കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട ‘ബ്രൂസിലി ഷിബു’ ഒടുവില്‍ പിടിയില്‍; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് കാട്ടാക്കട പോലീസ് പൊക്കി; ലഹരി മാഫിയാ തലവന്‍ കുടുങ്ങി

തിരുവനന്തപുരം/കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ലഹരി മാഫിയാ തലവനുമായ പന്നിയോട് സ്വദേശി ‘ബ്രൂസിലി ഷിബു’ (ഷിബു) ഒടുവില്‍ പോലീസ് പിടിയിലായി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പോലീസിന്റെ കണ്ണ് വെട്ടിച്ച് തമിഴ്നാട്ടിലേക്ക് ഒളിവില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ കാട്ടാക്കട പോലീസ് സംഘം ഇയാളെ അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയത്. മേഖലയിലെ നിരവധി കഞ്ചാവ്, ഗുണ്ടാ കേസുകളില്‍ പ്രതിയായ ഇയാളുടെ

കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; 2 പേർ അറസ്റ്റിൽ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സുലൂർ സ്വദേശികളായ കാർത്തിക്, മോഹൻ രാജ് എന്നിവരാണ് പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സാധനങ്ങൾ വാങ്ങാൻ കടയിലേക്കുപോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണമ്പാളയം തടാകത്തിന് സമീപമായിരുന്നു 10 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം

‘അമ്മ’യിലെ രാജിക്ക് കാരണം ടിനി ടോമും കൂട്ടരും; ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, അവിഹിത കഥകള്‍ പ്രചരിപ്പിച്ചു: കടുത്ത വെളിപ്പെടുത്തലുകളുമായി നടി അന്‍സിബ ഹസ്സന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും താന്‍ രാജിവെക്കാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തി നടി അന്‍സിബ ഹസ്സന്‍ രംഗത്ത്. നടന്‍ ടിനി ടോമും സംഘടനയിലെ ചില പ്രത്യേക വ്യക്തികളുമാണ് തന്റെ രാജിക്ക് പിന്നിലെന്ന് അന്‍സിബ തുറന്നടിച്ചു. അമ്മയുടെ നേതൃത്വത്തിലേക്ക് എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തനിക്കെതിരെ ചിലര്‍ ബോധപൂര്‍വ്വം കരുക്കള്‍ നീക്കാന്‍ തുടങ്ങിയതായും, കമ്മിറ്റിക്കുള്ളിലെ സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളെ ചില അംഗങ്ങള്‍ വ്യക്തിപരമായ വൈരാഗ്യമായി മാറ്റിയെടുത്തതായും താരം വെളിപ്പെടുത്തി. തന്റെ വ്യക്തിത്വത്തെയും

വിഷു ബമ്പർ ഫലം പുറത്ത്: 12 കോടി കരുനാഗപ്പള്ളിയിൽ വിറ്റ VB 135452 എന്ന ടിക്കറ്റിന്!

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന് ലഭിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിലെ ഏജന്റായ ഡി. അനിൽ ആണ് ഒന്നാം സമ്മാനം നേടിയ ഈ ഭാഗ്യ ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനം നേടിയ ഇതേ നമ്പറിലുള്ള മറ്റ് അഞ്ച് പരമ്പരകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ഇത്തവണ വിഷു ബമ്പർ

സോളാര്‍ ഗൂഢാലോചനയില്‍ വിചാരണ നേരിടാന്‍ ഗണേഷ് കുമാര്‍; കൊട്ടാരക്കര കോടതിയിലെ സാക്ഷിമൊഴി വഴിത്തിരിവിലേക്ക്; മുന്‍ മന്ത്രിക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുരുക്ക് മുറുകുമെന്ന് നിയമവിദഗ്ദ്ധര്‍; പത്തനാപുരത്തെ പതനത്തിന് പിന്നാലെ രാഷ്ട്രീയ അസ്തമയ ഭീതിയില്‍ കേരള കോണ്‍ഗ്രസ് (ബി); ഉമ്മന്‍ചാണ്ടി കേസ് അവസാന ഘട്ടത്തിലേക്ക് 

കൊല്ലം/കൊട്ടാരക്കര: സോളാര്‍ പീഡനക്കേസിന്റെ മറവില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന് നിയമക്കുരുക്ക് മുറുകുന്നു. വിചാരണ കോടതിയില്‍ തന്നെ ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരവും സുപ്രധാനവുമായ സാക്ഷിമൊഴികള്‍ പുറത്തുവന്നതോടെ, വരും ദിവസങ്ങളില്‍ ഇയാള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കടുത്ത വിചാരണ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയില്‍ കെപിസിസി അംഗം

മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കടയ്ക്കലില്‍ പ്രവാസി ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അഞ്ചുമുക്ക് സ്വദേശികളായ സുഗതന്റേയും ലതയുടേയും മരണകാരണം അവ്യക്തം

