കാറിനു തീപിടിച്ചു ഗർഭിണി മരിച്ച സംഭവം ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട് : ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി രജിൻലാൽ ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാറിന് തീപിടിച്ച് ഭാര്യ സോന (27) മരിച്ച് ഏഴാം ദിവസമാണ് ഭർത്താവും  മരണത്തിന് കീഴടങ്ങിയത്. മെയ് 15-ന് രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ  അപകടം ഉണ്ടായത്. ആറ് മാസം ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്തു

കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; അഞ്ച് ജില്ലകൾക്ക് പുതിയ കളക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് സർക്കാർ വൻതോതിലുള്ള അഴിച്ചുപണി നടത്തി. പുതിയ ഉത്തരവ് പ്രകാരം നിലവിലെ ജി.എസ്.ടി വകുപ്പ് കമ്മീഷണർ പാട്ടീൽ അജിത് ഭാഗവത്‌റാവുവിനെ ധനകാര്യ (റിസോഴ്സ്) വകുപ്പ് സെക്രട്ടറിയായി സർക്കാർ നിയമിച്ചു. ഇദ്ദേഹത്തിന് പകരക്കാരനായി ട്രാൻസ്പോർട്ട് വകുപ്പിൽ നിന്നും പി.ബി. നൂഹിനെ പുതിയ ജി.എസ്.ടി കമ്മീഷണറായി സർക്കാർ നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഇൻബാസേകർ കെ യെ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി സർക്കാർ മാറ്റി നിയമിച്ചു. ഇതിന്

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന്റെ കാറ്റ്; മീഡിയ സെക്രട്ടറിയായി റോയ് മാത്യുവും പ്രസ് സെക്രട്ടറിയായി സീജി കടയ്ക്കലും

തിരുവനന്തപുരം: സ്വന്തം ഓഫീസിലും വിസ്മയം സൃഷ്ടിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ.  മുൻ സർക്കാരിൽ നിന്നും വിഭിന്നമായി മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും പ്രസ്സ് സെക്രട്ടറിയും ജനകീയ മുഖങ്ങൾ. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് സു പരിചിതമായ മുഖമാണ് മീഡിയ സെക്രട്ടറി റോയ് മാത്യുവിന്റേത്. മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഇംഗ്ലീഷ് -മലയാളം ദിനപത്രങ്ങളിൽ മാത്രമല്ല, ദൃശ്യ മാധ്യമ രംഗത്തും ഏറെ ശ്രദ്ധേയനാണ്. അതുപോലെതന്നെയാണ് പ്രസ്സ് സെക്രട്ടറി സീജി കടയ്ക്കലും. അച്ചടി മാധ്യമങ്ങളിലല്ല, ദൃശ്യമാധ്യമ രംഗത്താണ് അദ്ദേഹത്തിന് കൂടുതൽ പരിചയം എന്നുമാത്രം.

നവകേരള ‘രക്ഷാപ്രവർത്തനത്തിൽ’ തുടരന്വേഷണം; കഴിഞ്ഞ 10 വർഷത്തെ പോലീസ് അതിക്രമങ്ങളിൽ പരാതികളുടെ പ്രളയം

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയിലെ രക്ഷാപ്രവർത്തനത്തിനെതിരെ പുതിയ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് പുതിയ പരാതികളുടെ പ്രളയമുണ്ടാകുന്നു. നേരത്തെ പരാതികൾ നൽകിയിട്ടും മുൻ എൽഡിഎഫ് ഭരണത്തിൽ യാതൊരു അന്വേഷണവും ഉണ്ടാകാത്ത കേസുകളിലെല്ലാം ഇപ്പോൾ കർശനമായ അന്വേഷണം ആവശ്യപ്പെട്ടാണ് ആളുകൾ രംഗത്തെത്തുന്നത്. യുഡിഎഫ് പ്രവർത്തകരും പ്രത്യേകിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് ഈ പരാതിക്കാരിൽ ഭൂരിപക്ഷവും. കെപിസിസി നേതാവും എറണാകുളം മുനിസിപ്പൽ കൗൺസിലറുമായ ദീപ്തി മേരി വർഗീസ്

കെ.കെ.രാഗേഷിന്റെ ‘ന്യൂനപക്ഷ വര്‍ഗീയ’ പ്രയോഗം വിവാദച്ചുഴിയില്‍; സിപിഎമ്മിനെതിരെ ഘടകകക്ഷിയും, പിന്തുണയുമായി ബിജെപിയും; ഐഎന്‍എല്‍ ഇടതു മുന്നണി വിട്ടേക്കും

