കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കേരള ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പുറപ്പെടുവിച്ചു. കേസിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ഒന്നാം പ്രതി ഹുസൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു. ഹുസൈനെതിരെ ചുമത്തിയിരുന്ന മനപ്പൂർവ്വമല്ലാത്ത നരഹത്യ (ഐപിസി 304 പാർട്ട് 2), നിയമവിരുദ്ധമായി സംഘം ചേരൽ (ഐപിസി
കൊച്ചി: ഭാരവാഹികള്‍ തമ്മിലുള്ള പരസ്യപ്പോരിനെത്തുടര്‍ന്ന് ‘അമ്മ’ താരസംഘടനയില്‍ നാടകീയ നീക്കങ്ങള്‍. മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കുമ്പോള്‍, തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് അംഗം ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സംഘടനയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. തോല്‍ക്കാന്‍ വന്നതല്ല, പറയാനുള്ളത് മുഖത്തുനോക്കി പറയും: ശ്വേത മേനോന്‍ സംഘടനയ്ക്കുള്ളില്‍ തനിക്കെതിരെ ചിലര്‍
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. വ്യാഴാഴ്ച വരെ കേരളത്തില്‍ ഒട്ടാകെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പെയ്തിറങ്ങുന്ന മഴയുടെ ആകെത്തുക കണക്കിലെടുത്ത് സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴയുടെ ശക്തി കുറയില്ലെന്നാണ് അന്തരീക്ഷ വ്യതിയാനങ്ങള്‍ നല്‍കുന്ന സൂചന.
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരന്വേഷണം സി.പി.എം. കേന്ദ്രങ്ങളില്‍ വലിയ പരിഭ്രാന്തി പരത്തുന്നു. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഒതുക്കിത്തീര്‍ത്ത കേസിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെയുള്ള വിഴുപ്പലക്കലുകളില്‍ പാര്‍ട്ടി ഉന്നതരെ വിറപ്പിച്ച എസ്.പി. കെ.വി. ഷൗക്കത്തലിയെപ്പോലെ
ചെര്‍ക്കള (കാസര്‍കോട്): മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ചവര്‍ക്ക് തിങ്കളാഴ്ച ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുമ്പ്, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളില്‍ മനംനൊന്ത് ഇരുപത്തിനാലുകാരിയായ അധ്യാപിക ജീവനൊടുക്കി. ചെങ്കള ചെര്‍ളടുക്കത്തെ എം.കെ. ഫാത്തിമത്ത് സുഫൈദ (24) ആണ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വച്ച് തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായനി കുടിച്ച് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആദിലിന്റെ അമ്മയെയും പ്രതി ചേര്‍ത്തിട്ടുള്ളതിനാല്‍ ഇവര്‍ക്കെതിരെയുള്ള അറസ്റ്റും ഉടനുണ്ടാകും.
