തൃശൂര്‍: സാംസ്‌കാരിക നഗരിയെ രണ്ട് മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി തൃശൂര്‍ പെരിങ്ങാവിലും നഗരമധ്യത്തിലും ആനയുടെ കലിതുള്ളല്‍. പാറമേക്കാവ് ക്ഷേത്രത്തില്‍ തൊഴീക്കാനായി കൊല്ലത്തുനിന്ന് എത്തിച്ച ‘ശിവം ലക്ഷ്മി അയ്യപ്പന്‍’ (ശ്രീ അയ്യപ്പന്‍ ശ്രീലക്ഷ്മി) എന്ന ആനയാണ് നഗരത്തില്‍ താണ്ഡവമാടിയത്. ജനവാസ മേഖലയിലൂടെ വിരണ്ടോടിയ ആന വഴിയിലുണ്ടായിരുന്ന കാര്‍ കൊമ്പ് കൊണ്ട് കുത്തിപ്പൊക്കി വായുവില്‍ നിര്‍ത്തിയ ശേഷം വലിച്ചെറിഞ്ഞു. ഈ സമയം വണ്ടിയിലുണ്ടായിരുന്ന പെരിങ്ങാവ് സ്വദേശിനി സംഗീത തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒരുകിലോമീറ്ററോളം ഓടി വീടുകളുടെ മതിലുകളും ഗേറ്റുകളും തകര്‍ത്ത
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജി വെച്ച് ഒഴിയുന്നത്. ആറുമാസം മുന്‍പാണ് റസൂല്‍ പൂക്കുട്ടി ചെയര്‍മാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചപ്പോൾ ആണ് റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. പുതിയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പരിഗണനയിൽ ഉള്ളത്. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞ
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിലായി വര്‍ധിപ്പിച്ചത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങള്‍ക്ക് മേല്‍ വിലക്കയറ്റത്തിന്റെ ഇരുട്ടടി അടിക്കുന്നത്. പുതിയ വര്‍ധനവോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി കുതിച്ചുയര്‍ന്നു. ഡീസല്‍ വിലയാകട്ടെ 101 രൂപയും കടന്നുപോയി. വാണിജ്യ നഗരമായ കൊച്ചിയിലും സമാനമായ രീതിയിലാണ് നിരക്കുകള്‍ ഉയര്‍ന്നത്.
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ഇന്ന് രാവിലെ എത്തിയ മന്ത്രിയെ സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖറും പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഡിജിപി എസ്. ശ്രീജിത്തും ചേർന്ന് സ്വീകരിച്ചു. ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി പോലീസ് ആസ്ഥാനത്തെത്തിയ മന്ത്രിക്ക് പോലീസ് സേന ഔദ്യോഗികമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരവ് അർപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിർണ്ണായകമായ ചർച്ചകൾ നടത്തിവരികയാണ്.
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിന്റെ അന്വേഷണം മുന്‍ ഇടത് സര്‍ക്കാരിലെ ദേവസ്വം മന്ത്രിമാരിലേക്ക് നീളുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവരിലേക്കാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണക്കണ്ണുകള്‍ നീളുന്നത്. ഇരുവരുടെയും മന്ത്രിപ്പണി കാലത്തുണ്ടായ സാമ്പത്തിക ആരോപണങ്ങളും ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളും വരും ദിവസങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഏരിയ കമ്മിറ്റികളില്‍ പാര്‍ട്ടിക്കുള്ളില്‍
ന്യൂഡല്‍ഹി: അധികാരത്തിന്റെ അഹന്തയില്‍ രാജ്യത്തെ യുവാക്കളെ ‘പാറ്റകള്‍’ എന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മീമുകളിലൂടെയും ട്രോളുകളിലൂടെയും ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ച കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്കെയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കുള്ള പൂര്‍ണ്ണമായ ആക്സസ് നഷ്ടപ്പെട്ടതായും നിലവില്‍ അത് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ദിപ്കെ തന്നെ എക്സിലൂടെ (ട്വിറ്റര്‍) പരസ്യപ്പെടുത്തി. ഇതിനു പുറമെ സി.ജെ.പിയുടെ ബാക്കപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ അധികൃതര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്തതായും
തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ ആനയിടഞ്ഞ് ജനവാസമേഖലയിൽ കനത്ത ഭീതിയും പരിഭ്രാന്തിയും പരത്തി. കൊല്ലത്തുനിന്ന് തൃശ്ശൂരിലെത്തിച്ച ‘ശിവലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് ടൗൺ ഹാൾ പരിസരത്തുവെച്ച് പെട്ടെന്ന് അക്രമാസക്തയായത്. റോഡരികിൽ നിന്ന ഒരു നായ കുരച്ചതിനെത്തുടർന്നാണ് ആന ഭയന്നോടിയതെന്നും ഇതാണ് ഇടയാൻ കാരണമായതെന്നും പാപ്പാന്മാർ വ്യക്തമാക്കുന്നു. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ആന, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലൂടെ രണ്ട് കിലോമീറ്ററിലധികം ദൂരമാണ് വഴിയിലുള്ളതെല്ലാം തകർത്തെറിഞ്ഞ് മുന്നോട്ട് പാഞ്ഞത്. ഓഫീസ് സമയമായതിനാൽ റോഡുകളിൽ വലിയ വാഹനത്തിരക്കുള്ള സമയത്തായിരുന്നു ഈ അപകടം
തിരുവനന്തപുരം: നിയമസഭയില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നതിനെ ചൊല്ലി ബിജെപിയില്‍ കടുത്ത ആഭ്യന്തര തര്‍ക്കം പുകയുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിയമസഭാ കക്ഷി നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് ബിജെപി പാളയത്തില്‍ ഭിന്നത പരസ്യമായത്. എന്നാല്‍, സഭയിലെ ഒന്നാമന്റെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. നിയമസഭയില്‍ പാര്‍ട്ടിയുടെ ശബ്ദമാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ വി. മുരളീധരനാണെന്ന വാദം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുമ്പോഴും, മുന്‍സീറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ രാജീവ് ചന്ദ്രശേഖറിന് മടിയാണെന്നാണ് അണിയറ
തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ ഒത്തുകളിച്ച അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്നു എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വ്യാജരേഖാ നിര്‍മ്മാണത്തിന് കേസെടുത്തേക്കും. കേസ് അട്ടിമറിക്കാന്‍ എഡിജിപി പദവി ദുരുപയോഗം ചെയ്ത് യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ട് വലിച്ചുകീറി എറിഞ്ഞെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് നിര്‍ദ്ദേശം
സിനിമയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന ‘ധുരന്തര്‍ 2’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ദാവൂദ് ഇബ്രാഹിമിന്റെ തകര്‍ച്ച വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘ധുരന്തര്‍’ അതിന്റെ രണ്ടാം ഭാഗത്തിലൂടെ ചര്‍ച്ചയാക്കുന്നത് വെറുമൊരു ത്രില്ലര്‍ കഥയല്ല; മറിച്ച് ഇന്ത്യയെ ചോരയില്‍ മുക്കിയ ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇന്നത്തെ ദയനീയാവസ്ഥ കൂടിയാണ്. സ്‌ക്രീനിലെ വില്ലനേക്കാള്‍ ക്രൂരനായ ഈ യഥാര്‍ത്ഥ വില്ലന്‍ ഇന്ന് കറാച്ചിയിലെ ഏതോ രഹസ്യ ആശുപത്രിയില്‍










