ദാവൂദിന് ‘വിഷം’ കൊടുത്തത് ആര്? ഇന്ത്യയുടെ കൊടും ശത്രുവിന് സംഭവിക്കുന്നത് ഇത് ദാവൂദിന്റെ കഥ

സിനിമയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന ‘ധുരന്തര്‍ 2’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ദാവൂദ് ഇബ്രാഹിമിന്റെ തകര്‍ച്ച വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘ധുരന്തര്‍’ അതിന്റെ രണ്ടാം ഭാഗത്തിലൂടെ ചര്‍ച്ചയാക്കുന്നത് വെറുമൊരു ത്രില്ലര്‍ കഥയല്ല; മറിച്ച് ഇന്ത്യയെ ചോരയില്‍ മുക്കിയ ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇന്നത്തെ ദയനീയാവസ്ഥ കൂടിയാണ്. സ്‌ക്രീനിലെ വില്ലനേക്കാള്‍ ക്രൂരനായ ഈ യഥാര്‍ത്ഥ വില്ലന്‍ ഇന്ന് കറാച്ചിയിലെ ഏതോ രഹസ്യ ആശുപത്രിയില്‍

ഹങ്കറിയിലെ പെട്രോകെമിക്കൽ പ്ലാന്റിൽ സ്ഫോടനം ; ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക്

ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിലെ ടിസാഉജ്വാരോസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹംഗേറിയൻ ഊർജ്ജ കമ്പനിയായ ‘മോൾ ഗ്രൂപ്പിന്റെ’ (MOL Group) ഉടമസ്ഥതയിലുള്ള ഒലെഫിൻ-1 (Olefin-1) പ്ലാന്റിലാണ് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. പൈപ്പ് ലൈനിലെ ഹൈഡ്രോകാർബൺ ചോർച്ചയാണ്  അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് ഭീതി പരത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില അതീവ

എബോള വ്യാപനം ; കേരളത്തിലും സുരക്ഷാ നിർദ്ദേശം ; എയർപോർട്ടുകളിൽ തെര്‍മല്‍ സ്‌ക്രീനിങ്ങും, വിഷ്വല്‍ ഇന്‍സ്‌പെക്ഷനും

കൊച്ചി : എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിൽ  അതീവ ജാഗ്രതാ നിര്‍ദേശം. ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍, രോഗബാധിത പ്രദേശങ്ങളില്‍ നിന്നും  എത്തുന്നവര്‍ക്ക് 21 ദിവസം വരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ എവിടെയും എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന

കോക്ക്റോച്ച് ജനത പാർട്ടിയുടെ മനുഷ്യച്ചങ്ങലക്ക് വിലക്ക് ; പാർട്ടി സ്ഥാപകന് വധഭീഷണി

ബെംഗളൂരു : സോഷ്യൽ മീഡിയ യുവത്വത്തിനിടയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കോളിളക്കമായി മാറിയ ‘കൊക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janata Party CJP) മനുഷ്യച്ചങ്ങലയ്ക്ക് വിലക്കേർപ്പെടുത്തി കർണാടക പോലീസ് . മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങല നിയമവിരുദ്ധമാണെന്നും ഇതിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങൾ ഫ്രീഡം പാർക്കിൽ  മാത്രമേ അനുവദിക്കാവൂ എന്ന കർണാടക ഹൈക്കോടതിയുടെ കർശന നിർദ്ദേശമുള്ളതിനാലാണ് ടൗൺഹാളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കോഴിക്കോട് കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് കടിയേറ്റു

കോഴിക്കോട് :  കൊടിയത്തൂരിൽ വിദ്യാർഥിക്ക്  കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റു . കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ കടിയേറ്റത്. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ജസ്മലിന്റെ കാലിൽ കുറുനരി കടിച്ചത്. ഉടനടി നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിയിട്ടുണ്ട് . നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പകൽസമയം ജനവാസ

ഹ്രസ്വദൂര അഗ്നി-1 മിസൈൽ വിജയകരമായി പരീക്ഷണം നടത്തി ഇന്ത്യ ; വിക്ഷേപിച്ചത് ഒഡീഷയിൽ നിന്ന്

