ഗോസംരക്ഷണ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ വ്യാപകമായി അടച്ചു പൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു. ഇതോടെ ബലിപെരുന്നാള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് എത്തേണ്ടിയിരുന്ന കന്നുകാലി ഇറക്കുമതി പ്രതിസന്ധിയിലായി. കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണി ശക്തമായിരിക്കുന്നത്. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയിലുണ്ടായ തിരിച്ചടി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാന്‍ ഇടയാക്കുമെന്നാണ് വ്യാപാരികള്‍
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിലും വടശ്ശേരി ദാമോദരമേനോൻ സതീശൻ. നിലപാട് ആവർത്തിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രി വി ഡി സതീശൻ എംഎൽഎ എന്ന നിലയിൽ ഇന്ന് നിയമ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത് വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന പേരിൽ. മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതും ഇതേ പേരിലായിരുന്നു. വി ഡി സതീശൻ തന്റെ പേരിലെ ജാതിവാൽ ഉയർത്തിപ്പിടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങിലൂടെ ശ്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. കെപിസിസി വക്താക്കളായ ഡോ.ജിൻറ്റോ ജോൺ, അഡ്വ.വി ആർ
മലപ്പുറം: ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും മുൻ മന്ത്രിയും സി പി എം സഹയാത്രികനുമായ കെ ടി ജലീൽ. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും-ഫേസ് ബുക്ക് പോസ്റ്റിൽ ജലീൽ നിലപാട് വ്യക്തമാക്കുന്നു. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറുമെന്നും ജലീൽ പറഞ്ഞു. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം.
ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ഇന്ധനവിലയും ചര്‍ച്ച ചെയ്യാനെന്ന ഔദ്യോഗിക വിശദീകരണത്തിനിടയിലും, ജൂണ്‍ രണ്ടാം വാരത്തോടെ നടക്കാനിടയുള്ള മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും തന്നെയാണ് അണിയറയിലെ പ്രധാന അജണ്ടയെന്നാണ് സൂചനകള്‍. എല്ലാ കേന്ദ്രമന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാനത്ത് തുടരാന്‍ പ്രധാനമന്ത്രി
തിരുവനന്തപുരം: പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കാറ്റില്‍പ്പറത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ? നിയമലംഘനം നടത്തിയ ഐ.എ.എസ്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ വകുപ്പുകളുണ്ടെങ്കിലും, തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കര്‍ശന നിര്‍ദ്ദേശത്തിന് വിധേയമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അവ ലംഘിച്ച പശ്ചാത്തലത്തില്‍, പുതിയ ഭരണകൂടം ഈ ഉദ്യോഗസ്ഥ വേട്ടയ്ക്ക് പച്ചക്കൊടി കാട്ടുമോ അതോ വിഷയം ഒതുക്കിത്തീര്‍ക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടയിലെ ആലിംഗന ദൃശ്യങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ പരിസരബോധം മറന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും ക്യാമറകള്‍ക്കും മുന്നില്‍ വെച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് നേതാക്കളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഈ പെരുമാറ്റത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊതുസമൂഹം അത് സദയം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി ഭരണഘടനയും ഭരണവിരുദ്ധ വികാരവും മുന്‍നിര്‍ത്തി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയരുമ്പോഴും, പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറില്ലെന്ന് സി.പി.എം. സംസ്ഥാന ഘടകം വ്യക്തമാക്കി. ഡല്‍ഹിയില്‍ നാളെ ആരംഭിക്കുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരളത്തിലെ പരാജയവും പിണറായിയുടെ നേതൃത്വവും പ്രധാന ചര്‍ച്ചയാകാനിരിക്കെയാണ്, എടുത്ത തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന കര്‍ശന നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയത്. പിണറായി വിജയനെ
തിരുവനന്തപുരം/പാലക്കാട്: പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഏറ്റവും ശ്രദ്ധേയമായതും കളര്‍ഫുളായതുമായ ഒന്നായിരുന്നു പാലക്കാടിന്റെ പുതിയ ജനപ്രതിനിധി രമേശ് പിഷാരടിയുടേത്. രാഷ്ട്രീയ നാടകങ്ങള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായി ഇംഗ്ലീഷിലാണ് അദ്ദേഹം എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രിയങ്കരനുമായ പിഷാരടി ജനപ്രതിനിധിയായെത്തുമ്പോള്‍ സഭയ്ക്കകത്തും പുറത്തും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. ജനവിധി മാനിച്ചുകൊണ്ട് തന്റെ പ്രൊഫഷണലായ സിനിമകളും മെഗാ സ്റ്റേജ് ഷോകളും പൂര്‍ണ്ണമായും ഒഴിവാക്കുകയാണെന്നും ഇനി മുഴുവന്‍ സമയവും പാലക്കാട്ടുകാര്‍ക്കായി ജീവിക്കുമെന്നും പിഷാരടി പ്രഖ്യാപിച്ചു കഴിഞ്ഞു.
പാലക്കാട് : ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹൻ കുമാറിൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ ഇവരെ കുത്തിപ്പരിക്കേൽപ്പിച്ച പത്മജയുടെ ഭർത്താവ് അനിൽ കുമാർ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു ഇയാൾ ആക്രമണം നടത്തിയത് . ഭാര്യവീട്ടിൽ എത്തിയ അനിൽ
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എബോള വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എബോള ബാധിത രാജ്യങ്ങളായി കണക്കാക്കുന്ന കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിർദ്ദേശം










