മല്ലികാ സാരാഭായിയെ മാറ്റണം, മുഖ്യമന്ത്രി ചാൻസിലറാകണം: ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: കലാമണ്ഡലം സർവകലാശാലയുടെ ചാൻസിലർ പദവിയിൽ നിന്ന് ഡോ.മല്ലികാ സാരാഭായിയെ നീക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ സർവകലാശാലയുടെ ചാൻസിലറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സർവകലാശാലയുടെ ചാൻസിലർ ആയിരുന്ന ഗവർണറെ ആ പദവിയിൽ നിന്നും മാറ്റി മല്ലികാ സാരാഭായിയെ നിയമിച്ചതിലൂടെ പ്രതിവർഷം 50 ലക്ഷം രൂപയുടെ അധിക ചെലവാണ് സർവ്വകലാശാലയ്ക്ക് വഹിക്കേണ്ടി വന്നിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2022 ലാണ് മല്ലികാ സാരാഭായ് ഇവിടെ

ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല ; ആലപ്പുഴയിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട്  റെയിൽവേ ഗേറ്റിൽ ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടക്കാതെ ഗേറ്റ് കീപ്പർ. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് ഉള്ള റെയിൽവേ ക്രോസിങ്ങിൽ ആണ് സംഭവം. ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ ഗേറ്റിലേക്ക് പ്രവേശിക്കാനിരുന്ന നിരവധി വാഹനങ്ങൾ ദൂരെ നിന്നു തന്നെ നിർത്തിയത് കൊണ്ടും, സമയത്തിന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ട്രെയിൻ എത്തുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തു നിന്നും കെ.എസ്.ആർ.ടി.സി  ഉൾപ്പെടെ നിരവിധി വാഹനങ്ങൾ പതിവുപോലെ കടന്നുപോകുന്നുണ്ടായിരുന്നു.

ഏറെ നാളായുള്ള ദുരിതങ്ങൾക്ക് ആശ്വാസം ; ഹർഷിന നാളെ മുതൽ സർക്കാർ ജീവനക്കാരി

തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതമനുഭവിച്ചിരുന്ന ഹര്‍ഷിനക്ക് അനുകൂല നടപടിയെടുത്തു സര്‍ക്കാര്‍. നാളെ മുതൽ ഹര്‍ഷിനയ്ക്ക് കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയി ജോലിയിൽ കയറാം. മുഖ്യമന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. ഹർഷിനയുടെ നിയമനം അതിവേഗത്തിലാണ് നടപ്പിലാക്കിയത്. സെക്രട്ടറിയേറ്റില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കിയത് . നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നാണ് ഹര്‍ഷിന സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രിയെയും ആരോഗ്യ

എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗക്കേസ് ; മൊഴിമാറ്റി പരാതിക്കാരി

മുന്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് യുവതി മൊഴി മാറ്റിയത്. എം.എല്‍.എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നും മൊഴിമാtti. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും

ഗണ്മാൻമാരുടെ മർദ്ദനം ; പ്രതികൾ വി.ഐ.പി സുരക്ഷയിൽ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം ; വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തേക്കും

ആലപ്പുഴയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ മര്‍ദനം ചട്ട വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് സമർപ്പിച്ച് എസ്‌.ഐ.ടി. സംഭവത്തിൽ, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും ഇവർ ചെയ്തത് കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടായേക്കാം. ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. കേസിൽ സാക്ഷികളും ഇരകളുമുൾപ്പെടെ ഇരുപതോളം പേരുടെ മൊഴി

മധുവിന് ഒടുവില്‍ സുപ്രീം നീതി; ആള്‍ക്കൂട്ട ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷാവിധി; ഹൈക്കോടതി വിധിന്യായത്തിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി ഏറെ

കൊച്ചി: കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ എക്കാലവും വേട്ടയാടിയ അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതി പ്രഖ്യാപിച്ച അന്തിമ വിധിന്യായം കേവലമൊരു ശിക്ഷാവിധി മാത്രമല്ല, മറിച്ച് ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയുള്ള ജുഡീഷ്യറിയുടെ ശക്തമായ താക്കീത് കൂടിയാണ്. വിചാരണക്കോടതി വിധിച്ച ഏഴു വര്‍ഷത്തെ തടവുശിക്ഷ വെറും അപര്യാപ്തമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ. വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. ഒപ്പം രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പട്ടിണിയും പാര്‍ശ്വവല്‍ക്കരണവും അനുഭവിച്ച

പ്രതികളുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു; കോടതിയുടെ അപ്രതീക്ഷിത പ്രഹരത്തില്‍ ആകാശ് തില്ലങ്കേരിയും കൂട്ടരും വീണ്ടും ജയിലിലേക്ക്

കണ്ണൂര്‍: വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയേകി കോടതിയുടെ വിപ്ലവകരമായ ഇടപെടല്‍. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കേസ് അട്ടിമറിക്കാനും സാക്ഷിവിസ്താരം വൈകിപ്പിക്കാനും പ്രതികള്‍ നടത്തുന്ന നിയമപരമായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് കണ്ണൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ അപ്രതീക്ഷിത ഉത്തരവിട്ടത്. ഉത്തരവ് വന്നതോടെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള

കേരള ഹൈക്കോടതിയിൽ പുതിയ ജഡ്ജിമാരുടെ നിയമനം: കൊളീജിയം പട്ടിക സമർപ്പിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷക മണ്ഡലത്തിൽ നിന്നും നാലു ജഡ്ജിമാർകൂടി എത്തിയേക്കും. അറിയപ്പെടുന്ന അഭിഭാഷകരായ നാല് പേരെ നിയമിക്കാൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ശിപാർശ ചെയ്തതായി സൂചന. ഹൈക്കോടതിയിൽ കേസ് നടത്തിപ്പിൽ പ്രമുഖ അഭിഭാഷകരായ സി ദിനേശ് ജേക്കബ് പി അലക്സ്, ടി ബി ഹൂദ്, എസ് സുജിൻ എന്നിവരെയാണ് കൊളീജിയം കണ്ടെത്തിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലാ സി ദിനേശ് നേരത്തെ ഡെപ്യൂട്ടി പോളിസിറ്റർ ജനറൽ(ഡി എസ് ജി

താരസംഘടനയെ ഉലച്ച് സ്പോൺസർഷിപ്പ് വിവാദം: 75 ലക്ഷത്തിന്റെ ക്ഷേത്ര കരാർ പുറത്ത്; ഭിന്നത രൂക്ഷം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വലിയ തോതിലുള്ള ആഭ്യന്തര തർക്കങ്ങൾക്കും ആശയപരമായ ഭിന്നതകൾക്കും വഴിവെച്ച വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങൾ പുറത്ത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ് 75 ലക്ഷം രൂപയ്ക്ക് പരിപാടിയുടെ മുഖ്യ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് ഈ

കാവേരിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് ; കർണാടകയുടെ നീക്കത്തിനെതിരെ നിയമനടപടി ശക്തമാക്കാൻ കർശന നിർദ്ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമനടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചെന്നൈയിൽ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്കായി കർണാടക സർക്കാർ ഉടൻ തന്നെ ‘ഭൂമി പൂജ’ നടത്താൻ പദ്ധതിയിടുന്നതായി വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്.