കൊല്ലം: വിദേശത്തേക്ക് തിരികെ പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്ലം കടയ്ക്കലില്‍ പ്രവാസി ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ അഞ്ചുമുക്ക് സ്വദേശികളായ സുഗതന്‍, ഭാര്യ ലത എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഒരേസമയം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കുകയും അവിടെ ജോലി ചെയ്യുകയും ചെയ്യുന്ന ഇവര്‍, അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇന്നുതന്നെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ഇരുവരുടെയും അപ്രതീക്ഷിത മരണം സംഭവിച്ചിരിക്കുന്നത്. ദീര്‍ഘവര്‍ഷങ്ങളായി വിദേശത്ത് മികച്ച ജോലിയിലായിരുന്ന ദമ്പതികള്‍ ഇത്തവണത്തെ നാട്ടിലെ അവധിക്കാലം പൂര്‍ത്തിയാക്കി ഇന്ന്

‘കാണിച്ച് തരാന്‍ പറ പ്രൂഫ്, ഒരു ലക്ഷമൊക്കെ എന്റെ റേഞ്ചിന് പറ്റിയതാണോ?’; മാധവ് സുരേഷിനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് അശ്വന്ത് കോക്ക്; ആരോപണങ്ങള്‍ക്ക് മറുപടി തെറിവിളിയിലും വെല്ലുവിളിയിലും; കള്ളം പറഞ്ഞാല്‍ വനവാസത്തിന് പോകാനും റെഡി

കൊച്ചി/കോഴിക്കോട്: പണം വാങ്ങി സിനിമാ റിവ്യൂ ചെയ്യുന്നുവെന്ന ബോളിവുഡ്/മലയാള നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെയും ‘അങ്കം അട്ടഹാസം’ സിനിമാ സംഘത്തിന്റെയും ആരോപണങ്ങള്‍ക്ക് നേരെ തനത് ശൈലിയില്‍ കടുത്ത തെറിവിളികളോടെ പ്രതികരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അശ്വന്ത് കോക്ക്. ചിത്രത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ റിവ്യൂവര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന നിര്‍മ്മാതാക്കളുടെ വാര്‍ത്താസമ്മേളനത്തിലെ വാദമാണ് കോക്കിനെ പ്രകോപിപ്പിച്ചത്. താന്‍ പണം വാങ്ങിയാണ് പടങ്ങളെ വിലയിരുത്തുന്നതെന്ന് ഒരൊറ്റ തെളിവ് സമര്‍പ്പിച്ചാല്‍ ഈ പണി നിര്‍ത്തി

ലഹരിവേട്ടയ്ക്ക് പുറമെ പോലീസ് സ്റ്റേഷനുകളിൽ വൻ അഴിച്ചുപണി; ‘ഓപ്പറേഷൻ തുഫാൻ -ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടികളുമായി കേരള പോലീസ്. മയക്കുമരുന്ന് വേട്ടയ്ക്കായി പോലീസിന്റെ പുതിയ കർമ്മ പദ്ധതി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ തുഫാൻ -ദി നർക്കോ ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. പോലീസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ എസ് പി മുതൽ മുകളിലോട്ടുള്ള റാങ്ക്കളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അധ്യക്ഷം വഹിച്ചു. പോലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത സന്ദർശനം

ക്യൂബയെ ശ്വാസംമുട്ടിച്ച് ട്രംപ്; എണ്ണ ഉപരോധവും റൗള്‍ കാസ്ട്രോയ്ക്കെതിരെയുള്ള കൊലക്കുറ്റവും ഭരണമാറ്റം ലക്ഷ്യമിട്ടോ?

വാഷിങ്ടണ്‍: ദശകങ്ങളായി നിലനില്‍ക്കുന്ന ശീതയുദ്ധത്തിന്റെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ച് അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഹവാനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കടുപ്പമേറിയ നീക്കങ്ങള്‍ നടത്തുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ ക്യൂബയ്ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക-സൈനിക-നിയമ സമ്മര്‍ദ്ദങ്ങളാണ് പ്രയോഗിക്കുന്നത്. കടുത്ത എണ്ണ ഉപരോധത്തിനും ഉപരോധങ്ങള്‍ക്കും പിന്നാലെ ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിക്കുന്ന പ്രതീകമായ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെ യു.എസ്. കോടതി കൊലക്കുറ്റത്തിന് കുറ്റപത്രം

പരാജയത്തിന്റെ ‘കാരണഭൂതന്‍’ പിണറായി തന്നെയെന്ന് മെഗാ തിരുവാതിര; എംഎല്‍എ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്ന് പാറശ്ശാല ഏരിയ സെക്രട്ടറി; റിയാസിനെതിരെ സംസാരിച്ചാല്‍ നടപടിയെന്ന് തിരുവമ്പാടിയില്‍ ഭീഷണി; തിരുവാതിരയും പാട്ടും നടത്തിയവര്‍ തന്നെ തിരിഞ്ഞുകൊത്തുന്നു; പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവാഴ്ചയ്ക്കുമെതിരെ അഭൂതപൂര്‍വ്വമായ ആഭ്യന്തര കലാപം പുകയുന്നു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും അദ്ദേഹം ധര്‍മ്മടം എംഎല്‍എ സ്ഥാനം രാജിവെച്ച് മാതൃകയാകണമെന്നും തിരുവനന്തപുരം പാറശ്ശാല ഏരിയ കമ്മിറ്റി യോഗത്തില്‍ ഔദ്യോഗികമായി ആവശ്യമുയര്‍ന്നു. പിണറായി വിജയനെ പ്രകീര്‍ത്തിച്ച് പണ്ട് ‘കാരണഭൂതന്‍’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ അതേ പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാര്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