സിഎംആർഎൽ കേസ്: പിണറായി വിജയനും മകൾ വീണയും അന്വേഷണ പരിധിയിലെന്ന് ഇഡി സ്ഥിരീകരണം

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച റെയ്ഡുകൾക്ക് പിന്നാലെ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽനിന്നും വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ടി. വീണയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡി അറിയിച്ചു. സിഎംആർഎൽ ന്
യാതൊരു സേവനവും നൽകാതെതന്നെ ഒട്ടേറെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ നിയമപരമായ ചെലവുകൾ എന്ന വ്യാജേനയാണ് ഈ തുക വകമാറ്റിചിരിക്കുന്നത്.

ഇങ്ങനെ നിയമവിധേയമല്ലാതെ തുക കൈപ്പറ്റിയവരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഉൾപ്പെടുന്നുണ്ട്. അന്വേഷണത്തിന്റെ പരിധിയിൽ മുൻ മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.