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നടത്തിയ ‘ന്യൂനപക്ഷ വര്‍ഗീയത’ പ്രയോഗം ഇടതുമുന്നണിയിലും കേരള രാഷ്ട്രീയത്തിലും പുതിയ ചേരിതിരിവുകള്‍ക്ക് വഴിതുറക്കുന്നു. തോല്‍വിയുടെ ഭാരം ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം രാഷ്ട്രീയമായി തിരിച്ചടിക്കുകയാണ്. രാഗേഷിന്റെ നിലപാടിനെതിരെ എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ ഐഎന്‍എല്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, രാഗേഷിന് പൂര്‍ണ്ണ പിന്തുണയുമായി ബിജെപി എത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം

ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനം ; അഞ്ച് പോലീസുകാർ കുറ്റക്കാരെന്ന് എസ്.ഐ.ടി റിപ്പോർട്ട്‌ ; വകുപ്പുതല നടപടിക്കുള്ള ശുപാർശ ഡി.ജി.പിക്ക് കൈമാറും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ഉണ്ടായ മർദ്ദനത്തിൽ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് കാട്ടി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. പോലീസുകാരായ അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കുറ്റക്കാരായ ഈ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തര വകുപ്പുതല നടപടിക്കുള്ള ശുപാർശ ഉടൻ തന്നെ ഡിജിപിക്ക്  കൈമാറുമെന്നാണ് വിവരം. ലോക്കൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുവെച്ച് നിയന്ത്രണവിധേയമാക്കിയിട്ടും, പ്രതികളായ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിക്കുകയായിരുന്നു

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി ; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും ; ആറ് കളക്ടർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ സ‍‍ർക്കാർ‌ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎ.സ്.ടി കമ്മീഷണറായും നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങിയിട്ടുണ്ട്. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. കണ്ണൂർ കളക്ടർ

ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ഡി.സി.സി അംഗത്വം നൽകാൻ നീക്കം

ഇടുക്കി : ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡി.സി.സി അംഗത്വം നൽകാൻ നീക്കം.  നിഖിൽ പൈലി അടക്കം അഞ്ചു പേരെ ഇടുക്കി ഡി.സി.സി അംഗങ്ങളാക്കാൻ പ്രസിഡൻറ് സി.പി മാത്യുവാണ് നാമനിർദേശം ചെയ്തത്. കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറിയുടെ അംഗീകാരം കൂടി ലഭിച്ചാൽ നിഖിൽ പൈലി ഡി.സി.സി അംഗമാവും. 2022 ലാണ് ഇടുക്കി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല്ലപ്പെടുന്നത്. ധീരജിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.

പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ മന്ത്രിക്ക് നേരെ അധിക്ഷേപം; വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്‍ഷന്‍

Investigation against police officers who helped drug trafficking

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്തിനെതിരേയാണ് ജില്ലാ പോലീസ് മേധാവി അടിയന്തര നടപടി സ്വീകരിച്ചത്. പോലീസുകാരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് വകുപ്പുതല നടപടി. കാസര്‍കോട് ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരും ഉള്‍പ്പെടെ അംഗങ്ങളായുള്ള ‘പോലീസ് ഫ്രണ്ട്സ്’ എന്ന വാട്?സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം പ്രത്യക്ഷപ്പെട്ടത്. സുജിത്ത് ആദ്യം തന്റെ വ്യക്തിപരമായ സാമൂഹികമാധ്യമ

ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം

കൊച്ചി: യുഡിഎഫിന്റെ മുന്‍നിര തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി പ്രായോഗികതലത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ വലിയ രീതിയിലുള്ള പ്രാദേശിക വിവേചനത്തിന് വഴിതുറക്കുമെന്ന് സൂചന. പൊതുഗതാഗത രംഗത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വ്യക്തമായ മേധാവിത്വമുള്ള സംസ്ഥാനത്തെ 7 ജില്ലകളിലെ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണം ലഭിക്കുക. മലബാറിലെയും മധ്യകേരളത്തിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം പൂര്‍ണ്ണമായി നഷ്ടമാകുമെന്നാണ് റൂട്ട് സര്‍വീസുകളുടെ ആനുപാതിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,