ഭുവനേശ്വർ : ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ  ശക്തി ലോകത്തിന് മുന്നിൽ വെളിവാക്കി  ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ (Agni-1) വിജയകരമായി പരീക്ഷണം നടത്തി രാജ്യം. വെള്ളിയാഴ്ച ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു  മിസൈൽ വിക്ഷേപിച്ചതെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചത് . സൈനിക കമാൻഡായ ‘സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ’ മേൽനോട്ടത്തിലായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ വശങ്ങളും പരീക്ഷണത്തിലൂടെ കൃത്യമായി വിലയിരുത്താനും ഉറപ്പുവരുത്താനും സാധിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു . രാജ്യത്തിന്റെ  പ്രതിരോധ ശേഷിയും

കാട്ടാന ആക്രമണത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് പരിക്ക്

പത്തനംതിട്ട : മൂഴിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് പരിക്ക് . കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു തങ്കപ്പനാണ്  പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് തന്റെ ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോവുകയായിരുന്നു ഷിബു. വേലുത്തോടിന് സമീപം എത്തിയപ്പോളാണ് ഷിബുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഷിബുവിന് സാരമായി പരിക്കേറ്റു. കാലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. കൂടാതെ ശരീരമാസകലം പരിക്കുകളുമുണ്ട്.

വാഹനം കാണാതെ രജിസ്ട്രേഷൻ പുതുക്കൽ; കൊല്ലം ആർടിഒയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിട്ട് പരിശോധിക്കുകയോ കാണുകയോ ചെയ്യാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ.  കൊല്ലം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മിഷണർ സസ്പെൻഡ്‌ ചെയ്തത്. മറ്റു ജില്ലകളിൽ നിന്നും കൊണ്ടുവരുന്ന വാഹനങ്ങൾൾക്ക്പോലും മഞ്ജു നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയിരുന്നു. ആവശ്യമായ പരിശോധന നടത്താതെ 19 വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്യജില്ലകളിലെ  വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ  ആർ ടി ഒ

ഗൺമാൻമാരുടെ മർദ്ദനം നിയമവിരുദ്ധം; പഴയ റിപ്പോർട്ട് അജിത് കുമാർ തിരുത്തിയതിലും അന്വേഷണം

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കേരള യാത്രയ്ക്കിടയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. മർദ്ദനത്തിന് നേതൃത്വം നൽകിയ അനിൽകുമാർ. സന്ദീപ് എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത. ഗൺമാൻമാരുടെ നടപടി നിയമപരമായി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ആലോചിക്കുന്നത്.  സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം അനിൽകുമാറിനെയും സന്ദീപിനെയും പ്രതികളാക്കി

ഇനി പിണറായി യുഗം കഴിഞ്ഞോ? പെട്ടിതാങ്ങികളും അമൂല്‍ബേബിമാരും പാര്‍ട്ടി മാറ്റണം; എം.വി. ഗോവിന്ദനെ ബഹിഷ്‌കരിക്കാന്‍ അണികള്‍; തോല്‍വിക്ക് പിന്നാലെ സഖാക്കള്‍ തെരുവില്‍; സി.പി.എമ്മിനെ പിടിച്ചുലച്ച് ഉള്‍പ്പാര്‍ട്ടി വിപ്ലവം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് പിന്നാലെ സി.പി.എമ്മിന്റെ കോട്ടകളില്‍ പിണറായി വിജയനും ഔദ്യോഗിക നേതൃത്വത്തിനുമെതിരെ പരസ്യമായ കലാപക്കൊടി. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉടനടി പിരിച്ചുവിടണമെന്നും, തോല്‍വിയുടെ പ്രധാന ഉത്തരവാദിയായ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ പാര്‍ട്ടി അടുത്ത തവണയും തിരിച്ചു വരില്ലെന്നും താഴേത്തട്ടിലുള്ള കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ വിവിധ ഏരിയാ കമ്മിറ്റി യോഗങ്ങളിലാണ് ഔദ്യോഗിക നേതൃത്വത്തെ പൂര്‍ണ്ണമായി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സ്‌ഫോടനാത്മകമായ