Special Story, Special Story HD
കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍; ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന്‍ നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല; നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരന്‍; ‘ചില്ലിക്കൊമ്പന്‍’ കനാലില്‍ വീണു ചരിഞ്ഞു; ഈറത്തണ്ട് പോലെയുള്ള കൊമ്പഴക് ഇനി ഓര്‍മ്മ
നെല്ലിയാമ്പതി: കേരളത്തിലെ ആനപ്രേമികളുടെയും പാലക്കാട്ടുകാരുടെയും പ്രിയപ്പെട്ട കൊമ്പനായ ചില്ലിക്കൊമ്പന്‍ ചരിഞ്ഞത് മലയാളിയുടെ വേദനയാകുന്നു. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ഈ ആനയ്ക്ക് നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ടത്. ഇടയ്ക്ക് ജനവാസമേഖലയില്‍ പതിവായി ഇറങ്ങാറുണ്ടെങ്കിലും നാട്ടുകാര്‍ക്കോ കൃഷിക്കോ കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ ഈ ആന സൃഷ്ടിക്കാറില്ലായിരുന്നു. അതിനാല്‍ തന്നെ നെല്ലിയാമ്പതിക്കാര്‍ക്ക് അത്രമേല്‍ പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പന്‍. വന്യജീവി സങ്കേതത്തിന് താഴെയുള്ള തമിഴ്നാട് ആളിയാര്‍ ഡാമിലെ കനാലില്‍ വീണാണ് ആനയുടെ അന്ത്യം സംഭവിച്ചത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാര്‍ ഡാമില്‍ നിന്നും
ചങ്ങനാശ്ശേരി: കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറവൂരിലെ സ്വീകരണ വേദിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്കും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കുമെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗൂഢാലോചനയെന്ന് എന്‍.എസ്.എസ്. നേതൃത്വം സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ പറവൂരില്‍ വെച്ച്, അദ്ദേഹത്തെ വേദിയിലിരുത്തി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ ‘രാജാവായി പെരുമാറുന്നവന്‍’ എന്ന് ആക്ഷേപിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ തിരക്കഥയുണ്ടെന്നാണ് പെരുന്നയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായും അദ്ദേഹത്തിന്റെ സര്‍ക്കാരുമായും ഇനി
കൊച്ചി: ഭാരവാഹികളുടെ തമ്മിത്തല്ലും ചേരിതിരിവും മൂലം കടുത്ത പ്രതിസന്ധിയിലായ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യെ രക്ഷിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വീണ്ടും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ അണിയറനീക്കം. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നിലവിലെ വനിതാ നേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന ജൂണിലെ ജനറല്‍ ബോഡി യോഗം സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അതീവ നിര്‍ണ്ണായകമാകും. ടിനി ടോം-അന്‍സിബ വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി ചേരിതിരിഞ്ഞ്
തിരുവനന്തപുരം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ നാറ്റിക്കാനും തകര്‍ക്കാനുമായി അണിയറയില്‍ വമ്പന്‍ ചതിക്കുഴികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ‘മന്ത്രിസഭയുടെ ഹണിമൂണ്‍ കാലം’ അവസാനിക്കും മുന്‍പ് തന്നെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒളികാമറ ഓപ്പറേഷനുകളില്‍ കുടുക്കാന്‍ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന ചില സ്വകാര്യ ചാനലുകളും ഇടത് കേന്ദ്രങ്ങളും കൈകോര്‍ക്കുന്നതായാണ് അതീവ രഹസ്യ വിവരം പുറത്തുവരുന്നത്. വരാനിരിക്കുന്ന മരംമുറി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ വിട്ടുവീഴ്ച ചെയ്യിക്കാനും സര്‍ക്കാരിന്റെ പ്രതിച്ഛായ തുടക്കത്തിലേ തകര്‍ക്കാനുമുള്ള ഈ വന്‍ സ്രാവുകളുടെ കരുനീക്കം കൃത്യമായി
Special Story, Special Story HD
സ്വര്‍ണ്ണക്കൊള്ളക്കാരെ വിറപ്പിച്ച ദേവസ്വം വിജിലന്‍സ് എസ്.പി.ക്കെതിരെ പടയൊരുക്കം; സുനില്‍കുമാറിനെ മാറ്റാന്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ കൈകോര്‍ക്കുന്നു; അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത വിജിലന്‍സ്; എസ്.പി.യെ സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ കടമ
തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹത്തിന് മുന്നിലെ ദ്വാരപാലക ശില്‍പ്പം കടത്തിയതുമുള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പി. വി. സുനില്‍കുമാറിനെ മാറ്റാനുള്ള നീക്കങ്ങള്‍ സജീവമാകുമ്പോള്‍, അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിലപാടാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ രാഷ്ട്രീയ-യൂണിയന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പുകച്ചുചാടിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയേണ്ട ധാര്‍മ്മികവും ഭരണപരവുമായ കടമ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള










