ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു

സിംഗപ്പൂർ: പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യ ആപ്പായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യക്കേസിലാണ് സിംഗപ്പൂർ കോടതി ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉടൻ തന്നെ കീഴടങ്ങാൻ ബൈജുവിനോട് നിർദ്ദേശിച്ച കോടതി, 70,500 ഡോളർ അതായത് ഏകദേശം 68 ലക്ഷം രൂപ പിഴയായി കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. സ്വന്തം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച നിരവധി നിർദ്ദേശങ്ങളും ഉത്തരവുകളും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കവർച്ച ; 78 ഗ്രാം സ്വർണ്ണക്കട്ടികളുൾപ്പെടെ കാണാനില്ല ; നിലവറക്ക് പുറത്തുള്ള സ്വർണ്ണം ലോക്കറിലേക്ക് മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായതായി റിപ്പോർട്ട്‌. സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര‍്യം പറയുന്നത്. ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും സ്വർണവിളക്കും കാണാതായെന്നാണ് കത്തിൽ ഉള്ളത്. സ്വർണവിളക്ക് അറ്റകുറ്റ പ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് സ്വർണവിളക്കിനു പകരം വെള്ളി വിളക്ക് സ്ഥാപിച്ചതായും വൈര നമ എന്ന ആഭരണം ആറു മാസത്തോളമായി കാണ്മാനില്ലെന്നും കത്തിൽ പറയുന്നു. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച നടന്നതായാണ് കത്തിൽ സൂചിപ്പിക്കുന്നത്.

സിഎംആർഎൽ കേസ്: പിണറായി വിജയനും മകൾ വീണയും അന്വേഷണ പരിധിയിലെന്ന് ഇഡി സ്ഥിരീകരണം

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച റെയ്ഡുകൾക്ക് പിന്നാലെ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽനിന്നും വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ടി. വീണയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം ; അമ്മക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ഹരിപ്പാട് നവജാത ശിശുവിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരേ വധശ്രമത്തിന് കേസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.15നാണ് ആശുപത്രി ശുചിമുറിയിലായിരുന്നു പത്തൊമ്പതുകാരി കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് കുടുംബത്തോടൊപ്പമെത്തി പെൺകുട്ടി ചികിത്സ തേടിയത്. പരിശോധനയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെണ്‍കുട്ടി പരിശോധനയുമായി സഹകരിച്ചില്ല.

ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അംഗീകാരം

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ മേഖലയിൽ ഹരിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം നിർണ്ണായക തീരുമാനം കൈക്കൊണ്ടു. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന 10 കോച്ചുകളുള്ള ഡിഇഎംയു (DEMU) ട്രെയിൻ സർവീസിന് മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി. ഹരിയാനയിലെ ജിന്ദ്, സോനിപത് എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക. പരമാവധി 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി റെയിൽവേ അത്യാധുനിക ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളാണ്

മാസപ്പടി കേസിൽ വൻ തിരിച്ചുപടി: വീണാ വിജയന്റെ മൊഴിയെടുക്കുന്നു; പിണറായിയുടെ വീട്ടിലടക്കം 10 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന് പുറമെ, തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയും കൊച്ചിയിലെ സിഎംആർഎൽ ഓഫീസും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്. ഇഡി സംഘം എത്തുമ്പോൾ പിണറായി വിജയൻ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ കണ്ണൂരിലെ

കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്: പുലര്‍ച്ചെ അഞ്ചരയ്ക്ക് പിണറായിയെ വിളിച്ചുണര്‍ത്തി കേന്ദ്രസേന; കേരളം കണ്ട ഏറ്റവും വലിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ഇ.ഡി. വലയില്‍ പിണറായിയും മകളും; അടുത്തത് അറസ്റ്റോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം അതീവ നാടകീയവും ദൂരവ്യാപകവുമായ അപ്രതീക്ഷിത ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിനാണ്’ ഇന്ന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇന്ന് പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് എ.കെ-47 തോക്കുകളേന്തിയ കേന്ദ്ര സുരക്ഷാ സേനാംഗങ്ങളായിരുന്നു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വാടക വസതിയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇരച്ചുകയറുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ മിന്നല്‍ പരിശോധനയ്ക്കാണ് അവിടെ തുടക്കമിട്ടത്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പ്രാദേശിക പോലീസിനെയും

ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനവാസമേഖലയില്‍ ബൈക്കിന്റെ അമിതവേഗത ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ഗുണ്ടാ ആക്രമണം. വട്ടിയൂര്‍ക്കാവ് പാണാങ്കര ‘അക്ഷരം’ വീട്ടില്‍ മറുനാടന്‍ മലയാളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ രമേശ് കുമാര്‍ കെ. യുടെ വീടിന് നേരെയാണ് വൈകിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വിതരണക്കാരനായ രാജേഷ് എന്നയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളും സ്ത്രീകളും സ്ഥിരമായി നടന്നുപോകുന്ന വഴിയിലൂടെ കഴിഞ്ഞ 7 വര്‍ഷമായി രാജേഷ് ഹെല്‍മറ്റില്ലാതെ അതീവ അപകടകരമായ

കെ.സി. വേണുഗോപാല്‍ എഐസിസി പ്രസിഡന്റാകുമോ? കര്‍ണാടകയിലെ മുഖ്യമന്ത്രിപദ ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിലേക്ക്; ഡല്‍ഹിയില്‍ അതിവേഗ നീക്കങ്ങള്‍

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആഭ്യന്തര കലാപവും തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്ന സമവായ ഫോര്‍മുല ദേശീയ രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് വഴിതുറക്കുന്നു. കര്‍ണാടകയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായി ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും ഒഴിവുവരുന്ന എഐസിസി പ്രസിഡന്റ് പദവിയിലേക്ക് കെ.സി. വേണുഗോപാല്‍ അതിവേഗം നിയോഗിക്കപ്പെടുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാന്‍ഡുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരുന്നതിനിടയിലാണ് ഈ നാടകീയ

കുന്നംകുളം ലോക്കപ്പ് മർദ്ദനം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി; പോലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായതിനു പിന്നാലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് വി എസ് സുജിത്തിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിലും നടപടിക്ക് കള മൊരുങ്ങുന്നു. സുജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട്‌ അടിയന്തരമായി സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരനോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.  2023ണ് പരാതിക്കാസ്പദമായ സംഭവം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവായ സുജിത്തിനെ കുന്നംകുളം പോലീസ്