ന് വെളിപ്പെടുത്തലുകള്‍. ഇറാനെതിരായ സൈനിക നീക്കം തുടരുന്നതുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന സുദീര്‍ഘമായ ടെലിഫോണ്‍ സംഭാഷണത്തിലാണ് മിഡില്‍ ഈസ്റ്റിനെ കലുഷിതമാക്കുന്ന ഈ തര്‍ക്കങ്ങള്‍ പരസ്യമായത്. ഇറാന് മേല്‍ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന്

എഴുപതാണ്ടിന്റെ അക്കാദമിക പാരമ്പര്യം; അക്കാദമിക മികവിന്റെ ഏഴാം സ്വര്‍ഗ്ഗം; ഓട്ടോണമസ് തിളക്കത്തില്‍ കോട്ടയത്തിന്റെ സ്വന്തം ബി.സി.എം. കോളേജ്

കോട്ടയം: അക്ഷരനഗരിയുടെ വിജ്ഞാനചരിത്രത്തില്‍ ഇനി സുവര്‍ണ്ണാക്ഷരങ്ങളില്‍ ബി.സി.എം. കോളേജിന്റെ പേരും രേഖപ്പെടുത്താം. വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ ചുവടുവെപ്പുകളുമായി മുന്നേറുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (ബി.സി.എം) കോളേജിന് യു.ജി.സി.യുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. ഇതോടെ കോട്ടയം ജില്ലയില്‍ ഈ ഉന്നത പദവി സ്വന്തമാക്കുന്ന ഏഴാമത്തെ കലാലയമായി ബി.സി.എം. മാറി. കോളേജിന് ലഭിച്ച ചരിത്രനേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കോളേജ് പേട്രണുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചതോടെ കലാലയ മുറ്റത്ത് ഇനി പുതിയൊരു അക്കാദമിക യുഗത്തിന് തുടക്കമാവുകയാണ്.

പെരുവന്താനത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി

ഇടുക്കി: ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം നാല്പതാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് ഉരുണ്ടുവീണ് വന്‍ അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുമിളിയില്‍ നിന്നും കോട്ടയത്തേക്ക് അന്‍പതോളം യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെയായതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്ന സമയത്താണ് മലയിടുക്കില്‍ നിന്ന് വന്‍ ശബ്ദത്തോടെ പാറക്കല്ല് പതിച്ചത്. പിന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ അത്ഭുതകരമായാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡിന് വശത്തെ മലയിടുക്കില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ

തുറന്നുപറച്ചിലുകള്‍ക്ക് വിലക്ക്; കേന്ദ്ര നിലപാടിന് പുല്ലുവില; തിരുത്തലില്ലെങ്കില്‍ സി.പി.എമ്മിന് ബംഗാള്‍ ഗതിയെന്ന് അണികള്‍; കൊല്ലത്തെ യോഗത്തില്‍ കൂട്ടപ്പൊരിച്ചില്‍

കൊല്ലം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ‘തുറന്ന ചര്‍ച്ചയും തിരുത്തലും’ ഉണ്ടാകുമെന്ന സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറിയുടെയും കേന്ദ്ര നേതൃത്വത്തിന്റെയും പ്രഖ്യാപനങ്ങള്‍ക്ക് താഴേത്തട്ടില്‍ പുല്ലുവില. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ കൊല്ലം കൊട്ടാരക്കരയില്‍ ചേര്‍ന്ന സി.പി.എം. നേതൃയോഗത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയര്‍ന്ന ആഭ്യന്തര വിമര്‍ശനത്തെ മുതിര്‍ന്ന നേതാക്കള്‍ ഭീഷണിപ്പെടുത്തി വായടപ്പിച്ചു. സത്യാവസ്ഥ തുറന്നുപറഞ്ഞ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ യോഗത്തില്‍ വെച്ച് വിലക്കിയതോടെ അദ്ദേഹം യോഗം ബഹിഷ്‌കരിച്ച് പുറത്തുപോയി. കൊല്ലംകാരനായ പി.ബി. അംഗം എം.എ.

മുഖ്യനെ പൂക്കി ആക്കിയ ഫിജിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണം

തിരുവനന്തപുരം : മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനുമായി കൂടിക്കാഴ്ച നടത്താൻ വി.ഡി സതീശൻ. കോൺഗ്രസ്‌ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷൻ സോഷ്യൽ മീഡിയയിൽ തരംഗമായതിന്‌ പിന്നാലെയാണ് ഫിജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ എക്സ്പ്രഷൻ. പിന്നാലെ തന്നെ പൂക്കി സി.എം എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ചോദ്യം ചോദിച്ച മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി

സ്പീക്കര്‍ പദവി ഒഴിഞ്ഞു, ‘നീതി’യില്‍ നിന്ന് പടിയിറക്കം; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്ത്? കൊടിയേരിയുടെ പ്രിയശിഷ്യനെ കാത്തിരിക്കുന്നതെന്ത്?

തിരുവനന്തപുരം: 44 മാസം നീണ്ട നിയമസഭാ സ്പീക്കര്‍ പദവിയൊഴിഞ്ഞ് എ.എന്‍. ഷംസീര്‍ ഔദ്യോഗിക വസതിയായ ‘നീതി’യുടെ പടികളിറങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്താണ്? തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്ത്, സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് പദവി ഒഴിയുന്നതെന്ന് വ്യക്തമാക്കിയ ഷംസീര്‍ ഇനി കണ്ണൂര്‍ കേന്ദ്രീകരിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം സിറ്റിംഗ് എം.എല്‍.എമാര്‍ക്കും വീണ്ടും അവസരം ലഭിച്ചപ്പോള്‍ ഷംസീറിന് മാത്രം

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രം; ലിമിറ്റഡ് സ്റ്റോപ്പിലും ഫാസ്റ്റിലും ഇല്ല; വരുമാനപരിധി ഉണ്ടാകില്ലെങ്കിലും ഖജനാവിന് വന്‍ ബാധ്യത; പ്രതിമാസം 220 കോടി നല്‍കേണ്ടി വരും

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരന്റി’ പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. സാമ്പത്തിക വരുമാനപരിധിയില്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണമെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി.ക്കും സര്‍ക്കാരിനും ഇത് വരുത്തിവെക്കുന്ന അധികബാധ്യത ചെറുതല്ല. മാസംതോറും കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തുന്ന